പുഴ.കോം > ജ്യോതിഷം > വര്‍ഷഫലം > കൃതി

വര്‍ഷഫലം 2014

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. കെ. ദിവാകരന്‍

2014 പിറക്കുന്നത് മൂലം നക്ഷത്രവും അമവാസിയും ചേര്‍ന്ന ചൊവ്വാഴ്ചയാണ്

സംഖ്യാശാസ്ത്രപ്രകാരം 2+0+1+4=7

ഈ സംഖ്യയുടെ ഗൃഹം കേതുവാണ് 7,16,25 എന്നീ തീയതികളില്‍ ജനിച്ചവരെല്ലാം കേതു ഗൃഹത്തിന്റെ ആധിപത്യമുള്ള 7 എന്ന സംഖ്യ ജന്മസംഖ്യയായുള്ളവരാണ്. ഈ വര്‍ഷം രാജ്യത്തിനു പല വിപത്തുകളും ഉണ്ടാകും. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് പലപ്പോഴും കഴിയാതെ വരും. ദൈവീക കാര്യങ്ങള്‍‍ രാജ്യം മുഴുവനും ധാരാളമായി ചെയ്യും. പുണ്യ കര്‍മ്മാനുഷ്ഠാനങ്ങള്‍ മതപണ്ഡിതന്മാര്‍, വൈദികശ്രേഷ്ഠന്‍മാര്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍ നിന്നു ചെയ്യും. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും കുഴഞ്ഞ പ്രശ്നങ്ങള്‍ രൂപം കൊള്ളും. വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടാകും. ഭാരതത്തില്‍ ലോക്സഭാ തെരെഞ്ഞെടുപ്പു നടക്കുന്ന കാലമാണ്. തെരെഞ്ഞെടുപ്പ് കാലത്ത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍‍ കിഴക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ ആന്ധ്രാ പ്രദേശ്, ഒറീസ്സ, ബീഹാര്‍, ആസാം, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ ഇവിടങ്ങളില്‍ മാവോയിസ്റ്റ് തുടങ്ങിയ ഭീകരവാദികളുടെ പ്രവര്‍ത്തനം ശക്തിയാര്‍ജ്ജിക്കും. പല സ്ഥലങ്ങളിലും ഭീകരപ്രവര്‍ത്തനത്തിന്റെ ദുഷിച്ച ഫലങ്ങള്‍‍ സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കും. തിന്മയുടെ തേരോട്ടം കണ്ട് സാധാരണ ജനങ്ങള്‍ അന്തിച്ചു നില്‍ക്കും.

2014 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടം വിധ്വംസനപ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിക്കും.

സര്‍വ്വേശകാരകനായ വ്യാഴം 2014 ജനുവരി മുതല്‍ 2014 ജൂണ്‍ മാസം 19 വരെ മിഥുനം രാശിയിലും പിന്നെ കര്‍ക്കടകം രാശിയിലും സഞ്ചരിക്കുന്നു.

രാഹുവാകട്ടെ 2014 ജൂലായ് 12 വരെ തുലാത്തിലും പിന്നെ കന്നിയിലും സഞ്ചരിക്കും. കേതു മേടത്തിലും പിന്നെ മീനത്തിലും സഞ്ചരിക്കുന്നു.

വിഷു സംക്രമം

തുലാരാശി മിഥുന വ്യാഴം 1189 -ആം കൊല്ലം മേടമാസം 1- ആം തിങ്കളാഴ്ച ഉദയാദി 1 നാഴിക 17 വിനാഴിക അത്തം നക്ഷത്രവും ശുക്ലപക്ഷ ചതുര്‍ദശിതിഥിയും സുരഭികാരണ വ്യാഘാനനാമനിത്യയോഗവും കൂടിയ ദിവസം കന്നിക്കൂറില്‍ മേടലഗ്നത്തില്‍ ജലഭൂതോദയത്തിന്റെ മേഷവിഷു സംക്രമം.

ഈ വര്‍ഷം അണുപ്രസരണം കൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളിലും പുതിയ തരം രോഗങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകും. സൂര്യതാപം വര്‍ദ്ധിച്ച തോതിലുണ്ടാകും. പല സംസ്ഥാനങ്ങളിലും ജലക്ഷാമം രൂക്ഷമാകും. ഉഷ്ണാധിക്യം കൊണ്ടുള്ള രോഗങ്ങളും വര്‍ദ്ധിക്കും.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുമായി പ്രത്യേകിച്ച് പാക്കിസ്ഥാനുമായി പല പ്രാവശ്യം സംഘടനങ്ങളുണ്ടാകും. ലോക രാജ്യങ്ങളില്‍ പല സ്ഥലങ്ങളിലും ആഭ്യന്ത കലാപങ്ങളും ഭരണമാറ്റങ്ങളും ഉണ്ടാകും.

