പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ലാൽ-അന്തിക്കാട്‌ വീണ്ടും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

നീണ്ട ഇടവേളയ്‌ക്കുശേഷം ‘രസതന്ത്ര’ത്തിലൂടെ ശക്തിതെളിയിച്ച മോഹൻലാൽ-അന്തിക്കാട്‌ കൂട്ടുകെട്ട്‌ വീണ്ടും. ‘വിനോദയാത്ര’യ്‌ക്കു ശേഷം സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ്‌ സൂപ്പർതാരം നായകനാകുന്നത്‌. ഓരോ സിനിമയും കഴിഞ്ഞ്‌ വിശ്രമജീവിതത്തിലേക്ക്‌ കടക്കുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം ഈ വർഷാവസാനം തുടങ്ങിയേക്കും. സത്യൻ അന്തിക്കാട്‌-മോഹൻലാൽ ടീമിന്റെ മിക്കവാറും എല്ലാ സിനിമകളും മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്‌.

സത്യൻ അന്തിക്കാട്‌ സ്വതന്ത്ര സംവിധായകനായ ‘കുറുക്കന്റെ കല്യാണ’ത്തിൽ ഒന്നുരണ്ടു സീനിൽ വന്നുപോകുന്ന കഥാപാത്രമായിരുന്നു മോഹൻലാലിന്‌. തുടർന്ന്‌ സംവിധാനം ചെയ്ത അപ്പുണ്ണി, കളിയിൽ അൽപം കാര്യം, അടുത്തടുത്ത്‌ എന്നീ ചിത്രങ്ങളിലും ലാൽ നായകനായി. നാടോടിക്കാറ്റ്‌, പട്ടണപ്രവേശം തുടങ്ങിയവ സൂപ്പർഹിറ്റുകളിൽ മുൻനിരയിൽപ്പെടുന്നു. ഒടുവിൽ ഒന്നിച്ച രസതന്ത്രവും പ്രതീക്ഷ തെറ്റിച്ചില്ല. ‘പിൻഗാമി’യെ തുടർന്ന്‌ നീണ്ട ഗ്യാപ്പിനു ശേഷം ‘രസതന്ത്ര’ത്തിൽ ഈ ടീം ഒന്നിച്ചത്‌ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ദിലീപിനെ നായകനാക്കി ഒരുക്കിയ ‘വിനോദയാത്ര’യിലൂടെ സത്യൻ അന്തിക്കാട്‌ നമ്പർവൺ പദവി നിലനിർത്തുന്നതായാണ്‌ പുതിയ വാർത്തകൾ.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.