പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഇതാ ഒരു സാഹിത്യ ശില്‌പശാല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.എ. ഖുദ്‌സി

പുസ്‌തകപരിചയം

ഇതാ ഒരു സാഹിത്യ ശില്‌പശാല

(പഠനം-പരിശീലനം)

ഇംഗ്ലണ്ടിലെ സാഹിത്യവിദ്യാലയ അദ്ധ്യാപികയും പ്രമുഖകവയിത്രിയുമായ ജൂലിയ കാസ്‌റ്റർട്ടൻ എഴുതിയത്‌

ഭാഷാന്തരം ഃ എസ്‌.എ. ഖുദ്‌സി

പ്രസാധനംഃ പ്രതിഭ ബുക്‌സ്‌, ചെട്ടിക്കുളങ്ങര, മാവേലിക്കര.

വില ഃ 55 രൂപ

എഴുതാൻ ആഗ്രഹിക്കുന്ന, തന്റെയുളളിൽ ഒരെഴുത്തുകാരി&എഴുത്തുകാരൻ ഉണ്ടെന്ന്‌ അറിയാവുന്ന, എന്നാൽ, പലവിധ പ്രതിബന്ധങ്ങൾകൊണ്ടും എഴുത്തിനെ ഗൗരവമായെടുക്കാൻ കഴിയാതിരിക്കുന്ന, അങ്ങനെ, എന്നും എഴുതാൻ ശ്രമിക്കുകയും, പക്ഷേ അതിനാവാതിരിക്കുകയും ചെയ്യുന്നവരെ ഉദ്ദേശിച്ചു തയ്യാറാക്കിയതാണ്‌ ഈ പുസ്‌തകം. അതുപോലെതന്നെ, ഒരു കാലത്ത്‌ എഴുതുകയും ഇപ്പോൾ നിശ്ശബ്‌ദത പാലിക്കുകയും ചെയ്യുന്നവർക്കു വേണ്ടിയും.

നിങ്ങൾ ഒരു എഴുത്തുകാരി&എഴുത്തുകാരൻ ആണെങ്കിൽ (എഴുതാതിരിക്കുന്നത്‌ മൃത്യുവിന്‌ തുല്യമാണെന്ന്‌ വിശ്വസിക്കുന്ന)അതിനുവേണ്ടി തളരാതെ പരിശ്രമിക്കേണ്ടിയിരിക്കുന്നു. തന്റെയുളളിലെ എഴുത്തുകാരിയുടെ&എഴുത്തുകാരന്റെ സ്വത്വത്തിനുവേണ്ടി നിശ്ശബ്‌ദരായി കാതോർത്തിരിക്കുന്നവർക്ക്‌ ഈ ഗ്രന്ഥം പ്രോത്‌സാഹനം നല്‌കുകതന്നെ ചെയ്യുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു. അതുപോലെ, ആ വെല്ലുവിളി ഏറ്റെടുക്കാനുളള ആത്‌മവിശ്വാസവും.

(മുഖവുരയിൽ ഗ്രന്ഥകാരി)

ഉളളടക്കം

-------

അധ്യായം ഒന്ന്‌ഃ എന്തിനുവേണ്ടി എഴുതുന്നു?

(സ്‌ത്രീ പുരുഷൻ എഴുത്ത്‌, എഴുത്തും സംഘർഷവും, എഴുതാനുളള തയ്യാറെടുപ്പ്‌, നിങ്ങൾക്ക്‌ ഒരു നോട്ടുപുസ്‌തകം, എഴുത്ത്‌ തികഞ്ഞ ആവേശത്തോടുകൂടി മാത്രം, ഒന്നാംദിവസം(സ്‌പർശം), രണ്ടാംദിവസം(രസ്‌നം), മൂന്നാംദിവസം(ഘ്രാണം), നാലാംദിവസം(ശ്രവ്യം), അഞ്ചാംദിവസം(ദൃശ്യം), ഉപമയും രൂപകാലങ്കാരവും.