സാമ്പത്തിക രംഗം

രണ്ടാം ഭാവം കൊണ്ടും രണ്ടാം ഭാവാധിപനെ കൊണ്ടും ചിന്തിക്കുന്നു ലഗ്നം മേടം രാശിയായും ലഗ്നത്തില്‍ കേതുവും 7 -ല്‍ ശനി രാഹു യോഗപ്രദനായിട്ടും രണ്ടാം ഭാവാധിപന്‍ യോഗപ്രദനായിട്ടും രണ്ടാം ഭാവാധിപന്‍ ശുക്രന്‍ പതിനൊന്നില്‍ ഭാഗ്യാധിപനായ വ്യാഴവീക്ഷണത്തില്‍ നില്‍ക്കുന്നതും ഭാരതത്തിന്റെ ഗൃഹസ്ഥിതിയനുസരിച്ച് ഈ വര്‍ഷം സാമ്പത്തിക നേട്ടങ്ങളും വിദേശ കയറ്റുമതിയും വിദേശനാണ്യം വര്‍ദ്ധിക്കാനും ഇടയുണ്ട്. ലോകത്തില്‍ പല രാജ്യങ്ങളേയും ഇന്ത്യ സഹായിക്കും. ആരോഗ്യരംഗത്ത് നൂതന കണ്ടു പിടുത്തങ്ങളും മറ്റും ലോകത്ത് ഉണ്ടാകും.

കേരളത്തിലെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം ഉണ്ടാകും. കാലം തെറ്റിയുള്ള വര്‍ഷം ഇടക്കിടെ അധിവര്‍ഷം ഉണ്ടാകും. വേനലില്‍ ചൂട് അസഹ്യമാകും. പാലക്കാട് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടും നദികളും തോടുകളും കിണറുകളും വറ്റി വരണ്ടു പോകും. പണപ്പെരുപ്പം വലിയ തോതില്‍ ഉണ്ടാകും. ആഭ്യന്തര സുരക്ഷിതത്വം കുറയും. സ്ത്രീകളുടെ മേല്‍ ക്രൂരകൃത്യങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും സ്ത്രീകള്‍ മുഖേനെ ഉന്നതവ്യക്തികള്‍ക്ക് വലിയ തോതില്‍ കുഴപ്പങ്ങള്‍‍ ഉണ്ടാകും. സ്ത്രീകള്‍‍ പുരുഷന്മാരെ നശിപ്പിക്കാനും വേട്ടയാടാനും ഇടയാകും. പുരുഷന്റെ മേല്‍ സ്ത്രീകള്‍‍ അധികാരം ഉപയോഗപ്പെടുത്തും. ഭികരവാദം മൂലം വലിയ നാശനഷ്ടങ്ങളുണ്ടാകും. കേരളത്തില്‍ ഭൂമി കുലുക്കം ഉണ്ടാകും 4 പ്രാവശ്യം. എന്നാല്‍ ജനങ്ങള്‍ക്ക് ഭയക്കേണ്ടതില്ല. കേരളത്തില്‍ പാലക്കാട്, മലപ്പുറം, പത്തനംതിട്ട, ഇടുക്കി, കോട്ടയംജില്ലകളില്‍ ഭൂകമ്പം ഉണ്ടാകും. ഇതിന്റെ ശക്തി 2 -4 എന്ന തോതില്‍ ആയിരിക്കും.

ഭീക്രവാദികള്‍ കള്ളന്മാര്‍ കൊള്ളക്കാര്‍ ഇവരുടെ പ്രവര്‍ത്തനം വളരെ വര്‍ദ്ധിക്കും. സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വലിയ കോളിക്കം സൃഷ്ടിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു വലിയ നഷ്ടം സംഭവിക്കും. പതനത്തിനും ഇടയുണ്ട്.

