പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > ജി.പി. രാമചന്ദ്രൻ

ജി.പി. രാമചന്ദ്രൻ

പാലക്കാട്ടെ മണ്ണാർക്കാട്ട്‌ എ.പി.നാരായണന്റെയും ജി.പി.ദേവകിയുടെയും മകനായി 1963ൽ ജനിച്ചു. പെരുവയൽ സെന്റ്‌ സേവ്യേഴ്‌സ്‌ യുപി.സ്‌കൂളിലും ദേവഗിരി സേവിയോ ഹൈസ്‌കൂളിലും ദേവഗിരി കോളജിലും പഠിച്ചു. ഗണിതശാസ്‌ത്രത്തിൽ ബിരുദവും മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും നേടി. 1983 മുതൽ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ബാങ്കിന്റെ തച്ചമ്പാറ ശാഖയിൽ അസിസ്‌റ്റന്റ്‌.

സിനിമയും മലയാളിയുടെ ജീവിതവും എന്ന കൃതിയ്‌ക്ക്‌ 1998ലെ ഏറ്റവും നല്ല ചലച്ചിത്ര ഗ്രന്ഥത്തിനുളള കേരള സർക്കാർ അവാർഡും ഭാഷാപോഷിണി (1998 ഒക്‌ടോബർ)യിൽ പ്രസിദ്ധീകരിച്ച സിനിമയിലെ സവർണാധികാരം എന്ന ലേഖനത്തിന്‌ കേരള സർക്കാർ പ്രസിദ്ധീകരണ വകുപ്പിന്റെ പ്രഥമ സംസ്‌കാര കേരള അവാർഡും ലഭിച്ചു. മലയാള സിനിമയിലെ വർഗ്ഗീയ അധിനിവേശം (1993) ആണ്‌ പ്രസിദ്ധീകൃതമായ മറ്റൊരു കൃതി.

വിലാസം

അകം,

പെരിമ്പടാരി (തപാൽ),

മണ്ണാർക്കാട്‌ ,

പാലക്കാട്‌ ജില്ല.

Contact Info: ജി.പി. രാമചന്ദ്രൻ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.ദളിതന്റെ വ്യാജവിജയങ്ങൾ
2.ഫുട്‌ബോളും സിനിമയും

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.