പാലം
പാലം നല്ല പാലം
വണ്ടിയോടും പാലം
ഇരുകരകൾ തമ്മിൽ
കോർത്തിണക്കും പാലം.
പഴം
പഴം പഴം കദളിപ്പഴം
പഴം പഴം കണ്ണൻ പഴം
പഴം പഴം നേന്ത്രപ്പഴം
മധുരമുളള വാഴപ്പഴം.
കപ്പൽ
മഴേ, മഴേ, വാ വാ വാ
മുറ്റം കടലായ് മാറട്ടെ!
കടലാസു കപ്പലിറക്കട്ടെ
കടലുകൾ താണ്ടി പോകട്ടെ!
മുയലോടൊപ്പം
വെളള മുയൽ പോൽ ഞാനിന്ന്
വെളളയുടുപ്പു ധരിച്ചിട്ടും
തുളളിയോടും മുയലിൻ പിമ്പേ
എത്താനാകുന്നില്ലല്ലോ!