പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഗുണപാഠകഥകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. ലിജി ജോസഫ്‌

പുത്തൻ തലമുറയ്‌ക്കു മാത്രമല്ല അവരെ ഒരുക്കുന്നവർക്കും ബലവത്തും ശ്രേഷ്‌ഠവുമായ ഒരു കാഴ്‌ചപ്പാടിന്റെ പിൻബലം ആവശ്യമുണ്ട്‌. ഈ ഒരു കർത്തവ്യം നിറവേറ്റുന്ന പുസ്‌തകമാണ്‌ രാജി കയൂരിന്റെ ‘ഈച്ചമ്മയും വനദേവതയും’ കാലം ക്രൂരവും അതിന്റെ കാമനകൾ പ്രലോഭിപ്പിക്കുന്നവയുമാണ്‌. മൂല്യങ്ങൾക്ക്‌ നഷ്‌ടം സംഭവിച്ചുകൊണ്ടേയിരിക്കുന്ന ഈ കാലയളവ്‌ മനുഷ്യത്വമുള്ളവരെ എന്നും ഭയപ്പെടുത്തിക്കൊണ്ടിരിക്കും. പണം, സ്‌നേഹം - ഇത്‌ രണ്ടും കൂട്ടിക്കുഴയ്‌ക്കരുത്‌ എന്നും ആപത്തിൽ സഹായിച്ചവരെ മറക്കാൻ പ്രേരിപ്പിക്കും വിധം സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നത്‌ നല്ലതല്ലന്നും ഈ കൊച്ചുകഥകൾ ലളിതവും സരസവുമായി കുഞ്ഞുങ്ങളെ ഓർമ്മിപ്പിക്കുന്നു; വലിയവരേയും.

കള്ളത്തരത്തിന്‌ കൂട്ടുനിന്നാൽ പിടിക്കപ്പെടും എന്നും സ്‌നേഹവും നന്മയും എന്നെങ്കിലും തിരിച്ചറിയപ്പെടുമെന്നും ഈ കഥാകാരി എത്ര വിദഗ്‌ദ്ധമായാണ്‌ കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുന്നത്‌!. ഈച്ചമ്മ, തുമ്പിയമ്മ, പുലിക്കുട്ടൻ, ചിന്നനുറുമ്പ്‌, മുയലമ്മ, കങ്കാരുവമ്മ, പൂത്തുമ്പി, കറുമ്പൻകാക്ക - ഇവരൊക്കെ പുതിയ വേഷത്തിലും ഭാവത്തിലും കുഞ്ഞുങ്ങളോട്‌ സംസാരിക്കുന്നു. കുഞ്ഞുങ്ങളെ എപ്പോഴും ചിറകിന്നടിയിൽ ഒളിപ്പിക്കുന്നത്‌ നന്നല്ലെന്ന്‌ കഥാകാരി അമ്മമാരെ ഓർമ്മിപ്പിക്കുന്നത്‌ എത്ര നന്നായി!

തെറ്റിനുള്ള ശിക്ഷ അനുഭവിച്ചേ തീരൂ എന്ന്‌ കുഞ്ഞുങ്ങൾ തിരിച്ചറിഞ്ഞാൽ ഇന്നു നടക്കുന്ന പല ദുരന്തങ്ങളും ഒഴിവാക്കാനാവും. തട്ടിയെടുക്കുന്നത്‌ ഉപകാരപ്പെടില്ല എന്നും അവനവന്റെ ഇടം എത്ര ദരിദ്രമെങ്കിലും മഹത്തരമാണ്‌ എന്നും ഇന്നത്തെ തലമുറയോട്‌ ഇനിയും സമർത്ഥമായി ബോധ്യപ്പെടുത്തി കൊടുക്കാനാവില്ല, തന്നെ.

മാതാപിതാക്കൾക്കും വർത്തമാനകാലതലമുറയ്‌ക്കും അമൂല്യമായ ഉപദേശങ്ങൾ ലളിതസുന്ദരമായ ഭാഷയിൽ പറഞ്ഞുകൊടുക്കുന്ന ഈ സമാഹാരം ‘ഉൽകൃഷ്‌ടം’ എന്ന വാക്കിന്റെ അർഥവ്യാപ്‌തി എല്ലാവരിലേക്കുമെത്തിക്കട്ടെ എന്നാശംസിക്കുന്നു.

പ്രസാധകർഃ എച്ച്‌ ആന്റ്‌ സി പബ്ലീഷിംഗ്‌ ഹൗസ്‌, തൃശ്ശൂർ

ഗ്രന്ഥകർത്താഃ രാജി കല്ലൂർ

പേജ്‌ 48, വില - 40&-

ഡോ. ലിജി ജോസഫ്‌

പാലയ്‌ക്കാപ്പിള്ളി ഹൗസ്‌,

വെണ്ണല. പി.ഒ,

കൊച്ചി -682 028.


Phone: 9961967416




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.