പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ആരോഗ്യം > കൃതി

നിങ്ങളുടെ സ്ക്രിപ്റ്റ് തിരുത്തുക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോൺ മുഴുത്തേറ്റ്‌

ട്രാന്‍സാക്ഷന്‍ അനാലിസിന്റെ ഉപജ്ഞാതാവായ എറിക് ബേണ്‍ പറഞ്ഞതുപോലെ നാം ഓരോരുത്തരും നാമറിയാതെ നമ്മുടെ ജീവിതത്തിന്റെ ഒരു സ്ക്രിപ്റ്റ് രൂപപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ചാണ് ഓരോരുത്തരും ജീവിക്കുന്നത്. പ്രായമാകുമ്പോള്‍ ആളുകള്‍ എങ്ങിനെ പെരുമാറുന്നു പ്രവര്‍ത്തിക്കുന്നു എന്ന് നാം കണ്ടു മനസിലാക്കുന്നു. വാര്‍ദ്ധക്യത്തില്‍ നാമും അവരെ അനുകരിക്കുന്നു. അവരെപ്പോലെ നിഷ്ക്രിയരാവുന്നു. മുഖ്യ ധാരയില്‍ നിന്നും പിന്‍ വലിയുന്നു. വാര്‍ദ്ധക്യ രോഗങ്ങളും പരാധീനതകളും പ്രായത്തിന്റെ അനിവാര്യതയായി കരുതുന്നു '' ഇനി വയസാം കാലത്ത് എന്തു ചെയ്യാന്‍''? എന്ന ചിന്ത ഒന്നിനും മുന്നിട്ടിറങ്ങാന്‍ ആത്മവിശ്വാസമില്ലാത്തവരാക്കുന്നു ധൈര്യമില്ലാത്തവരാക്കുന്നു.

നിങ്ങളുടെ മനസാണു വാര്‍ദ്ധക്യത്തിന്റെ ഉറവിടം അതുപോലെ യുവത്വത്തിത്തിന്റെയും . നിങ്ങളുടെ ചിന്തയാണു നിങ്ങളെ വൃദ്ധരാക്കുന്നതും. നിങ്ങള്‍ സ്വയം രൂപം നല്‍കിയ സ്ക്രിപ്റ്റ് ആണ്, നിങ്ങളുടെ വാര്‍ദ്ധ്യത്തിന്റെ യഥാര്‍ത്ഥ ഹേതു. അതനുസരിച്ചാണ് നിങ്ങളുടെ ജീവിതം രൂപപ്പെടുന്നത്. അതുകൊണ്ട് അതു തിരുത്തുകയാണു ആദ്യം വേണ്ടത് . നിങ്ങളില്‍ രൂഢമൂലമായ ചില വിശ്വാസങ്ങളും ധാരണകളും കാഴ്ചപ്പാടുകളും വേരോടെ പിഴുതുകളയുകയാണ് ഇതിനുള്ള മാര്‍ഗം.

വാര്‍ദ്ധക്യത്തിലും യുവാക്കളേപ്പോലെ ഊര്‍ജ്ജസ്വലരും കര്‍മ്മനിരതരുമായ ധാരാളം ആളുകളെ നമുക്ക് കാണൂവാന്‍ കഴിയും. അസുയവഹമായ രീതിയില്‍ യുവാക്കളേപ്പോലും അതിശയിപ്പിക്കുന്ന വിധത്തില്‍ വാര്‍ദ്ധക്യത്തെ ജീതത്തിന്റെ ഏറ്റവും മികവുറ്റ , ഏറ്റവും കര്‍മ്മോത്സുകമായ , ഏറ്റവും ധന്യമായ കാലഘട്ടമാക്കി മാറ്റിയവര്‍ എത്രയോ പേരുണ്ട്. വാര്‍ദ്ധക്യത്തെ പറ്റിയുള്ള പൊതുവായ ധാരണകളും വിശ്വാസങ്ങളും തിരുത്തിക്കുറിച്ചുകൊണ്ട് അവയെ വെല്ലു വിളിച്ചു കൊണ്ട് യുവാക്കളേക്കാള്‍ ഊര്‍ജ്ജസ്വലതയോടെയും ഉത്സാഹത്തോടെയും ധന്യതയോടെയും ജീവിച്ചു കാണിച്ച ഈ മാഹാത്മക്കളുടെ ജീവിതമാണ് നമുക്ക് മാതൃകയാവേണ്ടത് പ്രചോദനമാവേണ്ടത്

പിക്കാസോയും മൈക്കലാഞ്ചലോയും

പ്രശസ്ത ചിത്രകാരനായ പിക്കാസോക്ക് തൊണ്ണുറാമത്തെ വയസിലും ദിവസം പതിനാറു മണിക്കൂര്‍ വീതം പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെടുന്നതിന് കഴിയുമായിരുന്നു. ഇതില്‍ നിന്നു ലഭിക്കുന്ന ആത്മസംതൃപ്തിയും സന്തോഷവും അദ്ദേഹത്തിന് ഉണര്‍വ് നല്‍കിയിരുന്നു.

