പഴശിരാജയിലെ തകർപ്പൻ പ്രകടനത്തിനുശേഷം മമ്മൂട്ടി ഇനി കുഞ്ഞാലിമരയ്ക്കാരാകുന്നു. വിദേശ കുത്തകകൾക്കേതിരെ വാളോങ്ങിയ കുഞ്ഞാലിമരയ്ക്കാരുടെ കഥ അഭ്രപാളിയിൽ ആവിഷ്കരിക്കുന്നത് സംവിധായകൻ ജയരാജാണ്. ‘പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന നോവലെഴുതിയ ടി.പി. രാജീവനാണ് കുഞ്ഞാലിമരയ്ക്കാരുടെ തിരക്കഥ തയ്യാറാക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന കുഞ്ഞാലിമരയ്ക്കാർ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. പല നിർമാതാക്കളും ഈ പ്രോജക്ടിനോടു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണു സൂചന.