പുഴ.കോം > പുഴ മാഗസിന്‍ > ചോദിക്കുക > കൃതി

അഭിമന്യുവിനോട്‌ ചോദിക്കാം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഭിമന്യു

ചോദ്യോത്തരപംക്തി

1. ഷാലു കൈപ്പോൻ

ചോഃ എനിക്ക്‌ ഒരു പെൺകുട്ടിയെ ഇഷ്‌ടമാണ്‌, അവൾക്കെന്നെയും. ഞാനെന്തുചെയ്യണം?

ഉ ഃ എത്രയും വേഗം ഒരു ഡോക്‌ടറെ കാണണം.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

2. ശ്രീറാം, പാലക്കാട്‌.

ചോഃ കൃഷ്‌ണനെ കാണാൻ പോയ കുചേലന്റെ കൈയ്യിൽ അവിൽപ്പൊതിയുണ്ടായിരുന്നു. ആന്റണിയെ കാണാൻ പോകുന്ന കരുണാകരന്റെ കൈയ്യിൽ എന്തായിരിക്കും?

ഉ ഃ ഒരു പൊതി അച്ചടക്കലംഘനം.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

3. മുഹമ്മദ്‌ പെരുമ്പാവൂർ.

ചോഃ കവി ബാലചന്ദ്രൻ ചുളളിക്കാടെന്താ അവാർഡുകൾ നിക്ഷേധിക്കുന്നത്‌?

ഉ ഃ അവാർഡ്‌ സ്വീകരിച്ചാൽ ഒരു ദിവസത്തെ വാർത്ത മാത്രമെ ഉണ്ടാകൂ. പിന്നെ പതിനായിരത്തിന്റെ അവാർഡു നിക്ഷേധിച്ചാൽ, ഇരുപതിനായിരം പുസ്തകം വിറ്റുപോകും. അവാർഡു വാങ്ങുന്നവർ മണ്ടന്മാർ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

4. ജോഷി കൈതവളപ്പിൽ, ദുബായ്‌

ചോഃ ഫെമിനിസത്തെക്കുറിച്ച്‌ അഭിമന്യുവിന്റെ അഭിപ്രായം എന്താണ്‌?

ഉ ഃ ജോഷിയുടെ വിവാഹം കഴിഞ്ഞിട്ട്‌ എത്രനാളായി; അടികിട്ടി തുടങ്ങിയല്ലേ...?

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

5. രാജു, യു.എസ്‌.എ.

ചോഃ അടുത്ത വീട്ടിലെ പെൺകുട്ടിയെ കാണുമ്പോൾ ഈ പാട്ട്‌ അറിയാതെ മൂളിപ്പോകുന്നു..

“കൺമണീ നീയെൻ കരം പിടിച്ചാൽ

കണ്ണുകളെന്തിനു വേറെ.....”

ഉ ഃ അവളുടെ അപ്പൻ ഇതറിഞ്ഞാൽ സ്ഥിരമായിട്ട്‌ ഈ പാട്ടുതന്നെ പാടേണ്ടിവരും.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

6. രേഷ്‌മ, കൊടുങ്ങല്ലൂർ

ചോഃ സത്യത്തിൽ മഹാബലി എന്ന ചക്രവർത്തി കേരളം ഭരിച്ചിട്ടുണ്ടോ?

ഉ ഃ ഇപ്പോഴത്തെ ചില ഭരണക്കാരുടെ സ്വഭാവം വച്ചുനോക്കിയാൽ അങ്ങിനെയൊരു പൂർവ്വികൻ ഉണ്ടാകാൻ സാധ്യതയില്ല.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

7. ബിജുമൈക്കിൾ, എറണാകുളം

ചോഃ ഈ ലോകം സത്യമോ മിഥ്യയോ?

ഉ ഃ കുതിരവട്ടത്തിറങ്ങി ആരോടു ചോദിച്ചാലും സ്ഥലത്തെത്തിക്കും.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

അഭിമന്യു

വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌.


E-Mail: abhimanyu@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.