ബി ജെ പി കൂട്ടുകക്ഷികള്‍,‍ ആം ആദ്മി പാര്‍ട്ടി പലസ്ഥലത്തും തിരഞ്ഞെടുപ്പിനു സീറ്റുകള്‍ കരസ്ഥമാക്കും. തെരെഞ്ഞെടുപ്പുകാലം പല വിധ അക്രമരാഷ്ട്രീയക്കുഴപ്പങ്ങളും ഉണ്ടാകും. ഇന്ത്യയില്‍ കുഴപ്പങ്ങള്‍‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍‍ ബീഹാര്‍, ഒറീസ്സ, ഉത്തര്‍പ്രദേശ്, ആസാം, അരുണാചല്‍ പ്രദേശ്, ബംഗാള്‍, ഉത്തരാഞ്ചല്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കൂടുതലായി ഉണ്ടാകും. ഇന്ത്യയുടെ പല ഭാഗങ്ങളിലും കാവേരി നദീതീരങ്ങള്‍‍, തുംഗഭദ്ര തീരങ്ങള്‍, കൃഷ്ണ ആന്ധ്രായുടെ പല ഭാഗങ്ങള്‍,‍ ഗുജറാത്ത്, ആസാം, ബോംബയുടെ തീരങ്ങള്‍‍ കേരളതീരങ്ങള്‍‍ ഇവിടങ്ങളില്‍ പുതിയ എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തും. ഇന്ത്യയുടെ ധാതു നിക്ഷേപങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തും. വിദേശ കയറ്റുമതി വര്‍ദ്ധിക്കും

ഭൂകമ്പം

ബുധന്‍ മൌഢ്യം വരുന്നതിനു മുമ്പ് 5 ദിവസം മുമ്പും ഭൂകമ്പം കഴിഞ്ഞ് 5 ദിവസത്തിനുള്ളിലുമായി ഭൂകമ്പം ഉണ്ടാകും.

ഭൂമികാരകനായ ചൊവ്വ ബുധന്റെ മൌഢ്യം ഇവ കാരണഭൂതരാണ്. ബുധന്‍ മൌഢ്യം 2014 തുടങ്ങുമ്പോള്‍ തന്നെയുണ്ട്. 2014 ജനുവരി 16വരെയും ഉണ്ട്. 2014 ജനുവരി 16 മുതല്‍ 5 ദിവസം അതായത് 2014 ജനുവരി 21 പിന്നിട്ട് 2014 ഫെബ്രുവരി 4 മുതല്‍ ഫെബ്രുവരി 28 വരെയും 2014 ഏപ്രില്‍ 13 മുതല്‍ മെയ് 18 വരെ ജൂണ്‍ 12 മുതല്‍ ജൂണ്‍ 28 വരെ ജൂലായ് 26 മുതല്‍ ഓഗസ്റ്റ് 8 വരെ സെപ്തബര്‍ 12 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള കാലഘട്ടം‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഭൂകമ്പം ഉണ്ടാകാം.

ഗുരുമൌഢ്യം

2014 ജൂലായ് 11 മുതല്‍ ആഗസ്റ്റ് 6 വരെ ഈ കാലത്ത് ഏറ്റവും കൂടുതല്‍ ആത്മീയ നേതാക്കന്മാര്‍ക്ക് നാശം ഉണ്ടാകും. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാകും.

ഈ വര്‍ഷം ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഭാരതത്തിന് അഭിമാനിക്കാവുന്ന ചില നേട്ടങ്ങള്‍ കൈവരിക്കാനും അതുവഴി പ്രശസ്തി നേടാനും സാധിക്കും. ഭരണകര്‍ത്താക്കളുടെ സമചിത്തതയോടെയുള്ള പ്രവര്‍ത്തനങ്ങളെക്കൊണ്ട് ലോകത്ത് സംഭവിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഭാരതത്തെ മുക്തമാക്കാന്‍ കഴിയും.

ഭാരതത്തിന്റെ പല ഭാഗങ്ങളിലും വരള്‍ച്ചയും അതുമൂലം കൃഷി നാശവും ഉണ്ടാകും. നെല്ലുല്‍പ്പാദനം ഗോതമ്പ് റാഗി തുടങ്ങിയവയുടെ ഉല്‍പ്പാദനവും കുറയും. ഭക്ഷ്യവസ്തുക്കളുടെ വില ക്രമാധീതമായി വര്‍ദ്ധിക്കും. കായിക വിനോദരംഗത്ത് നല്ല പ്രകടനം കാഴ്ച വയ്ക്കുവാന്‍ കഴിയും. അനവധി കളികളില്‍ വിജയം നേടും. പ്രത്യേകിച്ച് ക്രിക്കറ്റ്, വോളി ബോള്‍. കായികരംഗങ്ങള്‍ ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ കളിക്കാര്‍ സ്വര്‍ണ്ണം വെള്ളി തുടങ്ങി മെഡലുകള്‍‍ ധാരാളമായി വാരിക്കൂട്ടും.

