പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

ഓർമ്മയിൽ സൂക്ഷിക്കാൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എ.ഡി. രാജേഷ്‌

കവിത

അമ്പലമുറ്റത്തെ അരയാലിൻ ചുവട്ടിൽ

അന്നൊരുനാൾ ഞാനവളെ കണ്ടുമുട്ടി.

ആരും കൊതിക്കും അതിസുന്ദരിയാം അവളെ

അത്ഭുതംപോലെ ഞാൻ നോക്കി നിന്നു

ആരെന്നറിയാതെ ആരോടും മിണ്ടാതെ

അമ്പലമുറ്റത്തേക്കവൾ നടന്നുമെല്ലെ.

ആനന്ദചിത്തയാം സുന്ദരിയാം അവളെ-

അനുരാഗമാം സ്വപ്‌നങ്ങളിൽ കണ്ടുമുട്ടി

ആയില്യംകാവിൽ വിളക്കിനുപോയപ്പോൾ

അവിടെയും ഞാനവളെ കണ്ടുമുട്ടി.

സുന്ദരിയാം അവൾ പുഞ്ചിരിതൂകി

കൺപീലികൊണ്ട്‌ എന്റെ മനസ്സിൽ കളംവരച്ചു.

എന്റെ ജീവിത സഖിയാം സുന്ദരിക്ക്‌

എന്റെ മനസ്സിന്റെ ജാലകവാതിൽ തുറന്നിട്ടു.


എ.ഡി. രാജേഷ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.