അധ്യായം രണ്ട്‌ ഃ നാം ജീവിക്കുന്ന ലോകം

(നാനാർത്ഥ തലങ്ങളെക്കുറിച്ച്‌ അല്‌പം, ഇരിപ്പുമുറി, കിടപ്പുമുറി, അന്തരീക്ഷ സ്വാധീനം, പരിശ്രമിക്കുക, ശക്തിപ്പെടുത്തുക, അമൂർത്തനാമം (അബ്‌സ്‌ട്രാക്‌ട്‌ നാമം), നാമവിശേഷണം, ക്രിയാവിശേഷണം, ഗ്രാമ്യ ചൈതന്യവുമായി മുഖാമുഖം, ഒരു പുതിയ വീക്ഷണം.

അധ്യായം മൂന്ന്‌ഃ ഭാവനയ്‌ക്ക്‌ ജീവൻ നല്‌കുക

(കൈ, ഭാഷയിലെ ചലനം, പരമാവധി ചുരുക്കുക)

അധ്യായം നാല്‌ഃ കഥാപാത്രങ്ങളെകൊണ്ട്‌ സംസാരിപ്പിക്കുന്ന വിധം

(സ്‌ഥലസ്വാധീനം, സംഭാഷണ രചനയ്‌ക്ക്‌ ചില സമ്പ്രദായങ്ങൾ, പറയുന്നതും എഴുതുന്നതും, സംഘർഷം നിങ്ങളുടെ രചനയിൽ)

അധ്യായം അഞ്ച്‌ഃ ചെറുകഥാ രചന

(ഒരു ഗ്ലാസ്‌ വോഡ്‌ക, രൂപാന്തരപ്പെടുത്തുന്നതിനെപ്പറ്റി.

അധ്യായം ആറ്‌ഃ ഭാഷകൾ പലവിധം; ശൈലികൾ പലതരം

(ഹാസാത്‌മകരസം, സംഭ്രമാത്‌മകരസം)

അധ്യായം ഏഴ്‌ഃ അന്തഃസംഘർഷം നിലനിർത്തുക; ഊർജ്ജം കളയാതിരിക്കുക.

(സജീവ സമ്പർക്കം നിലനിറുത്തുക)

അധ്യായം എട്ട്‌ഃ ലക്ഷ്യം വായനക്കാരൻ

(മാർക്കറ്റ്‌ വിലയിരുത്തൽ, സാഹിത്യമത്‌സരങ്ങൾ, പ്രസിദ്ധീകരിക്കുന്നവിധം, സ്വയം പ്രകാശനം, നിങ്ങളുടെ ഭാവി)

എസ്‌.എ. ഖുദ്‌സി

1950-ൽ കോഴിക്കോട്‌ കൊയിലാണ്ടിയിൽ ജനിച്ചു. ചെറുകഥാകൃത്ത്‌, വിവർത്തകൻ. കല, ടി.കെ.ബാലൻ അനുസ്‌മരണ സമിതിയുടെ ‘നാവ്‌’ പുരസ്‌കാരം, കേരള സോഷ്യൽ സെന്റർ മാനവീയം-2000, യുവകലാസാഹിതി സംസ്ഥാനസമ്മേളനം എന്നീ സംസ്ഥാന അംഗീകാരങ്ങൾ വിവിധ ചെറുകഥകൾക്ക്‌ ലഭിച്ചു. ഏഷ്യാനെറ്റ്‌-അറ്റ്‌ലസ്‌ സാഹിത്യഅവാർഡ്‌, അറേബ്യ അക്ഷരശ്രീ തുടങ്ങിയ ഗൾഫ്‌ മേഖല പുരസ്‌കാരങ്ങളും ലഭിച്ചു. കൃതികൾഃ മൃത്യുരേഖ (ഏകാങ്കം), കുരുടൻ കൂമൻ, ആണുങ്ങൾ ഇല്ലാത്ത പെണ്ണുങ്ങൾ, ഇതാ ഒരു സാഹിത്യ ശില്‌പശാല (ഭാഷാന്തരം), അറേബ്യൻ നാടോടിക്കഥകൾ, ജിന്ന്‌ (പുനരാഖ്യാനം). 1979 മുതൽ അബൂദാബി ഇൻവെസ്‌റ്റ്‌മെന്റ്‌ അതോറിറ്റിയിൽ ഉദ്യോഗം.

ഭാര്യഃ ശമീമ. മക്കൾഃ ശമ, ലുലു.

വിലാസംഃ എസ്‌.എ. ഖുദ്‌സി, ‘ഗസൽ’ വില്ല, ചാലപ്പുറം പി.ഒ., കോഴിക്കോട്‌.

673002
E-Mail: saqudsi@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.