പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

എന്തൊരു നാടെന്റെ നാട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രൊഫ.ആർ.പി. മേനോൻ

കവിത

കേരളമെന്നുടെ നാട്‌ - കൊക്ക

കോള നീരൂറ്റുന്ന നാട്‌

ദൈവത്തിൻ സ്വന്തമാം നാട്‌ - എന്നാൽ

ദൈവമുപേക്ഷിച്ച നാട്‌

പിച്ചക്കായ്‌ വൈദേശികർതൻ-മുന്നിൽ

പച്ചിലക്കാടില്ലാ നാട്‌ -മരു-

പ്പച്ചകൾ തേടുന്ന നാട്‌

കണ്ടൽ വനങ്ങളശേഷം-വെട്ടി

കണ്ടകമായൊരു നാട്‌

മണ്ടരി ബാധിച്ച തെങ്ങു-പോലെ

മണ്ട വെളുത്തൊരു നാട്‌

വേഴാമ്പലിറ്റു ജലത്തി-ന്നായി

കേഴും പുഴകൾ തൻ നാട്‌

കണ്ണു കുഴിച്ചു കടത്തി-ഭൂമി

മൃത്യു വരിക്കുന്ന നാട്‌

മദ്യലഹരിയിലാണ്ടു-ജനം

നൃത്തം ചവിട്ടുന്ന നാട്‌

സർവ്വതും കീശയിലാക്കാൻ-ബഹു

ദൂരം കുതിക്കുന്നോർ നാട്‌

എന്തൊരു നാടെന്റെ നാട്‌! -ശാപ

ബന്ധനത്തീന്നെന്നു മോക്ഷം?

പ്രൊഫ.ആർ.പി. മേനോൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.