മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങിയ സിന്ധു മേനോൻ ഹോളിവുഡിലേക്ക്. രണ്ടു ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരമാണ് സിന്ധു മേനോനെ തേടിയെത്തിയത്.
2007 - ലാണു ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം സിന്ധു മേനോനെ തേടിയയെത്തിയത്. എന്നാൽ സിനിമയുടെ തിരക്കഥ പൂർത്തിയായത് ഒക്ടോബറിലാണ്. മറ്റൊരു ഇംഗ്ലീഷ് ചിത്രം ജൂണിൽ തുടങ്ങുമെന്നും സിന്ധു പറഞ്ഞു.
ബ്രാഡ് പീറ്റർ ആണ് ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഒരു ഇംഗ്ലീഷുകാരനെ പ്രണയിക്കുന്ന ഇന്ത്യൻ യുവതിയുടെ കഥയാണിതിൽ.
അവിചാരിതമായാണ് ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്നു സിന്ധു പറയുന്നു. ചിത്രത്തിനു വേണ്ടി ശരീരപ്രകൃതിയിൽ മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ് ഈ ദക്ഷിണേന്ത്യൻ സുന്ദരി.