ഇന്നലെ നീ വന്ന നേരം
സന്ധ്യമയങ്ങിയനേരം
പാതിമറഞ്ഞു നീ നിന്നു
പാടേ മറന്നു ഞാൻ നിന്നു
എന്നുമിതേവിധം വന്നു
എന്നുമിതേവിധം കണ്ടു
മിണ്ടിയതില്ലൊരു വാക്കും
മിണ്ടാതെ മിണ്ടി നാവേറെ
പിന്നെ നീയെങ്ങോ മറഞ്ഞു
പിന്നെ നീയെന്നെ മറന്നു
ഇന്നും ഞാൻ കാണുന്നു നിന്നെ
ഇന്നുമതേ വിധം തന്നെ
നിന്റെ വരവുമാനിൽപ്പും
ഇന്നുമതേവിധം കാണ്മൂ
രണ്ടിറ്റു കണ്ണുനീർ വീഴ്ത്തി
കണ്ടു, ഞാനങ്ങനെ നിൽപ്പൂ.