പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

ഞെട്ടിൽ കിടന്നെങ്കിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എ.ഗംഗാധരൻ, മാഹി

മഞ്ഞിൽവിരിഞ്ഞും മ-

ഴയത്തുലഞ്ഞും

ഒറ്റയ്‌ക്കൊരു ഞെട്ടി-

ലുയർന്നു നിൽക്കും

കുരുന്നുപൂവിന്റെ

മനസിനുള്ളിൽ

നുരഞ്ഞുപൊങ്ങും

വൃഥയാരറിഞ്ഞു?

കടന്നുപോകുന്ന-

വർ കണ്ണുകളിൽ

തുടുത്ത പൂവൊന്നു

ടക്കിയെന്നാൽ

പറിച്ചെടുക്കില്ലേ

കഴുത്തറുത്ത്‌

വലിച്ചെറിയാന-

ത്‌ പാതവക്കിൽ!

മണ്ണിൽ കഴിയാൻ ന-

രജാതിപോലെ

ഇല്ലെന്നോ പൂവിന്ന-

വകാശമൊട്ടും?

കണ്ണിൽ മുഴുവൻ ന-

റു കാഴ്‌ച നൽകാൻ

ഞെട്ടിൽ കിടന്നെങ്കിൽ-

വിരിഞ്ഞ പൂവ്‌.

എ.ഗംഗാധരൻ, മാഹി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.