പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

വാളിന്റെ മൂർച്ചയുളള തൂലിക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.മാധവൻപിളള

പുസ്‌തകപരിചയം

ഡഡാലെഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3426ഡഡാട ഞ്യ​‍്ര ൺ​‍ൗഋ ഞ്യ​‍്ര ൺ​‍ൗഋ ഞ്യ​‍്ര ൺ​‍ൗഋ ഞ്യ​‍്ര ൺ​‍ൗഋ ഞ്യ​‍്ര ൺ​‍ൗഋ ഡഡാപ

ബംഗാളി സാഹിത്യത്തിൽ ആശാപൂർണ്ണാദേവിയുടെ ആഗമനം ശ്രദ്ധേയമായിരുന്നു. വാളിന്റെ മൂർച്ചയുളള അവരുടെ തൂലിക ബംഗാളിലെ ജനസമൂഹത്തിന്റെ ആഡംബരം നിറഞ്ഞ മോഹജാലം ഛിന്നഭിന്നമാക്കി യഥാർത്ഥരൂപം വെളിവാക്കി. പരുഷവും അപ്രിയവുമായ സത്യം തുറന്നുകാട്ടുന്നതിന്‌ അവർക്കു യാതൊരു മടിയുമുണ്ടായിരുന്നില്ല. പരമ്പരാഗതമായ ധാരണകളെയും വിശ്വാസങ്ങളെയും യുക്തിയുടെ ഉരകല്ലിൽ ഉരച്ചുനോക്കാതെ അപ്പടി സ്വീകരിക്കാൻ അവർ ഒരിക്കലും തയ്യാറായില്ല. ജീവിതത്തിന്റെ ഇരുണ്ടവശങ്ങൾ മാത്രമേ അവർ കണ്ടിട്ടുളളു എന്ന്‌ ഇതിനർത്ഥമില്ല. ഇരുണ്ടവശങ്ങൾ ചിത്രീകരിച്ച്‌ വായനക്കാരുടെ മുമ്പിൽ യാഥാർത്ഥ്യബോധം സൃഷ്‌ടിക്കുകയും, വെളിച്ചത്തിനുവേണ്ടിയുളള അദമ്യമായ അന്തർദാഹം ഉളവാക്കുകയും ചെയ്യുകയാണ്‌ ആശാപൂർണ്ണയുടെ ലക്ഷ്യം. പ്രകാശനിർഭരമായ പുതിയൊരു പ്രഭാതത്തെ അവർ പ്രത്യാശയോടെ നോക്കിക്കാണുന്നു.

കഴിഞ്ഞ നൂറുവർഷങ്ങൾക്കുളളിൽ ബംഗാളിലെ കുടുംബജീവിതഘടനയിൽ അത്ഭുതകരമായ പരിവർത്തനങ്ങൾ സംഭവിച്ചിട്ടുണ്ട്‌. ഇന്നത്തെ തലമുറയ്‌ക്ക്‌ അവിശ്വസനീയമെന്നു തോന്നത്തക്കവണ്ണം അശാസ്‌ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്‌ഠാനങ്ങളന്ന്‌ സാമൂഹികാന്തരീക്ഷത്തിൽ കൊടികുത്തിവാണിരുന്നു. സ്‌ത്രീകളോടുളള പെരുമാറ്റം അസഹനീയമാംവണ്ണം ക്രൂരത നിറഞ്ഞതും മനുഷ്യത്വഹീനവും ആയിരുന്നു. കഠോരമായ സാമൂഹികബന്ധനങ്ങളുടെ ഇരുമ്പുചട്ടക്കൂട്ടിനുളളിൽ കിടന്നു പിടഞ്ഞ മനുഷ്യാത്മാക്കൾ മോചനത്തിനുവേണ്ടി കേണു. ചീഞ്ഞളിഞ്ഞ അനാചാരങ്ങൾക്ക്‌ അറുതിവരുത്താനും പുതിയൊരു സാമൂഹികവ്യവസ്ഥിതി സ്ഥാപിക്കാനും വേണ്ടി മുന്നിട്ടിറങ്ങിയ ആദ്യകാലപ്രവർത്തകർക്ക്‌ യാഥാസ്ഥിതിക സമൂഹത്തിന്റെ കർശനമായ ഭർത്സനം സഹിക്കേണ്ടി വന്നു. പീഡനങ്ങൾ സഹിച്ചും പ്രാതികൂല്യങ്ങളെ നേരിട്ടും ലക്ഷ്യത്തിലേക്ക്‌ മുന്നേറിയതിന്റെ ഫലമായി സ്‌ത്രീലോകത്തിനു പുതിയ ആകാശവും പുതിയ ഭൂമിയും കൈവരിക്കാൻ കഴിഞ്ഞു. അബലയെന്നും ചപലയെന്നും മുദ്രകുത്തപ്പെട്ട്‌ പുരുഷന്റെ അടിമയായി നിഴലിൽ കഴിയേണ്ടിവന്ന സ്‌ത്രീയെ ശക്തിസ്വരൂപിണിയാക്കി മാറ്റുവാനുളള ശ്രമമാണ്‌ ‘പ്രഥമ പ്രതിശ്രുതി’യിൽ നാം കാണുന്നത്‌.

പ്രഥമപ്രതിശ്രുതി (നോവൽ)

ആശാപൂർണ്ണാദേവി (വിവഃപി.മാധവൻപിളള)

വില - 180.00

കറന്റ്‌ ബുക്‌സ്‌ തൃശൂർ.

പി.മാധവൻപിളള
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.