പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഒരു കൊടുങ്കാറ്റായ ജനപക്ഷ രാഷ്ര്ടീയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രൻ നായർ

മുസ്ലീം ലീഗിലെ ആഭ്യന്തരപ്രശ്നങ്ങൾ എന്നതിലുപരി ആ സംഘടനയെ അഴിമതി വിമുക്തമാക്കാനും ലോകസംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തി, ഉയർന്ന തലത്തിലേക്ക്‌ മാറ്റാനുമുള്ള ശ്രീ. ജലീലിന്റെ ശ്രമം പരാജയപ്പെട്ടപ്പോഴാണ്‌ ലീഗിൽ രണ്ടുവർഷക്കാലം ചരിത്രത്തിലില്ലാത്ത പൊട്ടിത്തെറികൾ ഉണ്ടായത്‌.

കേരളത്തിലെ മുസ്ലീം ജനസാമാന്യത്തെ പാണക്കാട്ടുനിന്നു മോചിപ്പിക്കാനും അഴിമതിക്കും സാമ്രാജ്യത്വത്തിനും തീവ്രവർഗീയതയ്‌ക്കുമെതിരെ പോരാടാനും ശ്രീ. ജലീൽ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചപ്പോൾ, ഒരു മാറ്റത്തിനു വേണ്ടി ദാഹിച്ച മുസ്ലീം ജനസാമാന്യം അത്‌ ഏറ്റെടുക്കുകയായിരുന്നു. ഗുജറാത്ത്‌ ഫണ്ടുപിരിവും കരിമണൽഖനനവും കോഴിക്കോട്‌ പെൺവാണിഭവും അതിൽ അകപ്പെട്ട ഉന്നതനേതാവിന്റെ ലീഗ്‌ നേതൃസ്ഥാനവും എല്ലാം കൂടി ചേർന്നപ്പോൾ ശ്രീ. ജലീലിന്‌ ആവശ്യമുള്ള വിഭവമായി, ഒപ്പം അവസരം പാർത്തിരുന്ന മാധ്യമങ്ങൾക്കും. മാധ്യമങ്ങൾ ഇവിടെ കുഞ്ഞാലിക്കുട്ടിയെന്ന വിഗ്രഹം തച്ചുടച്ച്‌ മറ്റൊരു വിഗ്രഹം സ്ഥാപിക്കുകയായിരുന്നു, ജലീൽ. അന്നുവരെ ലീഗിനു മാത്രം സിന്ദാബാദ്‌ വിളിച്ചു ശീലിച്ച ജനലക്ഷങ്ങളായിരുന്നു ശ്രീ. ജലീലിനൊപ്പം ലീഗിൽ നിന്നും പടിയിറങ്ങിയത്‌. അതുകൊണ്ടു തന്നെയാണ്‌ ഞങ്ങൾ ഈ കൃതിക്ക്‌ “ഒരു കൊടുങ്കാറ്റായ ജനപക്ഷരാഷ്ര്ടീയം” എന്ന പേരു നൽകിയത്‌.

അങ്ങനെ സംഭവബഹുലമായ, കഴിഞ്ഞ ആ രണ്ടുവർഷക്കാലത്തെ മാധ്യമങ്ങളുടെ കാഴ്‌ചപ്പാടുകളാണ്‌ ഈ കൃതിയിൽ ഒന്നാം ഭാഗത്തുചേർത്തിരിക്കുന്നത്‌.

രണ്ടാംഭാഗത്താകട്ടെ അനുഭവങ്ങളുടെ തീച്ചൂളയിൽ മാറിമറിഞ്ഞ മറ്റൊരു ജലീൽ ആണ്‌ പ്രത്യക്ഷപ്പെട്ടത്‌. സാമ്രാജ്യത്വത്തിനും മതഫാസിസത്തിനും എ​‍ിരായ കൂട്ടായ്മയിൽ കമ്മ്യൂണിസ്‌റ്റുകളുടെയും മുസ്ലീങ്ങളുടെയും കാലോചിതമായ ഐക്യനിരയുടെ ആവശ്യകത അദ്ദേഹം മുസ്ലീം ജനസാമാന്യത്തെ ഓർമ്മപ്പെടുത്തുന്നു. ഒപ്പം മഹത്തായ ഇസ്ലാമികദർശനത്തിന്റെ, മാനവികതയുടെ, ഇന്ത്യൻ മതനിരപേക്ഷതയുടെ ഉന്നതമായ കാഴ്‌ചപ്പാടുകളും. മനുഷ്യസ്നേഹത്തിന്റെ അഗാധയിൽ നിന്നുള്ള പണ്ഡിതോചിതമായ ഇതിലെ ചെറുലേഖനങ്ങൾ ഏറെ ഹൃദ്യമാണ്‌, ലളിതമാണ്‌, ആസ്വാദ്യകരമാണ്‌.

ഒരു കൊടുങ്കാറ്റായ ജനപക്ഷ രാഷ്ര്ടീയം (കെ.ടി ജലീൽ)

സിത്താര ബുക്സ്‌

വില ഃ 90രൂ.

രവീന്ദ്രൻ നായർ

സിത്താര ബുക്സ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.