പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ആരോഗ്യം > കൃതി

അക്യുപ്രഷര്‍ രോഗപ്രതിരോധത്തിന് ( ഭാഗം 2)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോൺ മുഴുത്തേറ്റ്‌

ഷിയാറ്റ്സു

ചൈനയില്‍ പണ്ടു മുതലേ പ്രയോഗത്തിലിരുന്ന അക്യുപംക്ചറും അക്യുപ്രഷറും ആറാം നൂറ്റാണ്ടില്‍ ബുദ്ധസന്യാസിമാര്‍ ജപ്പാനില്‍ എത്തിച്ചു. അവിടെ ഇത് വളരെയധികം പ്രചാരം നേടി. ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളില്‍ ജപ്പാനിലെ ഡോക്ടര്‍മാര്‍ അക്യുപ്രഷറിനെ അട്രിസ്ഥാനമാക്കി ഷിയാറ്റ്സൂ എന്ന പേരില്‍ ഒരുചികിത്സാരീതിക്ക് രൂപം കൊടുത്തു. ഷിയാറ്റ്സൂ ഒരു ജാപ്പനീസ് പദമാണ്.

‘ഷി’ എന്നാല്‍ വിരലുകള്‍ എന്നാണര്‍ത്ഥം ‘അറ്റ്സു’ എന്നാല്‍ പ്രഷര്‍ എന്നും വിരലുകള്‍ കൊണ്ടുള്ള സമ്മര്‍ദ ചികിത്സ എന്നു സൂചിപ്പിക്കുന്ന ഷിയാറ്റ്സൂ അക്യുപ്രഷര്‍ പോലെയുള്ള ചികിത്സാ രീതിയാണ്. രണ്ടിന്റെയും അടിസ്ഥാന തത്ത്വങ്ങള്‍ ഒന്നുതന്നെ . ഷിയാറ്റ്സൂ ഇന്ന് ജപ്പാനില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

ശരീരത്തിലെ അക്യുപോയിന്റുകളില്‍ വിരലുകള്‍കൊണ്ട് സമ്മര്‍ദമേല്‍പ്പിച്ചുകൊണ്ട് ശരീരത്തിലെ അസന്തുലിതമായ ഊര്‍ജ്ജപ്രവാഹം നേരെയാക്കാന്‍ ശ്രമിക്കുകയാണ് ഷിയാറ്റ്സുവില്‍ ചെയ്യുന്നത്. ഊര്‍ജ്ജം അക്യുപോയിന്റുകളില്‍ തടസ്സപ്പെടുകയും അടിയുകയും ചെയ്യുമ്പോള്‍ ആണ് രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അത് നേരെയാവുമ്പോള്‍ രോഗങ്ങള്‍ അപ്രത്യക്ഷമാവുന്നു.

യിന്‍,യാംഗ് എനര്‍ജി ബാലന്‍സ്

പൗരസ്ത്യ കാഴ്ചപാട് അനുസരിച്ച് നമ്മുടെ ശരീരത്തില്‍ യിന്‍,യാംഗ് എന്നീ രണ്ടു തരത്തിലുള്ള എനര്‍ജി കാണപ്പെടുന്നു. നാം കഴിക്കുന്ന ഭക്ഷണം വ്യത്യസ്തമായ സ്വാധീനം, ശാരീരികമായും , മാനസികമായും , വൈകാരികമായും, ആത്മീയമായും നമ്മില്‍ ഉണ്ടാക്കുന്നു. യിന്‍,യാംഗ് സന്തുലിതമായത് എന്നീ മൂന്നു വുഭാഗത്തില്‍പ്പെടുന്ന എനര്‍ജിയാണ് ഭക്ഷണത്തില്‍നിന്നു ശരീരത്തിനു ലഭിക്കുന്നത്. യിന്‍,യാംഗ് എന്നീ എനര്‍ജികള്‍ സന്തുലിതാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ ആരോഗ്യം നിലനില്‍ക്കുന്നു. അസന്തുലിതാവസ്ഥ രോഗഹേതുവാകുന്നു.

പാല്‍,തേന്‍, മദ്യം,എണ്ണ, പഴച്ചാറുകള്‍,പ്രാദേശികമായ പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ യിന്‍ വിഭാഗത്തില്‍പ്പെടുന്നു. മുട്ട, ഇറച്ചി, ഉപ്പ്, മത്സ്യം , വെണ്ണ, കടല്‍വിഭവങ്ങള്‍ തുടങ്ങിയവ യാംഗ് വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പച്ചക്കറികള്‍, അണ്ടിപ്പരിപ്പുകള്‍,ധാന്യങ്ങള്‍, ബീന്‍സ് , പഴങ്ങള്‍ എന്നിവയാണ് സന്തുലിതവിഭാഗത്തില്‍പ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍.

ആരോഗ്യകരമായ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് യിന്‍-യാംഗ് ബാലന്‍സ് അനിവാര്യമാണ്. ഹോര്‍മോണുകളുടെ ഉല്പാദനം, ശ്വാസകോശങ്ങളുടെ ശരിയായ പ്രവര്‍ത്തനം തുടങ്ങിയപ്രക്രിയകള്‍ക്ക് ഈ ബാലന്‍സ് ആവശ്യമായിരിക്കുന്നു. ധാന്യങ്ങള്‍, ബീന്‍സ്, അണ്ടിപ്പരിപ്പുകള്‍, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഈ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായകരമാണ്.

നാം ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചാല്‍, യിന്‍-യാംഗ് ബാലന്‍സ് നിലനിര്‍ത്തി ശാരീരികവും, മാനസികവും, വൈകാരികവും ആത്മീയവുമായ ആരോഗ്യം കൈവരിക്കാന്‍ കഴിയും.

Previous Next

ജോൺ മുഴുത്തേറ്റ്‌

മുഴുത്തേറ്റ്‌ വീട്‌,

വടക്കുംമുറി റോഡ്‌,

തൊടുപുഴ ഈസറ്റ്‌ പി.ഒ,

ഇടുക്കി ജില്ല,

പിൻ - 685 585.


Phone: 9447314309
E-Mail: john_muzhuthettu@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.