പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

ഒരുമ്പെട്ടവൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മമ്മു കണിയത്ത്‌

പെണ്ണൊരുമ്പെട്ടാൽ- ബ്രഹ്‌മനും തടുക്കാനാകില്ലെന്നാണു പ്രമാണം ഇപ്പോൾ, പത്തുപന്ത്രണ്ടുവർഷം പിന്നിട്ട ദാമ്പത്യബന്ധത്തിന്റെ സ്വിച്ചോഫ്‌ നടത്തിക്കൊണ്ട്‌ തറയിൽ സെയ്‌താലി സൗദിയിലെ ത്വയ്‌ഫിൽ നിന്നും പുതുക്കണ്ടം സൈനബാക്കയച്ച ‘മൊഴി’ക്കത്തിനാധാരം-‘പെറ്റാലേ പെണ്ണാകൂ’ എന്ന കുറ്റാരോപണമാകുന്നു.

സെയ്‌താലിയെപ്പറ്റിക്കേട്ട മറ്റു പെൺകഥകളുമിപ്പോൾ സൈനബ തള്ളിക്കളയുന്നില്ല. ഈ മാറ്റച്ചന്തയിൽ ഇനിയും മടിച്ചുമാറി നിന്നിട്ട്‌ കാര്യമില്ലെന്ന്‌ സൈനബ ഉറപ്പിച്ചു കഴിഞ്ഞു.

അതൊരു വെല്ലുവിളിയായ്‌ സ്വീകരിച്ചതിന്‌ ഫലമായാണ്‌ ഉടയോന്റെ വേണ്ടുകയാലെങ്കിലും പിറ്റേക്കൊല്ലം, അവൾ ഇരട്ടപെറ്റത്‌. എന്നാലോ കഷ്‌ടം! പുതുപൊറുതിയിലും വിളവെടുപ്പു വിഷയത്തിൽ തോറ്റുതൊപ്പിയിട്ടതേയുള്ളൂ. പാവം സെയ്‌താലി - കണ്ടില്ലേ - പെണ്ണിനോടാകളി!

മമ്മു കണിയത്ത്‌

വിലാസം

മമ്മു കണിയത്ത്‌,

ചെറായി പി.ഒ.

എറണാകുളം

683514
Phone: 0484-2264183
E-Mail: kmmanaf@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.