പുഴ.കോം > ജ്യോതിഷം > വര്‍ഷഫലം > കൃതി

കുംഭക്കൂറ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വർഷഫലം

അവിട്ടത്തിന്റെ അവസാനത്തെ 30 നാഴിക ചതയം, പൂരുരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക.

ജനുവരി

സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാൻ നിർബന്ധിതനാകും. ഭൂമി സംബന്ധമായും മറ്റു ചില തർക്കങ്ങൾക്കും പരിഹാരം കാണും. വാഹനങ്ങളിൽനിന്നും സാമ്പത്തികലാഭം ഉണ്ടാകും.

ഫെബ്രുവരി

ഭാര്യയുമായി പിണങ്ങി നിന്നവർ വീണ്ടും രമ്യതയിൽ വർത്തിക്കും. ലോണുകളും ക്രഡിറ്റ്‌ സൗകര്യങ്ങളും എളുപ്പത്തിൽ കിട്ടും. പതിവിലും അധികം പണം ചിലവഴിക്കേണ്ടിവരും. പിതൃസ്വത്ത്‌ അനുഭവയോഗ്യമാകും. വിദേശത്ത്‌ പോകാൻ ആഗ്രഹിക്കുന്നവർക്ക്‌ അത്‌ സാധിക്കും.

മാർച്ച്‌

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. തൊഴിൽ തേടുന്നവർക്ക്‌ അനുകൂലമായ കാലമാണ്‌. അമിതമായ ചിലവുമൂലം കടം വാങ്ങേണ്ടിവരും. ഭാര്യയുമായി പിണങ്ങി നിന്നവർ രമ്യതയിൽ കഴിയും.

ഏപ്രിൽ

അർഹതപ്പെട്ട പദവികൾ അലങ്കരിക്കാൻ കഴിയും. ഉദ്യോഗസ്ഥൻമാർക്ക്‌ മേലധികാരികളുടെ പ്രശംസ ലഭിക്കും. ശത്രുക്കൾ താനേ നിലംപതിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ നോക്കണം.

മെയ്‌

സഹോദരസ്ഥാനീയർക്ക്‌ മെച്ചപ്പെട്ട ജോലി കിട്ടും. സുഹൃത്തുക്കൾ വിദേശയാത്രയ്‌ക്കുവേണ്ട സഹായങ്ങൾ നൽകും. പുതിയ ഗൃഹം വാങ്ങും. സന്താനങ്ങളുടെ മെച്ചപ്പെട്ട അനുഭവം മനസ്സിന്‌ സന്തോഷം പകരും.

ജൂൺ

സഞ്ചാരദുഃഖം ഏറും. കളത്രദുരിതം ഉണ്ടാകും. ജീവിതപങ്കാളിയുടെ രോഗം മനസ്സിനെ അസ്വസ്ഥമാക്കും. വിദേശയാത്ര മാറ്റിവക്കേണ്ടിവരും. ചെയ്യുന്ന പ്രവൃത്തിക്ക്‌ അർഹമായ അംഗീകാരം ലഭിക്കുന്നതല്ല.വ്യാപാരവ്യവസായത്തിൽ നഷ്‌ടം വരും. സാമ്പത്തികബാധ്യതകൾ ഏറ്റെടുക്കാൻ നിർബന്ധിതരാകും. ഭാര്യയുമായി പിണങ്ങിനിന്നവർ വീണ്ടും രമ്യതയിൽ വരും. പിതൃസ്വത്ത്‌ അനുഭവയോഗ്യമാവും. സാമ്പത്തികക്ലേശങ്ങൾക്ക്‌ ആശ്വാസം കണ്ടുതുടങ്ങും.

ജൂലായ്‌

തൊഴിൽ തേടുന്നവർക്ക്‌ അനുകൂലമായ കാലമാണ്‌. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തും. തൊഴിൽ തേടുന്നവർക്ക്‌ അനുകൂലമായ കാലമാണ്‌. അപവാദങ്ങൾ കേൾക്കാനിടയുണ്ട്‌. അമിതമായ ചിലവുമൂലം കടം വാങ്ങേണ്ടിവരും.

ആഗസ്‌റ്റ്‌

ധാരാളം യാത്രകൾ ചെയ്യേണ്ടിവരും. സർക്കാരിൽനിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. വിലപ്പെട്ട രേഖകൾ കൈവശം വന്നുചേരും. വിദേശരാജ്യങ്ങളിൽ ജോലിക്ക്‌ ശ്രമിക്കുന്നവർക്ക്‌ അത്‌ സാധിക്കും.

സപ്തംബർ

രോഗാദിക്ലേശങ്ങൾ മൂലം വിഷമിക്കും. സാമൂഹ്യരംഗത്ത്‌ നേട്ടങ്ങൾ കൈവരിക്കും. ഉദ്യോഗത്തിന്‌ ശ്രമിക്കുന്നവർക്ക്‌ അതിന്‌ അവസരം ഉണ്ടാകും. പല പ്രശ്‌നങ്ങൾക്കും സമർത്ഥമായി പരിഹാരം കാണാൻ സാധിക്കും. വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും.

ഒക്‌ടോബർ

കുടുംബത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. വിവാഹാദിമംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മരാമത്തുപണികൾ പുനരാരംഭിക്കും.

നവംബർ

കുടുംബത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. നാനാമാർഗ്ഗങ്ങളിൽ കൂടി ധനം വന്നുചേരും. വിദ്യാർത്ഥികൾ പഠിപ്പിൽ നല്ല പ്രകടനം കാഴ്‌ചവക്കും. പ്രവൃത്തിമണ്ഡലത്തിൽ നല്ല പുരോഗതി ഉണ്ടാകും.

ഡിസംബർ

അവിഹിതമായ സ്ഥലങ്ങളിൽ പോകാൻ ഇടയാകും. രോഗാദിക്ലേശങ്ങൾമൂലം വിഷമിക്കും. പ്രത്യേകിച്ചും രോഗങ്ങൾ വിഷാദരോഗം ദന്തരോഗം ഇവയിൽ ഒന്നുണ്ടാകും. ഉന്നതവ്യക്തികളുമായി ബന്ധപ്പെടാൻ അവസരം ലഭിക്കും. അലച്ചിലും വലച്ചിലും ഉണ്ടാകും.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.