പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

മമ്മൂട്ടിയുടെ ആരാധകൻ കുഞ്ഞാപ്പു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

മമ്മൂട്ടിയുടെ കടുത്ത ആരാധകനും ജീപ്പ്‌ ഡ്രൈവറുമായ കുഞ്ഞാപ്പുവിനെ ഉൾക്കൊണ്ടു വരികയാണ്‌ വിലയേറിയ യുവതാരം പൃഥ്വിരാജിപ്പോൾ. ജീവിത സാഹചര്യങ്ങൾകൊണ്ട്‌ ചെറുപ്പത്തിലെ ജോലിക്കാരനാകേണ്ടിവന്ന കുഞ്ഞാപ്പുവിന്റെ സുഖദുഃഖങ്ങൾ ‘വൺവേടിക്കറ്റി’ൽ അവതരിപ്പിച്ചു വരുന്ന പൃഥ്വിരാജിനെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്‌; മമ്മൂട്ടിയുമൊത്ത്‌ പൃഥ്വി ആദ്യമായി സഹകരിക്കുന്നത്‌. സൂപ്പർതാരമായി തന്നെയാണ്‌ ഈ ചിത്രത്തിൽ മമ്മൂട്ടി നിറയുക.

‘കഥ പറയുമ്പോളി’ൽ സൂപ്പർതാരമായെത്തി തിളങ്ങിയതുകൊണ്ടല്ല ‘വൺവേടിക്കറ്റി’ൽ മമ്മൂട്ടിയെ സിനിമാതാരമായി അവതരിപ്പിക്കുന്നതെന്നാണ്‌ അണിയറ പ്രവർത്തകരുടെ ന്യായീകരണം. കഥപറയുമ്പോൾ രൂപപ്പെടുന്നതിനുമുമ്പ്‌ സംവിധായകൻ ബിപിൻ പ്രഭാകർ വൺവേടിക്കറ്റിന്റെ കഥ സംബന്ധിച്ച്‌ അവസാന തീരുമാനമെടുത്തിരുന്നത്രെ.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.