പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ആരോഗ്യം > കൃതി

വിപാസനയുടെ മൂന്നാമത്തെ രീതി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോൺ മുഴുത്തേറ്റ്‌

വിപാസനയുടെ മൂന്നാമത്തെ രീതി

വിപാസനയുടെ മൂന്നാമത്തെ രീതി ശ്വസത്തിന്റെ പ്രവേശകാവാടമായ നാസാദ്വാരത്തില്‍ കൂടിയുള്ള ശ്വാസോച്ഛാസത്തത്തെ പറ്റി ബോധവാനാകുക എന്നതാണ്. ശ്വാസം ഉള്ളിലേക്കു പ്രവേശിക്കുമ്പോള്‍ നാസാദ്വാരത്തിനു ഒരു കുളിര്‍മ്മയനുഭവപ്പെടുന്നു ശ്വാസം ഉള്ളിലേക്കു പ്രവേശിക്കുന്നു വ്ബെളിയിലേക്കു പ്രവഹിക്കുന്നു ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക

വിപാസനത്തിന്റെ മൂന്നു രീതികളാണ് മുകളില്‍ വിവരിച്ചത് ഇതില്‍ ഏതെങ്കിലും ഒരു രീതി സ്വീകരിക്കാവുന്നതാണ്‍. അല്ലെങ്കില്‍ മൂന്നു രീതൊഇകളും ഒരുമിച്ച് പൊഅരിശീലിക്കുകയും ചെയ്യാം

ധ്യാന ഫലമായി മനസ്സ് നിശ്ചലമാകുമ്പോള്‍ നിശബ്ദമാകുമ്പോള്‍ നിങ്ങളുടെ അഹം അപ്രത്യക്ഷമാകുന്നു ‘ ഞാന്‍’ എന്ന ബോധം മറയുന്നു ഞാന്‍ എന്ന വ്ഹാവമേയില്ല അപ്പോഴാണ് വാതായനങ്ങല്‍ തുറക്കപ്പെടുന്നതും ഒരു പുതുമനുഷ്യനായി നിങ്ങള്‍ മാരുന്നതും.

ചെയ്യുന്ന വിധം

സൌകര്യപ്രദമായ സ്ഥലത്തു സുഖപ്രദമായ രീതിയില്‍ ഇരിക്കുക തോളും ശിരസും നിര്‍വര്‍ന്നിരിക്കണം സാവാധാനം കണ്ണട്യ്ക്കുക ശ്വാസോച്ഛാസം സ്വാവ്ഹാവികമായിരിക്കട്ടെ കഴിവതും ചലനരഹിതമായിത്തന്നെ ഇരിക്കുക വളരെ അനിവാരിമാണെന്ന് തോന്നുമ്പോള്‍ മാത്രം ഇരുപ്പില്‍ മാറ്റം വരുത്താം

ശ്വസിക്കുമ്പോള്‍ പൊക്മ്കിളിനു മുകളില്‍ വയറിന്റെ ഉയര്‍ച്ചയും താഴ്ചയും ശ്രദ്ധിക്കുക നിരീക്ഷിക്കുക അതൊരു ശ്രദ്ധാകേന്ദ്രീകരണമായി വേണ്ട ശ്വാസോച്ഛോസ സമയത്ത് മനസ്സ് പലയിടത്തും വ്യാപരിച്ചുവെന്നു വരാം. പക്ഷെ ഒന്നും വിപാസനാധ്യാനത്തില്‍ തടസമേയല്ല അതും നിരീക്ഷിക്കുക പിന്നീട് ശ്വാസഗതിയില്‍ തിരിച്ചു വരുക ചിന്തകള്‍ ഉണ്ടായേക്കാം വികാരങ്ങള്‍ പുറമെ നിന്നുള്ള ശാ‍ാരീരിക ചോദനകല്‍ വന്നേക്കാം പക്ഷെ ഇവയെല്ലാം നിസംഗനായി നിരീക്ഷിക്കുക എന്ന പ്രക്രിയയാണ് പ്രധാനം എന്തിനെയെല്ലാംന്‍ നിരീക്ഷിക്കുന്നുവെന്നത്ഗ് അത്ര പ്രധാനമല്ല എന്നാല്‍ അവയില്‍ മുഴുകാന്‍ പാടില്ല കക്ഷിയാകാന്‍ പാടില്ല പ്രശ്നങ്ങളും പ്രയാസങ്ങളും ആസ്വദിക്കാനുള്ള പ്രതിഭാസങ്ങളാണെന്നു കരുത്യ്ക ഇങ്ങനെ 40 60 മിനിറ്റ് ധ്യാനിക്കാം അതിനു ശേഷം സാവധാനം കണ്ണു തുറക്കുക

തുടക്കക്കാര്‍ക്കു വേണ്ടി ഒരു ലളിത ധ്യാനം

വളരെ സ്വസ്ഥ മായ സ്ഥലത്ത് സുഖമായി കണ്ണടിച്ചിരിക്കുക 10 40 മിനിറ്റ് ശ്വാസോച്ഛാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മൌനത്തില്‍ മുഴുകിയിരിക്കുക ശ്രദ്ധ മാറി ചിന്തകള്‍ മനസ്സില്‍ കടന്നു വന്നേക്കാം അവയെ തള്ളിമാറ്റാന്‍ ശ്രമിക്കേണ്ട നിശബ്ദം നിരീക്ഷിക്കുക മാത്രം വീണ്ടും ശ്വാസോച്ഛോസത്തില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക ശ്വാസം ഉള്ളിലേക്കു പ്രവേശിക്കുന്നു വെളിയിലേക്കു പ്രവഹിക്കുന്നു ഇത് ആര്‍ക്കും എവിടേയും ശീലിക്കാവുന്ന ഒരു ലളിത ധ്യാന രീതിയാണിത് ഭൂതകാലത്തേയും ഭാവി കാലത്തേയും അതിജീവിച്ചുകൊണ്ട് വര്‍ത്തമാന കാല നിമിഷങ്ങളില്‍ മുഴുകാന്‍ ഇതുമൂലം കഴിവ് ലഭിക്കുന്നു

വിപാസനാ നടത്തം

ഒരു സ്ഥലത്തു സ്വസ്ഥമായി നിശ്ചലമായി വളരെ നേരം ഇരിക്കാനോ ഇരുന്ന് ധ്യാനിക്കാനോ പലര്‍ക്കു ം മ്സാധിച്ചെന്നു വരുകയില്ല പ്രത്യേകിച്ച് ആദ്യകാലങ്ങളില്‍ അവര്‍ തികച്ചും അസ്വസ്ഥരാണ് അശാന്തരാണ് നിശ്ചലരായി നിഷ്ക്രിയരായി നിശബ്ദരായി ഒരിടത്ത് ഇരിക്കുക എന്നത് അവര്‍ സംബന്ധിച്ചിടത്തോളം അസ്വാസ്ഥ്യജനകമാണ് ആയാസകരമാണ് .

Previous Next

ജോൺ മുഴുത്തേറ്റ്‌

മുഴുത്തേറ്റ്‌ വീട്‌,

വടക്കുംമുറി റോഡ്‌,

തൊടുപുഴ ഈസറ്റ്‌ പി.ഒ,

ഇടുക്കി ജില്ല,

പിൻ - 685 585.


Phone: 9447314309
E-Mail: john_muzhuthettu@rediffmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.