സൂപ്പർതാരം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ആഷിക് അബു സംവിധാനം ചെയ്യുന്ന ‘ഡാഡികൂളി’ൽ ഇന്ദ്രജിത്ത് ശ്രദ്ധേയ റോളിൽ. ക്രിക്കറ്റ് ജ്വരം തലക്കുപിടിച്ച പിതാവിന്റെയും പുത്രന്റെയും കഥ പറയുന്ന ‘ഡാഡികൂൾ’ മമ്മൂട്ടിയുടെ വ്യത്യസ്ത മുഖമാണ് അനാവരണം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഓഫീസർ ആന്റണി സൈമൺ മമ്മൂട്ടിയുടെ സ്ഥിരം പോലീസ് വേഷങ്ങളിൽനിന്നും വേറിട്ടുനിൽക്കുന്നു. നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന വേഷം. മമ്മൂട്ടിയുടെ മകനായി പ്രത്യക്ഷപ്പെടുന്ന ബാലതാരത്തെ ഇനിയും കണ്ടെത്തിയിട്ടില്ല.
മമ്മൂട്ടിക്കൊപ്പം, വേഷം, പട്ടാളം തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയ ഇന്ദ്രജിത്ത് ഡാഡികൂളിലും പതിവ് തെറ്റിച്ചേക്കില്ല. ഡേറ്റ് ക്ലാഷ് മൂലം കുന്തസ്വാമിയിലെ പ്രധാന വില്ലനാകാൻ കഴിയാത്തതിന്റെ നിരാശയിൽ, മലയാളത്തിൽ തന്നെ നിലയുറപ്പിക്കാനുളള നീക്കത്തിലാണ് ഇന്ദ്രൻ.