വിനോദസഞ്ചാര മേഖലയില്‍ ഉണര്‍വുണ്ടാകും. ഇന്ത്യന്‍ സിനിമകള്‍‍ ലോകത്തോര നിലവാരത്തിലേക്ക് ഉയരും പനോരമകളില്‍ ഇന്ത്യന്‍ സിനിമകള്‍ പുരസ്ക്കാരങ്ങള്‍‍ കയ്യടക്കും

സൈനിക നവീകരണത്തിനും സൈനീക ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പല രാജ്യങ്ങളും കരാറുകളില്‍ ഒപ്പു വയ്ക്കും. ഇന്ത്യ,‍ അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നിച്ച് സൈനീക പരീക്ഷണങ്ങളും മറ്റും നടത്തും. കോടിക്കണക്കിനു രൂപ മുതല്‍ മുടക്കി സൈനിക വിപുലീകരണങ്ങള്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളം മദ്ധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍മ്മിക്കും ആത്മീയ നേതാക്കന്മാര്‍ക്ക് ജനങ്ങളെ സേവിക്കാന്‍ അനവധി അവസരങ്ങള്‍ കൈവരും ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയിലേക്കു ഇന്ത്യ കുതിക്കും

പോലീസ് പട്ടാളം നേവി എയര്‍ഫോര്‍സ് തുടങ്ങിയ സൈന്യവിഭാഗങ്ങള്‍ പരിഷ്ക്കരിക്കും. കേരളത്തില്‍ പുതിയ ആറ്റമിക്കല്‍ പവര്‍സ്റ്റേഷനുകള്‍ തുടങ്ങും. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനു ആറ്റമില്‍ ജനറേറ്ററുകള്‍ സ്ഥാപിക്കും. നൂതന ശാസ്ത്ര സാങ്കേതികരംഗങ്ങളില്‍ പുരോഗതിയുണ്ടാകും.

രാജ്യത്ത് മലിനീകരണം മൂലം കുഴപ്പങ്ങള്‍ ഉണ്ടാകും. പലതരത്തിലും പകര്‍ച്ചപ്പനികള്‍ കേരളത്തിന്റെ ജില്ലകളെ പിടിച്ചു കുലുക്കും. പുതിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കും. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ വിമര്‍ശിക്കും.

വിവര സങ്കേതിക രംഗത്ത് കുതിച്ചു ചാട്ടം അനുഭവപ്പെടും. മൊബൈല്‍ഫോണിന്റെ ഉപയോഗം 40 ശതമാനത്തോളം വര്‍ദ്ധിക്കും ആ രംഗത്ത് പുതിയ കമ്പനികള്‍ രംഗപ്രവേശം ചെയ്യും. ആരോഗ്യപരമായി മത്സരം ഉണ്ടാകും.

പല വിധത്തിലുള്ള അപകടങ്ങള്‍ അഗ്നി സംബന്ധമായ കുഴപ്പങ്ങള്‍ പൊട്ടിത്തെറികള്‍ വൈദ്യുതി ആറ്റമിക്കല്‍ റിസര്‍വോയറുകളുടെ പൊട്ടിത്തെറി വൈദ്യുതി ഉത്പാദരംഗത്ത് പാളിച്ചകള്‍ ആയുധം ഗ്യാസ് ഇവയുമായി ബന്ധപ്പെട്ട് നാശങ്ങള്‍ പല വിധ ദുഖാനുഭവങ്ങള്‍‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകും. സ്ത്രീകള്‍ മുഖേനെ പുരുഷന്മാര്‍ക്ക് ദു:ഖങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മന്ത്രിമാര്‍ രാഷ്ട്രീയ നേതാക്കന്മാര്‍ സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ഇവര്‍ക്ക് നാശവും കേസ്സുകളും ഉണ്ടാകും. ഇന്ത്യയിലെ സിനിമാരംഗത്തുള്ള രണ്ട് അതികായകന്മാര്‍ക്ക് നാശം ഉണ്ടാകും. രാഷ്ട്രീയ രംഗത്തുള്ള പല പ്രമുഖരും ഭീകരവാദികള്‍‍ നക്സൈലറ്റുകള്‍ മാവോയിസ്റ്റുകള്‍ ഇവരുടെ തോക്കിനും ബോംബിനും ഇരയായി അപമൃത്യു വരിക്കും എല്ലാ മതങ്ങളിലും സങ്കുചിതമായ മതഭ്രാന്ത് വര്‍ദ്ധിക്കും. പ്രകൃതി ക്ഷോഭം നിമിത്തം പലതരം അപകടഭീതികള്‍‍ ഉണ്ടാകും

