മേടപ്പുലരിയണഞ്ഞപ്പോൾ
കാടും മേടും പൂത്തപ്പോൾ
നാടൊട്ടുക്കും കേൾക്കാറായ്
‘ചടപട-ചടപട’ മേളാങ്കം!
ലാത്തിരി പൂത്തിരി കത്തുന്നു
മത്താപ്പൂവ് ചിരിക്കുന്നു
എങ്ങും പുത്തൻ വിഷുവെത്തി
മുറ്റത്തെല്ലാം ‘കണി’യെത്തി!
തൊടിയിൽ നിന്ന കണിക്കൊന്ന
അടിമുടി പൂത്തു താലോലം
പാറിയണഞ്ഞ വിഷുപ്പക്ഷി
പാടീ ‘വിത്തും കൈക്കോട്ടും’!
പുത്തൻ പൂക്കണി കണ്ടിട്ട്
തത്തിച്ചാടിയണഞ്ഞപ്പോൾ
കുട്ടനു നൽകി മുത്തച്ഛൻ
കുഞ്ഞിക്കൈയിൽ ‘കൈനീട്ടം’!