പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

സമുദ്രത്തേക്കാൾ പഴക്കമേറിയ മരക്കപ്പൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എ.ജെ. മുഹമ്മദ്‌ ഷഫീർ

പുസ്തകപരിചയം

‘സമുദ്രത്തേക്കാൾ പഴക്കമേറിയ മരക്കപ്പൽ’ എന്ന കവിതയുടെ പുതുമ നമ്മെ ആഹ്ലാദിപ്പിക്കുന്നു. സ്വപ്‌നത്തിന്റെ ദ്രവപ്രകാശത്തിൽ മുങ്ങി നനഞ്ഞെത്തുന്ന ബിംബങ്ങൾ. ആത്മാവിന്റെ അഗാധതകളിലെ വിസ്‌മൃതചോദനകളെ അവ പുനരുജ്ജീവിപ്പിക്കുന്നു. ഒക്‌ടേവിയോ പാസിന്റെ കാവ്യബിംബങ്ങളെപ്പോലെ ഉജ്ജ്വലമായ പരികൽപ്പനകൾ നിറഞ്ഞ ‘.... മരക്കപ്പൽ’ പക്ഷേ, പാസിൽ നിന്നു വിഭിന്നമാകുന്നത്‌ അതിന്റെ ശിൽപ്പപരമായ നേർരേഖീയത കൊണ്ടാണ്‌. ഈ നേർരേഖീയത, എന്തുകൊണ്ടോ, എൽഗ്രെക്കോ പെയിന്റിംഗുകളിലെ തീക്ഷ്‌ണ നിറങ്ങളുടെ ലംബപരതയെയാണ്‌ നമ്മെ ഓർമ്മിപ്പിക്കുന്നത്‌. മുറിഞ്ഞുപോകുന്ന രീതിയിൽ ആത്മാവിനെ വലിച്ചുനീട്ടുന്ന അതേ രൂക്ഷാനുഭവം.

സമുദ്രത്തേക്കാൾ പഴക്കമേറിയ മരക്കപ്പൽ,

എ.ജെ. മുഹമ്മദ്‌ ഷഫീർ,

വില - 30.00,

ഫേബിയൻ ബുക്‌സ്‌,

എ.ജെ. മുഹമ്മദ്‌ ഷഫീർ

ജനനം 1973-ൽ. 1993ൽ എറണാകുളം മഹാരാജാസ്‌ കോളേജിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം. അതേ വർഷം മഹാത്മാഗാന്ധി സർവ്വകലാശാലയുടെ യുവജനോത്സവത്തിൽ ചെറുകഥയ്‌ക്ക്‌ ഒന്നാം സ്ഥാനം നേടി. തുടർന്ന്‌ ജോർജ്‌ കിത്തു, സിബിമലയിൽ എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ചു. ഇപ്പോൾ ‘സിൽവർ ഓഗസ്‌റ്റ്‌ ഇന്റർനാഷണൽ’ എന്ന പേരിൽ ഒരു സിനിമാനിർമ്മാണപ്രസ്ഥാനം സ്വന്തം സംരംഭങ്ങൾക്കായി രൂപീകരിക്കുന്നു.

അവിവാഹിതൻ.

വിലാസം

‘സിൽവർഓഗസ്‌റ്റ്‌’,

മാളികംപീടിക,

പി.ഒ. ആലങ്ങാട്‌,

എറണാകുളം ജില്ല.

683 511
E-Mail: mohdshafeer@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.