ഭാരത്തിന്റെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലും ആഗസ്റ്റ് സെപ്തംബര്‍ തുടങ്ങിയ മാസങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകും. ഭീകരവാദികള്‍ നക്സൈലൈറ്റുകള്‍ കൊടും ക്രൂരന്മാര്‍ ഇവര്‍ ലോകത്തിന്റെ പല രാജ്യങ്ങളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കും. ഭാരതത്തില്‍ ബോംബേ ന്യൂഡല്‍ഹി ജമ്മുകാശ്മീര്‍ ഉത്തര്‍പ്രദേശ് പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭീകരവാദികള്‍ അനവധി തവണ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

വിദേശരാജ്യങ്ങളായ യു കെ അമേരിക്കന്‍ ഐക്യനാടുകള്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ഇറാന്‍ എന്നി സ്ഥലങ്ങളില്‍ അതിശൈത്യം അനുഭവപെടും. മനുഷ്യന് ഈ കാലഘട്ടത്തില്‍ സമാധാനവും ശാന്തിയും കുറയും.

മതവാദികള്‍ തമ്മില്‍ ഏറ്റു മുട്ടും മത സഹിഷ്ണത തകരും ഭരണകര്‍ത്താക്കള്‍‍ക്ക് ഇവ നിയന്ത്രിക്കാന്‍ നന്നേ പാടു പെടേണ്ടി വരും.

ഭാരതത്തിലെ കോടതികള്‍ ജനങ്ങളുടെ സംരക്ഷണത്തിനായി പൊതുതാത്പര്യ നിയമങ്ങളും ഉത്തരവുകളും പുറത്തിറക്കും.

ഇന്ത്യയില്‍ ഉയര്‍ന്നനിലയില്‍ എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും സാന്നിധ്യം ഉണ്ടാകാനും അവ പുറത്തെടുക്കാനും ഇടയുണ്ട്. രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും.

ഭീകരവാദവും കൊലപാതകങ്ങള്‍ അപകടമരണങ്ങള്‍ ഇവ ഈ വര്‍ഷം വളരെ കൂടുതലായിരിക്കും. സിനിമാ സീരിയല്‍ രംഗങ്ങളില്‍ പ്രശസ്തരായ പല വ്യക്തികളും നമ്മെ വേര്‍പെട്ടു പോകും.

ചൈത്രാരംഭം വിഷുസംക്രമ മകര തുലാസംക്രമം അതില്‍ ഞാറ്റുവേല മുതലാ‍യകളിലെ ഗൃഹസ്ഥിതിയനുസ്സരിച്ച് ചിന്തിച്ചതില്‍ നിന്ന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒറീസയിലോ ആന്ധ്രയുടെ തീരങ്ങളിലോ ചുഴലിക്കാറ്റു വീശില്ല. കാലവര്‍ഷം ക്രമരഹിതമാകുകയും കാര്‍ഷിക ഉല്‍പ്പാദനത്തെ സാരമായി ബാധിക്കുകയും ചെയ്യും. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ജനങ്ങളില്‍ അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കുന്നതിനും പദ്ധതികള്‍ ആവിഷ്ക്കരിച്ച് ഓരോ പ്രദേശവും ഉദ്ധരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മുന്‍ ധാരണയോടെ പ്രവര്‍ത്തിക്കേണ്ടതാണ്.

കൃഷി നാല്‍ക്കാലി

ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രകൃതി ക്ഷോഭങ്ങള്‍‍ അനുഭവപ്പെടും ചില സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമാണെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടും കാലാവസ്ഥയില്‍ ഗണ്യമായ വ്യതിയാനം അനുഭവപ്പെടും. ഭഷ്യോത്പാദനം കുറയും.

വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗാദികളും ക്ലേശങ്ങളും നാശവും ഉണ്ടാകും. അരി ഗോതമ്പ് ഇവയ്ക്കു ചെറിയ തോതില്‍ വിലക്കയറ്റം ഉണ്ടാകും. സ്വര്‍ണ്ണം വെള്ളി രത്നങ്ങള്‍‍ ഇവക്ക് വിലക്കയറ്റം ഉണ്ടാകും.

