സംഗീതജ്ഞനായ ഉമയനല്ലൂർ എസ്.വിക്രമൻനായരുടെയും വി.സത്യവതിയുടെയും മകൾ. 1980-ൽ കോഴിക്കോടു ജനിച്ചു. സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽനിന്നും മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം. മൂന്നാം റാങ്കോടുകൂടി സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. ഇപ്പോൾ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ എംഫിൽ ചെയ്യുന്നു. മാതൃഭൂമി കഥാപുരസ്കാരം, മലയാളശബ്ദം അവാർഡ്, ഉറൂബ് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഹരി വി.നാരായണൻ സഹോദരനും ലക്ഷ്മി സഹോദരിയുമാണ്.
|