പുഴ.കോം > കാവ്യ കൈരളി > കവിത > കൃതി

ദൂരക്കാഴ്‌ച

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ധീരപാലൻ ചാളിപ്പാട്ട്‌

കവിത

ശബ്‌ദകോലാഹലങ്ങളിൽ നിന്നകന്ന്‌

കാഴ്‌ചകൾ കാണാനായ്‌ തനിക്കിഷ്‌ടം

കൂട്ടത്തിൽ കൂടുമ്പോൾ

സ്വത്വം നഷ്‌ടപ്പെടുന്നു

ഇത്‌ ഇന്നും ഇന്നലെയും

തുടങ്ങിയതല്ല

അതുകൊണ്ടുതന്നെ മിത്രങ്ങളെക്കാൾ

കൂടുതൽ

ശത്രുക്കളാണ്‌ തനിക്ക്‌

ഒറ്റപ്പെട്ടവന്റെ മനസ്സുവായിച്ചറിയാൻ

ആർക്കാവും;

അതിന്റെ വിങ്ങലും വിതുമ്പലും

ആഹ്ലാദം തരുന്ന നിമിഷങ്ങൾക്ക്‌

തൊങ്ങലുകൾ തുന്നിപ്പിടിപ്പിച്ചും

ബഹളത്തിൽ നിന്നൊഴിഞ്ഞും

സ്വപ്‌നം കണ്ടിരിക്കാനുളള തന്റെ ശ്രമം

ഇപ്പോഴും തുടരുന്നു.

ധീരപാലൻ ചാളിപ്പാട്ട്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.