ഇന്ധനക്ഷാമം അനുഭവപ്പെടും കുക്കിംഗ് ഗ്യാസ് പെട്രോളിയം ഉല്‍പ്പന്നങ്ങളായ ക്രൂഡോയില്‍ പെട്രോള്‍ ഡീസല്‍ ഇവയ്ക്കു വില വര്‍ദ്ധനവ് ഉണ്ടാകും.

സാധാരണക്കാരുടെ ജീവിതം എരിചട്ടിയില്‍ നിന്ന് വറചട്ടിയിലേക്ക് ഇട്ട പോലെ കൂടുതല്‍ ക്ലേശപൂര്‍ണ്ണ മാകും നിത്യോപയോഗസാധങ്ങളുടെ വില ക്രമാധീതമായി വര്‍ദ്ധിക്കും.

റിയല്‍ എസ്റ്റേറ്റ് , ബാങ്കിംഗ്, ഇന്‍ഷുറന്‍സ്

ബാങ്കിംഗ് മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും അനുഭവപ്പെട്ടിരുന്ന മന്ദത ഇന്ത്യയില്‍ മാറിക്കിട്ടും. ബാങ്കിംഗ് മേഖലയില്‍ ലാഭശതമാനം വര്‍ദ്ധിക്കും.

ഭൂമി ഇടപാടുകളില്‍ മന്ദത 19- 5- 2015 വരെ നില നില്‍ക്കും. പിന്നീടു കുതിച്ചു കയറും.

ഇന്ത്യ വിദേശരാജ്യങ്ങളില്‍ മതിപ്പുളവാക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ കേരളവികസനത്തിനു ശ്രമിക്കും. കേരളത്തില്‍ റയില്‍വേ കോച്ചു നിര്‍മ്മാണാണശാല പ്രവര്‍ത്തനം ആരംഭിക്കും.

കേരളത്തില്‍ പുതിയ റയില്‍മേഖല തുടങ്ങും. പുതിയ തീവണ്ടികള്‍ കൂടുതലായി ഓടും. എറണാകുളത്തിന്റെ ശാപമായി കിടന്നിരുന്ന പുല്ലേപ്പടി മേല്‍പ്പാലം ഇടപ്പള്ളി മേല്പ്പാലം ഇവ പൂര്‍ണ്ണമായി തീര്‍ന്ന് വാഹനഗതാഗതം ആരംഭിക്കും.

ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പുതിയതായി തുടങ്ങും.

ചിങ്ങകൂറ്

മകം പൂരം ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക ജന്മാധിപത്യം വഹിച്ച സൂര്യനും ധനസ്ഥാനാധിപത്യവും ലാഭാധിപത്യവും വഹിച്ച ബുധനും പഞ്ചമാധിപത്യവും അഷ്ടമാധിപത്യവും വഹിച്ച വ്യാഴത്തോടും രാഹുവിനോടും ചേര്‍ന്ന് ഷഷ്ടഭാവത്തിലും വിക്രമമഥാനാധിപത്യവും കര്‍മ്മാധിപത്യവും വഹിച്ച ശുക്രന്‍ സഞ്ചാരസ്ഥാനത്തും സഞ്ചാരസ്ഥാനാധിപത്യവും ഷഷ്ടാധിപത്യവും വഹിച്ച ശനി ജന്മത്തിലും ദുരിതത്തില്‍ കേതുവും ഭാഗ്യാധിപത്യവും മാതൃസ്ഥാനാധിപത്യവും വഹിച്ച ചൊവ്വ പഞ്ചമഭാവത്തിലും സഞ്ചരിക്കുന്നു.

സന്താനക്ലേശം മനക്ലേശം സാമ്പത്തിക നഷ്ടങ്ങള്‍ സ്വജനവിരോധം ഇത്യാദി ദുരിതങ്ങളുണ്ടാകും യന്ത്രവാഹനങ്ങളില്‍ നിന്ന് അപകടങ്ങളുണ്ടാകും. തര്‍ക്കങ്ങളിലും കേസ്സുകളിലും ഏര്‍പ്പെടും. പൊതുവേദികളില്‍ വിമര്‍ശിക്കപ്പെടും രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടാകും.

