പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

മണവാട്ടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മമ്മു കണിയത്ത്‌

കെട്ടിച്ചയച്ച മോള്‌ വന്നഞ്ചാറുനാൾ നിന്നു മടങ്ങവേ - പൊട്ടിക്കരഞ്ഞു പോയി ഞാൻ. പെറ്റ തള്ളേം തന്തേം പ്രിയ സോദരനേം പിരിഞ്ഞ്‌ തൻ താളോ താവളോം വിട്ട്‌ അപരിചിത ചുറ്റുപാടിൽ, അവളെങ്ങനെ....?

ചിന്തകൾ വഴിമുട്ടുമ്പോൾ, എന്നത്തെയും പോലെ എന്നിലെ മറു മനുഷ്യൻ മന്ത്രിക്കുന്നു;

മറക്കണ്ട... മകളിന്നവളൊരു മണവാട്ടി, പതി, തന്നംഗങ്ങൾ, ഇംഗിതങ്ങൾ ഇനിയവൾക്കതു പ്രമാണം... പ്രധാനം. തങ്ങളെത്തേടി വല്ലപ്പോഴുമൊന്നു വന്നുകിട്ടിയാലതു സന്തോഷം; സുകൃതം!

മറന്നും പൊറുത്തും ത്യജിച്ചും സഹിച്ചും ഒഴുക്കിനെതിരേ അവൾക്കു മുന്നിലിനി എത്രയെത്ര കടമ്പകൾ... ഏതെല്ലാം റോളുകൾ.

ഓ... ഓർത്താൽ ഒരന്തോമില്ല. ഇതാ പറേണേ... കണ്ടറിയാത്തോൻ- കൊണ്ടറിയൂന്ന്‌... അനുഭവം തന്നെ ഗുരു. മറു മനുഷ്യന്റെ ഇടപെടൽ.

മമ്മു കണിയത്ത്‌

വിലാസം

മമ്മു കണിയത്ത്‌,

ചെറായി പി.ഒ.

എറണാകുളം

683514
Phone: 0484-2264183
E-Mail: kmmanaf@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.