പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

ഉഷസ്സുണർത്തുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇ.എസ്‌. രതീഷ്‌

കവിത

കുയിലുകൾ പാടുന്നു.

കിഴക്കൻ ഗിരിനിരകളിലൊരു

സുവർണമന്ദിരത്തിൻ വാതായനങ്ങൾ-

മെല്ലെ തുറന്നു;

സാമഗീതമോതിയെത്തുമുഷസ്സിൻ-

സ്‌പർശത്താൽ,

നഭസ്സിൻ മുഖം തുടുത്തു!

നദിതൻ മാറ്‌ തുടിച്ചു!!

പുതുനാമ്പുകളെ തഴുകിയുണർത്തി,

പ്രഭാതമേ നീ വന്നീടുമ്പോൾ;

നിൻകരവലയത്തിലമർന്ന,യീ ഭൂമി,

നവോഢയെപ്പോൽ നാണിച്ചു നിൽക്കുന്നു.

പുൽനാമ്പിലും; പാതിവിരിഞ്ഞൊരു-

പൂവിൻ മനസ്സിലും, ഹിമബിന്ദുകുളിരായ്‌-പടരുന്നു.

ഹേമവർണമായ്‌ വിളങ്ങുമാ കണികയെൻ,

ഹൃത്തിലു,മാനന്ദമായ്‌ അലിയുന്നു.

തേൻതേടി കുരുവികളീ, സ്വപ്‌ന-

ത്താഴ്‌വരയിൽ നൃത്തമാടിടുമ്പോൾ‘

ഉഷസ്സേ, നിൻ തൂവൽസ്‌പർശമേറ്റുണർന്നെൻ,

ഉയിരുമീ, പ്രകൃതിയിൽ അലയുന്നു

പൂവിൽനിന്ന്‌ പൂക്കളിലേക്ക്‌,

പ്രണയമധു തേടി അലയുന്നു.


ഇ.എസ്‌. രതീഷ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.