പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > റഹിം മുഖത്തല

റഹിം മുഖത്തല

1949-ൽ കൊല്ലം ജില്ലയിലെ മുഖത്തലയിൽ ജനിച്ചു. മാതാപിതാക്കൾഃ കെ. സാലിഹ, എം. അലിയാരുകുഞ്ഞ്‌. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. ഇപ്പോൾ കുറ്റിക്കാട്ടൂർ ഗവൺമെന്റ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകൻ. കല്‌പാന്തം, അഹല്യം, ഇര, ചക്രവാളം, ജടായു, വിശ്വരൂപം, അതിരാത്രം, സുബർക്കത്തിന്റെ അവകാശികൾ, അപരാഹ്‌നത്തിലെ സൂര്യൻ (നോവലുകൾ), ബ്രഹ്‌മരക്ഷസ്സ്‌ (കഥാസമാഹാരം) എന്നിവയാണ്‌ കൃതികൾ. ‘അഹല്യ’ത്തിന്‌ എം.പി. പോൾ അവാർഡ്‌ ലഭിച്ചു.

റേഡിയോ നാടകങ്ങളും എഴുതിയിട്ടുണ്ട്‌. ടോൾസ്‌റ്റോയിയുടെയും (ദൈവം സത്യം കാണുന്നു, സായൂജ്യം, പാനീയത്തിന്റെ രഹസ്യം) മാക്‌സിം ഗോർക്കിയുടെയും (മാൾവ) ഉറൂബിന്റെയും (ഉമ്മാച്ചു, അമ്മിണി, താമരത്തൊപ്പി) എസ്‌.കെ.പൊറ്റെക്കാട്ടിന്റെയും (വിഷകന്യക, അവളുടെ കാമുകൻ) ഏതാനും കഥകൾക്കും നോവലുകൾക്കും റേഡിയോ നാടകരൂപം രചിച്ചിട്ടുണ്ട്‌.

ഭാര്യഃ ജി. പത്‌മാവതി അമ്മ.

മക്കൾഃ മനു, ഹാരിസ്‌, സോഫിയ.

വിലാസംഃ

‘വരം’

കുട്ടിക്കാട്ടൂർ പി.ഒ.

കോഴിക്കോട്‌ - 673008.

ഫോൺഃ 0495 200339.

Contact Info: റഹിം മുഖത്തല
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.ഒരു സൗഹൃദത്തിന്റെ തിരുശേഷിപ്പ്‌

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.