പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ആരോഗ്യം > കൃതി

അടുക്കള ഒരു ഔഷധക്കലവറ(തുടര്‍ച്ച)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോൺ മുഴുത്തേറ്റ്‌

കറിവേപ്പിലയിലെ രാസഘടകം

റുട്ടേസി കുടുംബത്തില്‍പ്പെട്ട കറിവേപ്പിന്റെ മുറയകൊയ്നീജി എന്നാണ്. കറിവേപ്പുകള്‍ക്ക് ക്ഷാരഗുണമാണുള്ളത്. സമൂല ഔഷധഗുണമുള്ള ഒരു ഔഷധ സസ്യമാണ് കറിവേപ്പ്. ഔഷധമൂല്യമുള്ള ധാരാളം രാസഘടകങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട രാസഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്.

100 ഗ്രാം കറിവേപ്പിലയില്‍

പ്രോട്ടീന്‍ - 6.1 ഗ്രാം

കൊഴുപ്പ് - 1 ഗ്രാം

മിനിറത്സ് - 4 ഗ്രാം

നാര് - 6.4 ഗ്രാം

അന്നജം - 18.7 ഗ്രാം

കാത്സ്യം - 8.30 മില്ലി ഗ്രാം

ഫോസ്ഫറസ് - 57 മി. ഗ്രാം

ഇരുമ്പ് - 7 മി. ഗ്രാം

ഇവക്കു പുറമേ കരോട്ടിന്‍, തയാമിന്‍, വിറ്റാമിന്‍ എ, സി എന്നീവയും കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്നു.

കറിവേപ്പിലയുടെ ഔഷധഗുണങ്ങളും പ്രയോഗരീതികളും:-

* ആഹാരത്തിലൂടെയുണ്ടാകുന്ന വിഷാശം ഇല്ലാതാക്കുന്നതിനും രുചി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശക്തി കറിവേപ്പിലയ്ക്കുണ്ട്.

* ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു.

* ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉത്തമമായൊരു ടോണിക്കാണ് കറിവേപ്പില.

* വയറിലെ കൃമിശല്യം ശമിപ്പിക്കുന്നു.

* ജ്വരം, വാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനം നല്‍കുന്നു.

* കറിവേപ്പിന്റെ കൂമ്പ് ചവച്ച് തിന്നുന്നത് ഡിസന്ററി മാറ്റാന്‍ സഹായകരമാണ്.

* കറിവേപ്പില വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് സേവിക്കുന്നത് ഛര്‍ദ്ദിക്ക് ഉത്തമ ഔഷധമാണ്.

* കറിവേപ്പിലയും മഞ്ഞളും കൂടി അരച്ചു ഒരു മാസം പതിവായി കഴിക്കാമെങ്കില്‍ അലര്‍ജി ശമിക്കും.

* മൂന്നു മാസക്കാലം തുടര്‍ച്ചയായി രാവിലെ നന്നായി മൂത്ത പത്തു കറിവേപ്പില ചവച്ചു തിന്നുന്നത് പാരമ്പര്യമായി ഉണ്ടാകുന്ന പ്രമേഹരോഗത്തിന് ശമനം നല്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യും. ഇതു അമിതഭാരം കുറക്കുകയും ചെയ്യും.

* കറിവേപ്പില നീരും, നാരങ്ങനീരും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് ദഹനക്കേടുകൊണ്ടുണ്ടാക്കുന്ന പ്രഭാതക്ഷീണം, ഛര്‍ദ്ദിക്കാനുള്ള തോന്നല്‍, ഓക്കാനം തുടങ്ങിയവയ്ക്ക് പ്രതിവിധിയാണ്.

* പതിനഞ്ച് ഗ്രാം കറിവേപ്പിലയുടെ നീര്‍ മോരില്‍ കലര്‍ത്തി കഴിക്കുന്നത് ഉത്തമപ്രതിവിധിയാണെന്ന് തെളിഞ്ഞിട്ടുണ്ട് . കുടല്‍ വ്രണം , മലബന്ധം തുടങ്ങിയവയ്ക്കും ഇതൊരു പരിഹാരമാര്‍ഗമാണ്.