കന്നിക്കൂറ്

ഉത്രത്തിന്റെ അവസാനത്തെ 45 നാഴിക അത്തം ചിത്തിര യുടെ ആദ്യത്തെ 30 നാഴിക ജന്മാധിപത്യവും വഹിച്ച ബുധനും ദുരിതാധിപത്യം വഹിച്ച സൂര്യനും മാതൃസ്ഥാനാധിപത്യവും സഞ്ചാരസ്ഥാനാധിപത്യവും വഹിച്ച വ്യാഴവും രാഹുയോഗം ചെയ്ത് പഞ്ചമഭാവത്തിലും വിക്രമാധിപത്യവും അഷ്ടമാധിപത്യവും വഹിച്ച ചൊവ്വ മാതൃസ്ഥാനത്തും ധനസ്ഥാനാധിപത്യവും ഭാഗ്യാധിപത്യവും വഹിച്ച ശുക്രനും ഷഷ്ടഭാവത്തിലും ഷഷ്ടാധിപത്യവും പഞ്ചമാധിപത്യവും വഹിച്ച ശനി ദുരിതത്തിലും ലാഭത്തില്‍ കേതുവും സഞ്ചരിക്കുന്നു.

തൊഴില്‍ തേടുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാകും. പങ്കുവ്യാപാരത്തില്‍ പുരോഗതിയുണ്ടാകും. പോലീസ് പട്ടാളം തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയംനേടും.

തുലാക്കൂറ്

ചിത്തിരയുടെ അവസാന 30 നാഴിക ചോതി വിശാഖത്തിന്റെ ആദ്യത്തെ 45 നാഴിക ജന്മാധിപത്യവും അഷ്ടമാധിപത്യവും വഹിച്ച ശുക്രന്‍ ഷഷ്ഠഭാവത്തിലും ഷഷ്ടാധിപത്യവും വിക്രമസ്ഥാനാധിപത്യവും വഹിച്ച വ്യാഴം വിക്രമസ്ഥാനത്ത് മൂലക്ഷേത്രബലവാനായിട്ടും ധനസ്ഥാനാധിപത്യവും സഞ്ചാരസ്ഥാനാധിപത്യവും വഹിച്ച ചൊവ്വ ഭാഗ്യത്തിലും പഞ്ചമഭാവത്തില്‍ രാഹുവും പഞ്ചമാധിപത്യവും മാതൃസ്ഥാനാധിപത്യവും വഹിച്ച ശനി കേതുയോഗപ്രദനായി ലാഭത്തിലും സഞ്ചരിക്കുന്നു.

നൂതന ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തും. പിതൃതുല്യരില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. മാധ്യമരംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. രോഗികള്‍ക്ക് രോഗത്തിനു ആശ്വാസം അനുഭവപ്പെടും. ഉന്നതവ്യക്തികള്‍ മുഖേന കാര്യ സാദ്ധ്യം ഉണ്ടാകും. ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ലാഭം വര്‍ദ്ധിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നല്ല പുരോഗതിയുണ്ടാകും.

വൃശ്ചികക്കൂറ്

ദോഷഫലങ്ങള്‍ പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കും. പൊതുകാര്യങ്ങളില്‍ ശോഭിക്കും. വിലപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. പിണങ്ങി നിന്നിരുന്ന ദമ്പതികള്‍ ഒന്നിക്കും. ഉല്ലാസയാത്രയില്‍ പങ്കെടുക്കും. ദൈവീക കാര്യങ്ങള്‍ക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. സിനിമ, സീരിയല്‍ രംഗത്തുളളവര്‍ക്ക് സമയം നല്ലതാണ്. പ്രായമായവര്‍ക്ക് രോഗാദിക്ലേശങ്ങള്‍ വന്നുചേരും. മറ്റുളളവരുടെ ഉപദേശം കേള്‍ക്കാതെ സ്വയം തീരുമാനം എടുക്കും. എല്ലാ കാര്യങ്ങളിലും അലസത കൂടും. അനേകം ശത്രുക്കള്‍ ഉണ്ടാകുവാനും ശത്രുക്കളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം വിഷമിക്കാനും ഇടവരും. വിദ്യാര്‍ത്ഥികള്‍ പഠിപ്പില്‍ ശ്രദ്ധ കുറയും. വെറുതെ വഴക്കിടാനുളള പ്രവണത കൂടും. സ്വന്തം വീട്ടുകാരുമായോ, ഭാര്യാ വീട്ടുകാരുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകും. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കൂടി ചെയ്തുതീര്‍ക്കും. അവിവാഹിതരുടെ വിവാഹം നടക്കും. അധികച്ചെലവുണ്ടാകും.

