പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

ആത്മമോക്ഷത്തിനായ്‌...ഇതിലേ...!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോയി വടക്കേക്കര

ഒത്തിരി, ഒത്തിരി, ഒത്തിരികാലം-

ഞാനീ ഭൂമിയിൽ ജീവിച്ചിരുന്നു.

ഒത്തിരി നേട്ടങ്ങളുണ്ടാക്കി ഭൂമിയിൽ-

ഒന്നുമില്ലാതെ യാത്രയായി....!

സ്വന്തം ജീവിതഭാരത്താലന്ന്‌-

സാന്ത്വനജീവിതം സാധ്യമായില്ല.

പാവം രോഗികൾക്കായൊന്നും ചെയ്യാൻ-

പാപിയാം എൻമനം തുനിഞ്ഞതില്ല.

ഇന്നെന്റെ ആത്മാവു തേങ്ങിടുന്നു-

ഒരിത്തിരി ശാന്തി പകരുവാനായ്‌

ജീവിതയാത്രയിൽ കഴിയാതെ പോയത്‌-

ജിവിക്കുന്നെൻ മക്കൾ നിറവേറ്റിടുന്നൂ....

ഇന്നെന്റെ മക്കൾ ചെയ്യുന്ന സേവനം-

ഒരായിരം രോഗികൾക്കാശ്വാസമേകും.

ഇന്നെന്റെ ആത്മാവു ശാന്തിനേടി-

മോക്ഷത്തിലേക്കു ഞാൻ യാത്രയായി....!

ജീവിക്കും ഞാനെന്നു ഈ വിശ്വഭൂമിയിൽ-

മരണമില്ലാതെ ഞാൻ ജീവിക്കും

എന്റെ മക്കൾ, എന്റെ പൊന്നുമക്കൾ,

അച്ഛനു നൽകുന്ന അന്ത്യോപചാരം...!

ജോയി വടക്കേക്കര
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.