മൈക്കലാഞ്ചലോ റോമിലെ സിസ്റ്റെന്‍ ചാപ്പലിലെ സീലിംഗില്‍ മനോഹരമായ പെയിന്റില്‍ നാലുവര്‍ഷത്തെ നിരന്തരമായ കഠിനപ്രയത്നം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. അപ്പോള്‍‍ അദ്ദേഹത്തിന് 71 വയസായിരുന്നു.

ജോര്‍ജ്ജ് ബര്‍ണാഡ്ഷാ തൊണ്ണൂറുകളിലും വളരെ ഊര്‍ജ്ജസ്വലനായിരുന്നു. ഒരിക്കല്‍ കമ്പ് മുറിക്കുന്നതിനായി ഒരു മരത്തിനു മുകളില്‍ കയറുകയും താഴെ വീണ് കാലൊടിയുകയും ചെയ്തു. അന്നദ്ദേഹത്തിനു 96 വയസായിരുന്നു എന്നത് അതിശയകരമായി തോന്നാം.

ആല്‍ബര്‍ട്ട് ഷ്വറ്റ്സര്‍ 89 -ആം വയസിലും ആഫ്രിക്കന്‍ ആശുപത്രികളില്‍ ഒരു ദിവസം നിരവധി ഓപ്പറേഷന്‍ നടത്തിയിരുന്നു.

ഗ്രാന്മാ വൈറ്റ്നി എന്ന പേരില്‍ അറിയപ്പെടുന്ന ഹല്‍ഡാ ക്രൂക്ക് 14,495 അടി ഉയരമുള്ള ' മൗണ്ട് വൈറ്റ്നി എന്ന കൊടുമുടിയുടെ ഉച്ചിയില്‍ കയറിയത് 95 ആം വയസിലായിരുന്നു 65 വയസിനു ശേഷം അവര്‍ 23 പ്രാവശ്യം ഈ കൊടുമുടി കീഴടക്കുകയുണ്ടായി.

ഇതുപോലെ എത്ര ഉദാഹരണം വേണമെങ്കിലും നമുക്കു ചുറ്റും കാണുവാന്‍ കഴിയും. നമ്മുടെ മുഖ്യമന്ത്രി അച്യുതാനന്ദനു എണ്‍പതുകളിലാണെങ്കിലും ഊര്‍ജ്ജ്വസ്വലതയും അവേശവും നില നിര്‍ത്താന്‍ കഴിയുന്നു.

പ്രശസ്ത ചിത്രകാരനായ എം എഫ് ഹുസൈന്‍ തൊണ്ണൂറുകളിലും ഒരു യുവാവിന്റെ മനസും ഉന്മേഷവും നിലനിര്‍ത്തുന്നു. ഇവരെ ല്ലാം മനസ്സില്‍ യവ്വനം കാത്തു സൂക്ഷിക്കുന്നവരാണ്. കലണ്ടര്‍ പ്രായത്തെ അവഗണിച്ചവരാണ്. വാര്‍ദ്ധക്യം നിഷ്ക്രിയത്തിന്റെയും നിരാലംബതയുടേയും ഘട്ടമല്ല എന്നു തെളിയിച്ചവരാണ്. അവരെ നമുക്ക് മാതൃകയാക്കാം

ബട്രാണ്ട് റസ്സന്‍ പറഞ്ഞതു പോലെ പ്രായമാകുന്നത് ശ്രദ്ധിക്കാന്‍ സമയമില്ലാതാവണം. വളരെ ഫലപ്രദമായി ഏര്‍പ്പെടാവുന്ന വിശാലമായ താത്പര്യങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടങ്കില്‍ നിങ്ങളുടെ പ്രായത്തെ പറ്റി ചിന്തിക്കാന്‍ ഒരു കാരണവുമില്ല.

Previous Next

ജോൺ മുഴുത്തേറ്റ്‌

മുഴുത്തേറ്റ്‌ വീട്‌,

വടക്കുംമുറി റോഡ്‌,

തൊടുപുഴ ഈസറ്റ്‌ പി.ഒ,

ഇടുക്കി ജില്ല,

പിൻ - 685 585.


Phone: 9447314309
E-Mail: john_muzhuthettu@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.