പുഴ.കോം > കാവ്യ കൈരളി > കവിത > കൃതി

വക്രതാളം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചേരാവളളി ശശി

കവിത

ജന്മം കനിഞ്ഞുതന്നോരെക്കൊല ചെയ്‌തു

ജന്മം തുലച്ചവരുണ്ടാം!

മണ്ണിന്നു,പൊന്നിന്നുടപ്പിറന്നോരുടെ

പിണ്ഡം നടത്തിയോരുണ്ടാം

കണ്ണിന്നുകണ്ണായ പെണ്ണിനെ സംശയ-

ദണ്ഡിൽ തുലച്ചോരുമുണ്ടാം

എങ്കിലും തർക്കമില്ലാരുമുണ്ടാകില്ല

ഇന്നീകമിതാക്കൾ പോലെ....

അമ്മയെ, കൂടപ്പിറപ്പിനെ കൊന്നിവർ

അന്ധകൂപത്തിലായ്‌ തളളി,

കണ്ണീർപൊഴിച്ചാപ്പിണക്കങ്ങൾക്കിടയിൽനി-

ന്നന്ധരെപ്പോലെ കേണിടാൻ...

എത്രമേൽ സ്വാർത്ഥം, നിരാർദ്രം, നികൃഷ്‌ടമി-

മർത്ത്യന്റെ ചിത്ത പാതാളം!

നിത്യപ്രകാശം കെടുത്തിമുന്നേറുന്നു

വക്രതേ, നിൻ നൃത്തതാളം...

ചേരാവളളി ശശി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.