പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

കൃതികള്‍ മനുഷ്യ കഥാനുഗായികള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.പി. സുരേഷ്‌, എളവൂർ

എഴുത്ത് മഹത്തായ കലയാണ്. ഹൃദയങ്ങളെ ആകര്‍ഷിക്കുമ്പോഴാണ് കല സാര്‍ത്ഥകമാകുന്നത്. ഒരു വാക്ക് ചിലപ്പോള്‍ നിലാവു പരത്താം. ചിലപ്പോള്‍ കണ്ണീ‍രും. വീഴ്ത്താം. കഥയായും കവിതയായും അതു വാര്‍ന്നു വീഴുമ്പോള്‍ ജീവിതദര്‍ശങ്ങള്‍ സാദ്ധ്യമാകുന്നു.

വാക്കുകള്‍ കൊണ്ട് ചിത്രം വരക്കുന്നവരുണ്ട് . കാണാക്കാഴ്ചകള്‍ അബ്നുവാചകഹൃദയങ്ങള്‍ക്കു മുമ്പില്‍ അവരവതരിപ്പിക്കുന്നു. അതൊരു പക്ഷെ , സ്ഥലകാല ങ്ങളെക്കുറിച്ചാകാം; വ്യക്തികളെക്കുറിച്ചു മാകാം. വാക്കുകള്‍കൊണ്ട് തല്ലാനും തലോടാനും വ്യക്തി ചിത്രീകരണത്തില്‍ കഴിയും,. അവിടെ പ്രകടമാകുന്നത് എഴുത്തുകാരന്റെ മനസ്സാണ്. അയാള്‍ ആര്‍ജ്ജിച്ച സംസ്ക്കാരമാണ്, അയാള്‍ക്ക് ചുറ്റുപാടുകളോടുള്ള പ്രതികരണമാണ്.

ഇത്രയുമെഴുതിയത്, പ്രൊഫ. കെ വി തോമസ് എഴുതിയ ‘എന്റെ ലീഡര്‍ ‘ എന്ന പുസ്തകം വായിച്ചതുകൊണ്ടാണ് . കേരളരാഷ്ട്രീയത്തിലെ പ്രമുഖനായ നേതാവിനെ പറ്റി , കെ. കരുണാകരനെ പറ്റി, ഗ്രന്ഥകാരനുള്ള അറിവുകളും ഓര്‍മ്മകളുമാണ് ഈ പുസ്തകത്തിനാധാരം. മാ‍ധ്യമങ്ങളിലും, ചര്‍ച്ചകളിലും, കവലപ്രസംഗങ്ങളിലും നെടുനാള്‍ ചര്‍ച്ചാവിഷയമായിരുന്ന കരുണാകരെനെ കേരളക്കരയില്‍ ഭൂരിപക്ഷത്തിനും അറിയാം. ആ വ്യക്തിത്വത്തിന്റെ പ്രവൃത്തി മാര്‍ഗങ്ങളും നിവൃത്തി മാര്‍ഗങ്ങളും ഏവര്‍ക്കു സുപരിചിതം. ഈയൊരു സാഹചര്യത്തില്‍ പ്രൊഫസറുടെ ‘ എന്റെ ലീഡര്‍’ ക്ക് എന്തു പ്രസക്തി? പ്രസക്തിയുണ്ട്; വളരയേറെ . മാധ്യമങ്ങള്‍ കാണിച്ചു തന്ന , സുഹൃത്തുക്കളും ശത്രുക്കളും കാണിച്ചു തന്ന കരുണാകരന് അപ്പുറമുള്ള കരുണാകരനെ ഈ ഗന്ഥം പര്‍ചയപ്പെടുത്തുന്നു എല്ലാം കൊച്ചു കൊച്ചു ഓര്‍മ്മകള്‍, ചെറിയ ചെറിയ സംഭവങ്ങള്‍.

