പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ധ്യാനത്തിന്റെ പുരോഹിതൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശരത്‌ചന്ദ്രൻ

പുസ്‌തകപരിചയം

ഭാഷാ കലാപങ്ങളിലൂടെ ക്ഷോഭത്തിന്റെ കനൽക്കാറ്റു വിതച്ച ശ്രീ.കെ.പി.അപ്പന്റെ നിരൂപണ പ്രമാണങ്ങൾക്കൊരു നിരൂപണം. വിമർശനകലയിൽ ധ്യാനത്തെ ഒരായുധമായി പ്രതിഷ്‌ഠിച്ച അദ്ദേഹത്തിന്റെ ചിന്താദർശനങ്ങളുടെ ശക്തികേന്ദ്രങ്ങളിലേക്ക്‌ കടന്നു ചെല്ലുന്ന മൗലികമായ കാഴ്‌ചപ്പാടുകളാൽ ശ്രദ്ധേയമാണ്‌ ഈ കൃതി. വായനയുടെ ഗൗരവം വെളിപ്പെടുത്തുന്ന ബോധത്തിന്റെ സിരകളെ ജ്വലിപ്പിക്കുന്ന ഇതിലെ വ്യാഖ്യാനങ്ങൾ പുതിയ സൗന്ദര്യശിക്ഷണത്തിന്റെ മാനസിക മുന്നേറ്റം പ്രകടമാക്കുന്നു. കെ.പി.അപ്പന്റെ നിരൂപകപ്രതിഭയുടെ ലാവണ്യദർശനത്തെ ഒരു കവിയായ ശരത്‌ചന്ദ്രൻ വിലയിരുത്തുകയാണ്‌ ഈ കൃതിയിൽ.

ധ്യാനത്തിന്റെ പുരോഹിതൻ (നിരൂപണം), ശരത്‌ചന്ദ്രൻ, വില - 40.00, സെഡ്‌ ലൈബ്രറി.

ശരത്‌ചന്ദ്രൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.