*കറിവേപ്പില ധാരാളമായി കഴിക്കുന്നത് അകാലനരക്ക് പ്രധിവിധിയായി കണക്കാക്കപ്പെടുന്നു.

*അയൂര്‍വേദ റിസേര്‍ച്ച് ഫലങ്ങള്‍ അനുസരിച്ച് , കറിവേപ്പലക്ക് ഇന്‍സുലിനെ ആശ്രയിക്കാതെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് വ്യക്തമായിട്ടുണ്ട്.

* കറിവേപ്പില ഇട്ടു തിളപ്പിച്ച വെളിച്ചണ്ണ ഒരു ഉത്തമ ‘ ഹെയര്‍ ടോണിക്’ ആണ്.

* കറിവേപ്പില , നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, ഉള്ളി , ഉപ്പ് ഇവയെല്ലാം ചേര്‍ത്തു അരച്ച് ഉണ്ടാക്കുന്ന ചമ്മന്തി ആരോഗ്യത്തിന് അത്യുത്തമമാണ്.

* തേള്‍ വിഷത്തിന് കറിവേപ്പില പാലില്‍ അരച്ച് തേള്‍ കുത്തിയ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. വ്രണങ്ങള്‍ കരിയുന്നതിനും ഇത് സഹായിക്കുന്നു.

* നേത്രരോഗങ്ങള്‍ക്ക് പ്രധിവിധിയും പ്രതിരോധവുമാണ് കറിവേപ്പിലയുടെ ഉപയോഗം.

*കറിവേപ്പിന്റെ കുരുന്നില ചവച്ചു തിന്നുന്നത് വയറ്റില്‍ നിന്നും ചളിയും രക്തവും കൂടിപ്പോകുന്ന രോഗത്തിന് ഒരു ഫലപ്രദമായ പ്രതിവിധിയാണ്.

* വയറുകടി , മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധിയായി കറിവേപ്പില മുഖ്യമായി ചേര്‍ത്തുണ്ടാക്കുന്ന കൈഡര്യാദി കഷായം ( കൈഡര്യപത്രാദികഷായം) ആയൂര്‍വേദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.

* സ്വരശുദ്ധിയും ഓജസ്സും വര്‍ദ്ധിക്കുന്നതിന് കറിവേപ്പിലയുടെ പതിവായ ഉപയോഗം ഫലപ്രദമാണ്.

* കറിവേപ്പില പൊതുവായി വാതപിത്തകഫാദി ദോഷങ്ങളെ ശമിപ്പിക്കുന്നു.

കറികളില്‍നിന്നും കറിവേപ്പില പെറുക്കിക്കളയുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. 'കറിവേപ്പില പോലെ എന്നെ ഒഴിവാക്കി ‘ എന്ന് പലപ്പോഴും നാം പറയാറുണ്ട്. ഇത്ര ഔഷധമൂല്യമുള്ള ആരോഗ്യദായകമായ കറിവേപ്പിലയെ നാം അവഗണനയോടെയല്ല കാണേണ്ടത് കറികളിലും സാലഡുകളിലും കറിവേപ്പില ധാരാളമായി ചേര്‍ക്കുകയും , സങ്കോചമില്ലാതെ കഴിക്കുകയും ചെയ്യുകയാണ് വേണ്ടത്. കറിവേപ്പില സര്‍വ്വരോഗ സംഹാരിയായ ഒരു ദിവ്യഔഷധമാണ്.

Previous Next

ജോൺ മുഴുത്തേറ്റ്‌

മുഴുത്തേറ്റ്‌ വീട്‌,

വടക്കുംമുറി റോഡ്‌,

തൊടുപുഴ ഈസറ്റ്‌ പി.ഒ,

ഇടുക്കി ജില്ല,

പിൻ - 685 585.


Phone: 9447314309
E-Mail: john_muzhuthettu@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.