അവയിലൊക്കെ എഴുത്തുകാരന്‍ സൂക്ഷിക്കുന്ന ആര്‍ജ്ജവത്തിന്റേയും സത്യത്തിന്റേയും രേണുക്കളുണ്ട്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുപ്പായമണിഞ്ഞാണ് പ്രൊഫസര്‍ ഈ ഗ്രന്ഥമെഴുതിയിരിക്കുന്നതെങ്കില്‍ , തീര്‍ച്ചയായും അന്ധമായ ആരാധനയുടേയും അസത്യജടിലമായ സംഭവങ്ങളുടേയും ആകെ തുകയാകുമായിരുന്നു ഈ ഗ്രന്ഥം . എന്നാല്‍, ഗ്രന്ഥകര്‍ത്താവ് അക്ഷരസത്യത്തെ മാനിക്കുന്നു വെന്ന് ഈ ഗ്രന്ഥം ഉറക്കെ പറയുന്നു. വ്യക്തിയില്‍ അധിഷ്ഠിതമായ നന്മകളേയും തിന്മകളേയും സമദര്‍ശീഭാവത്തില്‍ എഴുത്തുകാരന്‍ നോക്കിക്കാണുന്നു. അവിടെ കാപട്യം ആവരണമാകുന്നുന്നില്ല. ‘എന്റെ ലീഡറു’ ടെ വിജയം ഇതാണ് . ഒരു പക്ഷെ , പേരു കേള്‍ക്കുമ്പോള്‍ ഈ ഗ്രന്ഥം ഒരു സ്തുതിയാണെന്നു തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ‘ഐ’ക്കാര്‍ മാത്രം വായിച്ചാല്‍ മതി എന്നും നിനച്ചേക്കാം. എന്നാല്‍ സാധാരണക്കാരനായ വായനക്കാരനെയാണ് ഗ്രന്ഥകര്‍ത്താവ് മുന്നില്‍ക്കാണുന്നത്. ആ പ്രയത്നം സംഭവബഹുലമായ ജീവിതത്തിന്റെ ഏതാനും അദ്ധ്യായങ്ങള്‍ കാണിച്ചു തരുന്നു. ഇത്ര നന്നായി കെ. കരുണാകരനെ വിലയിരുത്തിയവര്‍, ഇത്ര നന്നായി ആ മനോരഥവീഥികള്‍ മനസിലാക്കിയവര്‍ അധികമുണ്ടാകില്ല. നല്ലൊരു ജീവിത പാഠം , നല്ലൊരു പാഠപുസ്തകമാണ്. ‘ എന്റെ ലീഡര്‍’ മലയാള സാഹിത്യത്തില്‍ ഈ പുസ്തകത്തിന് തീര്‍ച്ചയായും ഒരിടമുണ്ട്. ഒടുവില്‍ ചേര്‍ത്ത, കാര്‍ട്ടൂണുകള്‍ , ഗ്രന്ഥരചനയിലെന്നപോലെ , സത്യത്തിന്റെ നേര്‍ചിത്രങ്ങളാകുന്നു. അനുദിനം മലിനമാകുന്ന സമകാലികരാഷ്ട്രീയ പരിസരത്ത്, പ്രൊഫസര്‍ കെ. വി തോമസിനെപ്പോലുള്ളവരുടെ തൂലികയില്‍ മാലിന്യം പകരാതിരിക്കട്ടെ. വീണ്ടും ജീവിതക്കാഴ്ചകളെ , ഇതേ ചാരുതയോടെ , ഇതേ നിര്‍മമതയോടെ , നര്‍മത്തോടെ അവതരിപ്പിക്കാനാകട്ടെ. ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച് ‘ എന്റെ ലീഡര്‍ ‘ കാതലുള്ള പുസ്തകം തന്നെ

പേജ് - 124

വില - 80 രൂപ

എന്റെ ലീഡര്‍ - പ്രൊഫ. കെ വി തോമസ്

പ്രസാധനം - ഗ്രീന്‍ ബുക്സ്.

എസ്‌.പി. സുരേഷ്‌, എളവൂർ


Phone: 9947098632
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.