പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > എം.ടി. വാസുദേവൻനായർ

എം.ടി. വാസുദേവൻനായർ

1933 ജൂലൈ 15-ന്‌ പൊന്നാനിക്കടുത്ത്‌ കൂടല്ലൂരിൽ ജനിച്ചു. അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. 1956 മുതൽ 68 വരെ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ സഹപത്രാധിപർ; പിന്നെ പ്രധാന പത്രാധിപർ. 1981-ൽ വിരമിച്ചു. വീണ്ടും 1988 മുതൽ മാതൃഭൂമി പീരിയോഡിക്കൽസ്‌ എഡിറ്റർ. സാഹിത്യ അക്കാദമി അവാർഡ്‌ (1970), കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1959), വയലാർ അവാർഡ്‌ (1985), ഓടക്കുഴൽ അവാർഡ്‌ (1993), മുട്ടത്തു വർക്കി അവാർഡ്‌ (1994) തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ. നിർമാല്യം (1974-ലെ ദേശീയ അവാർഡ്‌), ബന്ധനം, വാരിക്കുഴി, മഞ്ഞ്‌, കടവ്‌ എന്നീ ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു. നിരവധി ചലച്ചിത്രങ്ങൾക്ക്‌ തിരക്കഥയെഴുതി. ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന, ദേശീയ അവാർഡുകൾ പല തവണ ലഭിച്ചിട്ടുണ്ട്‌. 1995 ലെ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചു.

വിലാസം

‘സിതാര’ കൊട്ടാരം റോഡ്‌ കോഴിക്കോട്‌ - 673 006.

Contact Info: എം.ടി. വാസുദേവൻനായർ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.വായനയുടെ രസതന്ത്രം
2.ഹൃദയത്തിന്റെ വിശപ്പറിഞ്ഞ കേശവദേവ്‌...

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.