ചെറുജീവികളെ കണ്ടുപഠിക്കൂ
ചങ്ങാതികളേ നാം
മടിയാതെന്നും കൂട്ടം ചേർന്നവ
പണികൾ ചെയ്യുന്നു!
തേനീച്ചകളുടെ നല്ല പ്രവൃത്തികൾ
നോക്കിക്കാണുക നാം
പൂന്തേനൊത്തിരി നാളേയ്ക്കായവ
കൂട്ടിൽക്കരുതുന്നു!
കുഞ്ഞിയുറുമ്പുകൾ വേലയെടുപ്പതു
നോക്കിക്കാണുക നാം.
അരിമണിയൊത്തിരി നാളേക്കായവ
കൂട്ടിൽ കരുതുന്നു!
കുഞ്ഞിക്കുരുവികൾ പാടുപെടുന്നതു
നോക്കിക്കാണുക നാം
നാരുകളാലേ നാളേയ്ക്കായവ
വീടുകൾ പണിയുന്നു!
അവരുടെ മാതിരി പണിചെയ്യേണം
മടിയാതെന്നും നാം
ഒരുമിച്ചിങ്ങനെ മുന്നേറേണം
കൈകോർത്തെന്നും നാം!