പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

ഭൂപടത്തില്‍ കാണാത്തൊരിടം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മനോഹരന്‍ വെങ്ങര

ഇവിടെ എങ്ങനെ വന്നു പെട്ടു എന്ന കാര്യത്തില്‍ എനിക്കൊരു നിശ്ചയവുമില്ല. ഇങ്ങനെ ഒരിടം ഭൂമിയില്‍ ഉള്ളതായി സ്വപ്നത്തിലെങ്കിലും കടന്നുവന്നതായി ഞാന്‍ ഓര്‍ക്കുന്നതുപോലുമില്ല. ഭൂപടം നോക്കി നോക്കിയാണ് ഈ അത്യപൂര്‍വസ്ഥലത്ത് എത്തിപ്പെട്ടതെന്ന് മാത്രമെനിക്കറിയാം.

അദ്യകാലങ്ങളില്‍ പലവഴി ശ്രമിച്ചിട്ടും എനിക്കിവിടം വിട്ടു പുറത്താനുള്ള ഒരു പഴുതും കണ്ടെത്താനായില്ല. വന്നുവന്ന് ഇപ്പോഴാകട്ടെ രക്ഷപ്പെടണം എന്ന ചിന്ത മനസ്സിനെ മഥിക്കുന്നതേയില്ല! എല്ലാം കൊണ്ടും ഞാന്‍ വളരെ വളരെ ഹാപ്പിയണ്. !!

ഇഷ്ടം, പ്രണയം, ആശങ്ക, കരുതല്‍, സ്നേഹത്തില്‍ പൊതിഞ്ഞ പരിഭവവും അധികാരഭാവത്തോടെയല്ലാത്ത ശാസനം സന്തോഷവും സങ്കടവുമെല്ലാം അതിന്റെ തീവ്രത ഉള്‍ക്കൊണ്ടു പങ്കിടല്‍ അങ്ങനെയങ്ങനെ ഒരു പുരുഷന്റെ സങ്കല്‍പ്പത്തിലുള്ള കാഴചപ്പാടുകളെല്ലാം ഒന്നൊഴിയാതെ അളവിലും തൂക്കത്തിലും കൃത്യത പാലിച്ചുകൊണ്ട് ഇവിടെ എന്റെ മന‍സ് ഋഷിസമാനമായ ശാന്തതയും സംതൃപ്തിയും കൈവരിക്കുന്നു.

എവിടെയാണ് അവളുടെ ഹൃദയത്തിന്റെ ഇടം രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കണ്ടെത്താന്‍ ഞാന്‍ ഇപ്പോഴും ഭൂപടം അരിച്ചുപെറുക്കുകയാണ്. നിറമനസ്സ് തുളുമ്പുവതെങ്ങനെ???

മനോഹരന്‍ വെങ്ങര




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.