പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

“ എ ഗൈഡ്‌ ടു വെജിറ്റബിൾ കാർവിംങ്ങ്‌ & സാലഡ്‌ അറേൻജ്‌മന്റ് ”

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

പുസ്തകപരിചയം

പച്ചക്കറി, പഴവർഗ്ഗങ്ങൾ ഭംഗിയായി അലങ്കരിച്ച്‌ തീൻമേശയിൽ ഒരുക്കുന്നത്‌ ഒരേ സമയം കലയും, ആവേശകരമായ അനുഭവവുമാണ്‌. ഈ രീതിയിലുളള അലങ്കാര വസ്‌തുക്കൾ ഉണ്ടാക്കാൻ താൽപ്പര്യമുളളവർക്ക്‌ നല്ല വഴികാട്ടിയാണീ പുസ്തകം.

പഴങ്ങളും, പച്ചക്കറികളും രൂപഭംഗിവരുത്തി (വെജിറ്റബിൾ കാർവിംങ്ങ്‌) തീൻമേശയിൽ ഒരുക്കിവയ്‌ക്കുന്നത്‌ ഒരു അലങ്കാരരീതി മാത്രമല്ല ആഹാരം കഴിക്കുന്നവർക്ക്‌ ഇത്‌ നയനമനോഹരമായ കാഴ്‌ച കൂടിയാണ്‌.

പല രൂപത്തിലും ഇത്‌ തയ്യാറാക്കാം. മത്സ്യരൂപം, പക്ഷികൾ എന്നിവ അവയിൽ ചിലതുമാത്രം. പൂക്കളുടെ രൂപത്തിലുളളവയാണ്‌ ഏറ്റവും കൂടുതൽ ഭംഗിയുളളതും, ആകർഷണീയമായതും.

വളരെ എളുപ്പത്തിൽ നമ്മുടെ ചുറ്റുപാടിൽ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഈ കലാവിരുന്നിന്‌ ഉപയോഗിക്കാം. കലാഹൃദയമുളളവർക്ക്‌ ഏതു രീതിയിലും, രൂപത്തിലും ഇത്‌ ചെയ്യാവുന്നതാണ്‌.

ഈ കലയെക്കുറിച്ച്‌ ക്രമമായി പഠിപ്പിക്കുന്നതിനോടൊപ്പം, ഈ പുസ്തകത്തിൽ വിവിധതരം പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു.

തീൻമേശയിൽ അവ ഏതുരീതിയിൽ അലങ്കരിക്കണമെന്നും പറഞ്ഞിരിക്കുന്നു.

കലാഹൃദയമുളളവർക്ക്‌ ഒരു വഴികാട്ടിയും ഒപ്പം പ്രോത്സാഹനവുമാകുന്നു ഈ പുസ്തകം.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.