മനസിനകത്ത്
വിളക്ക് വെക്കുമ്പോൾ
ഊതിക്കെടുത്തല്ലേ
കൂട്ടുകാരെ
ദീപം തവിക്കുമ്പോൾ
നിങ്ങളും ഞാനും
ഒരുപോലെ ആകും
അന്ധകാരത്തിൽ
നിങ്ങളും ഞാനും
വെളിച്ചത്തിലാകണം
അല്ലെങ്കിൽ നമ്മൾ
ഒരുപോലെ എന്നും
കല്ലിലും മുള്ളിലും
നൊന്തുകഴിയും!
ഒരുമനസിൽ മാത്രം
കിരണനാളം പോര
നിങ്ങളുടെ ഉള്ളിലും
വെട്ടം തെളിയണം.
|