ഹിന്ദിയിലെ സൂപ്പർ സംവിധായകൻ ഇംതിയാസ് അലിക്ക് അഭിനേതാവായ ഹൃതിക് റോഷനേക്കാൾ പ്രധാനം തന്റെ തിരക്കഥതന്നെ. അത് ആദ്യം മനസിലാക്കിയത് ഹൃതിക്കിന്റെ പിതാവും നിർമാതാവുമായ രാകേഷ് റോഷനാണ്. തന്റെ അടുത്ത ചിത്രം ഹൃതിക്കിനെ നായകനാക്കി ഒരുക്കാമെന്നാണ് ഇംതിയാസ് അലി തിരുമാനിച്ചിരുന്നത്. ഹൃതിക് നായകനാവാൻ ഒരുക്കവുമായിരുന്നു. ചിത്രത്തിന്റെ നിർമമാണത്തിൽ സഹകരിക്കാൻ ഹൃതിക്കിന്റെ പിതാവ് രാകേഷ് റോഷൻ തയ്യാറാവുകയും ചെയ്തു. പക്ഷേ അതു കഴിഞ്ഞാണ് കാര്യങ്ങൾ കുഴഞ്ഞത്. തിരക്കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തണമെന്നായിരുന്നു രാകേഷിന്റെ ആവശ്യം. എന്നാൽ ഇംതിയാസ് ഈ ആവശ്യം തള്ളിയതോടെ ഹൃതിക് ചിത്രത്തിൽ നിന്നും പുറത്ത്. ഇപ്പോൾ പുതിയ നായകനെ കണ്ടെത്തി ചിത്രം നിർമമിക്കാനുള്ള ഒരുക്കത്തിലാണ് ഇംതിയാസ്.