നുറുങ്ങുകഥ
പനങ്കുല പോലുളള മുടി എന്നും അവളുടെ അഭിമാനമായിരുന്നു. ‘നിന്റെ കാർകൂന്തലാണ് എന്നെ ആകർഷിച്ചത്.’ എന്ന് ‘അവൻ’ കാതിൽ മൊഴിഞ്ഞപ്പോൾ അവൾ തരളിതയായി.
ഇന്ന്, ചോറിൽ വീണ മുടിയുടെ പേരിൽ അവൾക്കു കിട്ടിയത് കാതടക്കിയുളള ഒരടിയായിരുന്നു...
മാലിക്ക് വീട്ടിക്കുന്ന്