പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > ടി. പത്മനാഭൻ

ടി. പത്മനാഭൻ

1931ൽ കണ്ണൂരിനടുത്ത്‌ പളളിക്കുന്നിൽ ജനിച്ചു

അച്‌ഛൻഃ പുതിയിടത്ത്‌ കൃഷ്‌ണൻനായർ.

അമ്മഃ ദേവകി എന്ന അമ്മുക്കുട്ടിയമ്മ.

ചിറക്കൽ രാജാസ്‌ ഹൈസ്‌കൂളിലും മംഗലാപുരം ഗവണ്മെന്റ്‌ ആർട്‌സ്‌ കോളജിലും മദ്രാസ്‌ ലോ കോളജിലും പഠിച്ചു.

കുറച്ചുകൊല്ലം കണ്ണൂരിൽ വക്കീലായി പ്രാക്‌ടീസ്‌ ചെയ്‌തശേഷം ഫാക്‌ടറിന്റെ കൊച്ചിൻ ഡിവിഷനിൽ ഉദ്യോഗം സ്വീകരിച്ചു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു.

1948 മുതൽ കഥകളെഴുതുന്നു. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തർജ്ജിമകൾ വന്നിട്ടുണ്ട്‌. കഥകൾ ഫ്രഞ്ച്‌, റഷ്യൻ, ജർമൻ, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലും വന്നിട്ടുണ്ട്‌. 1973-ൽ കേരള സാഹിത്യ അക്കാദമിയുടെ അവർഡ്‌ സാക്ഷി എന്ന സമാഹാരത്തിന്‌ ലഭിച്ചപ്പോൾ, അക്കാദമി എന്ന സങ്കല്‌പത്തോട്‌ പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാൽ സ്വീകരിച്ചില്ല. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ എം.പി. പോൾ പ്രൈസ്‌ സാക്ഷിക്കു ലഭിച്ചിട്ടുണ്ട്‌. 1988-ൽ കാലഭൈരവന്‌ സാഹിത്യപരിഷത്തിന്റെ ആദ്യത്തെ ഗോൾഡൻ ജൂബിലി അവാർഡ്‌ കിട്ടി. 1991-ൽ പ്രസിദ്ധീകരിച്ച ‘ഗൗരി’ എന്ന കഥയ്‌ക്ക്‌ കഴിഞ്ഞ 6 കൊല്ലക്കാലത്തിനുളളിൽ മലയാളത്തിൽ വന്ന ഏറ്റവും മികച്ച കഥയ്‌ക്കുളള ‘സ്‌റ്റജ്‌ ഓഫ്‌ അൽ-ഐൻ’ അവാർഡ്‌ ലഭിച്ചു. ‘പുഴ കടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌’ എന്ന കഥയ്‌ക്ക്‌ 1996-ലെ പത്‌മരാജൻ പുരസ്‌കാരം കിട്ടി. ഗൗരിക്ക്‌ 1996-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. കടലിന്‌ 1995-ലെ അബുദാബി മലയാള സമാജം അവാർഡും 1996-ലെ ഓടക്കുഴൽ പുരസ്‌കാരവും. പുഴകടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌ എന്ന സമാഹാരത്തിന്‌ 2000-ൽ അരങ്ങ്‌ (അബുദാബി) അവാർഡും ലഭിച്ചു. 1996-ൽ എം.കെ.കെ.നായർ അവാർഡ്‌. അമേരിക്കയിലും കാനഡയിലും ഇംഗ്ലണ്ടിലും യൂറോപ്പിലും നേപ്പാളിലുമൊക്കെ സഞ്ചരിച്ചിട്ടുണ്ട്‌. 15 കഥാസമാഹാരങ്ങളും ഒരു ലേഖനസമാഹാരവുമുണ്ട്‌ (എന്റെ കഥ, എന്റെ ജീവിതം). നോവൽ എഴുതിയിട്ടില്ല.

ഭാര്യഃ കല്ലന്മാർതൊടി ഭാർഗ്ഗവി.

വിലാസംഃ

15, രാജേന്ദ്രനഗർ സ്‌റ്റേജ്‌- 2

പളളിക്കുന്ന്‌

കണ്ണൂർ 670 004

Contact Info: ടി. പത്മനാഭൻ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.കഥയെഴുത്തിന്‌ മുമ്പ്‌.....
2.കഥയെഴുത്തിന്‌ മുമ്പ്‌.....
3.കഥയെഴുത്തിന്‌ മുമ്പ്‌.....
4.കഥയെഴുത്തിന്‌ മുമ്പ്‌.....
5.“ഞാൻ... എന്റെ ശൈലി....അത്‌ മരിക്കുവോളം...”

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.