പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ആരോഗ്യം > കൃതി

റിഫ്ലക്സോളജി: വിരല്‍തുമ്പില്‍ ആരോഗ്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോൺ മുഴുത്തേറ്റ്‌

മാനസിക പിരിമുറുക്കത്തില്‍നിന്നും രക്ഷനേടുവാന്‍ നല്ലൊരു മാര്‍ഗ്ഗമാണ് റിഫ്ലക്സോളജി. ശരീരത്തിന്റെ സ്വാഭാവികമായ രോഗനിവാരണ ശേഷിയെ ഉത്തേജിപ്പിക്കുകയാണ് റിഫ്ലക്സോളജി ചെയ്യുന്നത്. മനുഷ്യശരീരത്തെ പത്തു സോണുകളായി തല മുതല്‍ പാദം വരെ നേടുകെ വിഭജിച്ചിരിക്കുന്നു.

ഈ സോണുകളില്‍ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും ഗ്ലാന്റുകളുടെയും റിഫ്ലക്സ് പോയിന്റുകള്‍ കാണപ്പെടുന്നു. ഒരു പ്രത്യേകതരം ഊര്‍ജ്ജം ഈ സോണുകളില്‍ക്കൂടി പ്രവഹിക്കുന്നു. ഈ അനുസ്യൂതമായ ഊര്‍ജ്ജപ്രവാഹത്തിനു തടസ്സം നേരിട്ടാല്‍ അയാള്‍ രോഗിയായിത്തീരുന്നു.

താളാത്മകമായ സമ്മര്‍ദം റിഫ്ലക്സ് പോയിന്റുകളില്‍ ഏല്പിക്കുമ്പോള്‍, ഈ ഊര്‍ജ്ജ പ്രവാഹം പുഃനസ്ഥാപിക്കുകയും രോഗശാന്തി കൈവരിക്കുകയും ചെയ്യുന്നു എന്നതാണ് റിഫ്ലക്സോളജിയുടെ തത്ത്വം. ശരീരത്തില്‍ എവിടെയെങ്കിലും വേദന ഉണ്ടായാല്‍ , ആ സോണിലുള്ള ഏതെങ്കിലും റിഫ്ലക്സ് പോയിന്റില്‍ കൈവിരല്‍കൊണ്ട് പ്രസ് ചെയ്തു വേദന മാറ്റാന്‍ കഴിയും.

അല്പം ചരിത്രം

ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈനയിലാണ് റിഫ്ലക്സോളജി എന്ന ചികിത്സാരീതി ഉദയം ചെയ്തത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് ഇത് പുരാതന ഈജിപ്തുകാര്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഡോ.വില്യം ഫിറ്റ്സ് ജെറാള്‍ഡ് എന്ന അമേരിക്കന്‍ ഇ.എന്‍.റ്റി.ഡോക്ടര്‍ ആണ് റിഫ്ലക്സോളജി പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഇന്ന് ഈ ചികിത്സാരീതി ലോകവ്യാപകമായി ഉപയോഗപ്പെടുന്നുണ്ട്.

പല്ലുവേദന,തലവേദന, പുറംവേദന തുടങ്ങിയ വേദനകള്‍ അകറ്റുന്നതിന് അത്യുത്തമമാണ് റിഫ്ലക്സോളജി. ശാരീരിക വേദനകള്‍പോലെ തന്നെ മാനസിക വിഷമതകളകറ്റാനും ഇത് ഫലപ്രദമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ജലദോഷം,ഫ്ലൂ,ആസ്ത്മാ,സന്ധിവാതം,മുടികൊഴിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്കും റിഫ്ലക്സോളജി ആശ്വാസം നല്‍കുന്നു.

നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും റിഫ്ലക്സ് പോയിന്റുകള്‍ കാല്പാദത്തിലുണ്ട്. അതുകൊണ്ടാണ് കാല്‍പ്പാദം മനുഷ്യശരീരത്തിന്റെ എല്ലാ അവയവങ്ങളെയും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് എന്നു പറയുന്നത്. കാല്‍പ്പാദങ്ങളിലെ റിഫ്ലക്സ് പോയിന്റുകള്‍ വളരെ പ്രതികരണശേഷിയുള്ളവയാണ്.അതുകൊണ്ട് ഫൂട്ട് റിഫ്ലക്സോളജിയാണ് ഇന്ന് കൂടുതല്‍ പ്രചാരത്തിലുള്ളത്.

രോഗപ്രതിവിധി നമ്മുടെ കൈവെള്ളയില്‍

നമ്മുടെ കൈവെള്ളയിലും ഇതുപോലെ എല്ലാ ശാരീരികാവയവങ്ങളുടെയും റിഫ്ലക്സ് പോയിന്റുകള്‍ ഉണ്ട്. ഈ റിഫ്ലക്സ് പോയിന്റ ഊന്നി തിരുമ്മുകയോ പ്രസ് ചെയ്യുകയോ ചെയ്യുമ്പോള്‍ നമ്മുടേ ശരീരത്തിലെ തടസ്സപ്പെട്ട , ഊര്‍ജ്ജ പ്രവാഹം നേരെയാവുന്നു. ചാനലുകളിലൂടെയുള്ള എനര്‍ജിഫ്ലോ സുഖമമാവുന്നതോടുകൂടി രോഗങ്ങള്‍ക്ക് ശമനമുണ്ടാകുന്നു. കാല്‍പ്പാദത്തിലേയോ കൈവെള്ളയിലേയോ റിഫ്ലക്സ് പോയിന്റില്‍ പ്രസ് ചെയ്യുമ്പോള്‍ കൂടുതല്‍ മാര്‍ദ്ദവം അനുഭവപ്പെടുകയും വേദന തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ ആ റിഫ്ലക്സ് പോയിന്റിനോടനുബന്ധമായ അവയവത്തിന് കൂടുതല്‍ അസ്വാസ്ഥ്യമുണ്ടെന്ന് മനസ്സിലാക്കാം. ആറിഫ്ലക്സ് പോയിന്റില്‍തന്നെ ഊന്നി തിരുമ്മുകയും പ്രസ് ചെയ്യുകയും ചെയ്യുമ്പോള്‍ വേദന മാറുകയും ഊര്‍ജ്ജ പ്രവാഹം സുഖമമാവുകയും ചെയ്യുന്നു. ഇങ്ങനെ രോഗനിവാരണത്തിനും രോഗനിര്‍ണ്ണയത്തിനും റിഫ്ലക്സോളജി ഫലപ്രദമായി ഉപയോഗപ്പെടുത്താം.

Previous Next

ജോൺ മുഴുത്തേറ്റ്‌

മുഴുത്തേറ്റ്‌ വീട്‌,

വടക്കുംമുറി റോഡ്‌,

തൊടുപുഴ ഈസറ്റ്‌ പി.ഒ,

ഇടുക്കി ജില്ല,

പിൻ - 685 585.


Phone: 9447314309
E-Mail: john_muzhuthettu@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.