യുദ്ധം പ്രണയത്തേക്കാൾ
തീവ്രമാണല്ലോ
അതുകൊണ്ടാണവയ്ക്ക്
കൈവിരൽച്ചൂടറിയാത്ത വാളിന്റെ
നിസ്സംഗതയും,
ശ്മശാനത്തിലേക്ക് മാത്രം തുറക്കുന്ന
വാതിലുകളുടെ നിശബ്ദതയും,
ആത്മാവു നഷ്ടപ്പെട്ട ബന്ധങ്ങളുടെ
നിലവിളിയും
സ്വന്തമായുള്ളത്,
യുദ്ധത്തിൽ (പ്രണയത്തിലും)
രക്തം രക്തത്തോട്
മാംസം മാംസത്തോട്
ഉടലുടലോട് ചേർന്നൊടുവിൽ
തളംകെട്ടി നിൽപൂ
നിഴലായ് മണ്ണിൽ...