മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളും ജീവിതവൈവിധ്യങ്ങളും മികവോടെ ചിത്രീകരിക്കുന്ന നോവൽ. ഒരു നാടിന്റെയും ഒരു കാലഘട്ടത്തിന്റെയും ചരിത്രം.
വേദനിക്കുന്ന ഓർമ്മകളുമായി ജീവിക്കാൻ വിധിക്കപ്പെട്ട ജാനകി, ഗാന്ധിയൻ ആദർശങ്ങളുമായി കഴിയുന്ന കിട്ടേട്ടൻ, ദുരന്തത്തിലേക്ക് അടിതെറ്റി വീണ കുരുമുളകുറാണി പുല്ലേരി ചിരുത, മക്ഫേർസൺ സായിപ്പിന്റെ മകൾ മാത, രാജപ്പൻ തുടങ്ങിയ അനേകം കഥാപാത്രങ്ങളോടൊപ്പം പാർലമെന്റ് സ്ഥാനാർത്ഥിയും എഴുത്തുകാരനുമായ സഹദേവനും നോവലിലെ സജീവചൈതന്യമാകുന്നു. എസ്.കെ.യുടെ ഈ നോവലിലും ആത്മകഥാംശം കണ്ടെത്താം.
കുരുമുളക്, എസ്.കെ.പൊറ്റെക്കാട്ട്, വില - 75.00, ഡിസി ബുക്സ്