ധനുക്കൂറ്

മൂലം പൂരാടം ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക ജന്മാധിപത്യവും മാതൃസ്ഥാനാധിപത്യവും വഹിച്ച വ്യാഴം ജന്മത്തിലും ദ്രിതാധിപത്യവും പഞ്ചമാധിപത്യവും വഹിച്ച ചൊവ്വ സഞ്ചാര സ്ഥാനത്തും സഞ്ചാരസ്ഥാനാധിപത്യം വഹിച്ച ബുധന്‍ ഭാഗ്യാധിപത്യം വഹിച്ച സൂര്യനോടു ചേര്‍ന്ന പഞ്ചമഭാവത്തിലും ഷഷ്ടാധിപത്യവും ലാഭാധിപത്യവും വഹിച്ച ശുക്രന്‍ മാതൃസ്ഥാനത്തും വിക്രമസ്ഥാനത്ത് രാഹുവും വിക്രമസ്ഥാനാധിപത്യവും ധനസ്ഥാനാധിപത്യവും വഹിച്ച ശനി കേതു യോഗപ്രദനായി ഭാഗ്യത്തിലും സഞ്ചരിക്കുന്നു.

കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയും. അധിക ചിലവുകള്‍ വന്നു കൂടും വീട്ടമ്മാര്‍ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കൂട്ടും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യും.

മകരക്കൂറ്

ഉത്രാടത്തിന്റെ അവസാന നാഴിക 45 നാഴിക തിരുവോണം അവിട്ടത്തിന്റെ ആദ്യത്തെ 30 നാഴിക ജന്മാധിപത്യവും രണ്ടാം ഭാവാധിപത്യവും വഹിച്ച ശനി കേതു യോഗപ്രദനായി അഷ്ടമത്തിലും ധനസ്ഥാനത്ത് രാഹുവും അഷ്ടമാധിപത്യം വഹിച്ച സൂര്യന്‍ ഭാഗ്യാധിപത്യവും ഷഷ്ടാധിപത്യവും വഹിച്ച ബുധനോടു ചേര്‍ന്ന് മാതൃസ്ഥാനത്തും മാതൃസ്ഥാനാധിപത്യവും ലാഭാധിപത്യവും വഹിച്ച ചൊവ്വ ഷഷ്ടഭാവത്തിലും കര്‍മ്മാധിപത്യവും പഞ്ചമാധിപത്യവും വഹിച്ച ശുക്രന്‍ വിക്രമസ്ഥാനത്തും വിക്രമസ്ഥാനാധിപത്യവും ദുരിതാധിപത്യവും വഹിച്ച വ്യാഴം ദുരിതത്തില്‍ മൂലക്ഷേത്രബലവാനായി സഞ്ചരിക്കുന്നു

ദാമ്പത്യ ജീവിതം ക്ലേശകരമാകും കുടുംബത്തില്‍ അകാരണമായ കലഹങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരും. വാഹനം വാങ്ങുന്നതിന് ലോണുകള്‍ ഉപയോഗപ്പെടുത്തും. പോലീസ് പട്ടാളം തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് സ്ഥാനമാറ്റവും പ്രമോഷനും ലഭിക്കും. മേലധികാരികളില്‍ നിന്ന് പ്രശംസാപത്രങ്ങള്‍ ലഭിക്കും.

കുംഭക്കൂറ്

അവിട്ടത്തിന്റെ അവസാന നാഴിക ചതയം പൂരുരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക ജന്മത്തില്‍ രാഹുവും ജന്മാധിപത്യവും ദുരിതാധിപത്യവും വഹിച്ച ശനികേതുയോഗപ്രദനായി സഞ്ചാരസ്ഥാനാധിപത്യം വഹിച്ച സൂര്യന്‍ പഞ്ചമാധിപത്യവും അഷ്ടമാധിപത്യവും വഹിച്ച ചൊവ്വ പഞ്ചമഭാവത്തിലും മാതൃസ്ഥാനാധിപത്യവും ഭാഗ്യാധിപത്യവും വഹിച്ച ശുക്രന്‍ ധനസ്ഥാനത്തും ധനസ്ഥാനാധിപത്യവും ലാഭാധിപത്യവും വഹിച്ച വ്യാഴം ലാഭത്തിലും സഞ്ചരിക്കുന്നു.

വിദ്യര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കും. മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്ട്രന്‍സ് പരീക്ഷകളില്‍ റാങ്ക് ലഭിക്കും. പല വിധ ഭാഗ്യാനുഭവങ്ങളും തേടിയെത്തും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. വ്യാപാരവ്യവസായരംഗത്തുള്ളവര്‍ക്ക് അധിക വരുമാനമുണ്ടാകും .ഔദ്യോഗിക രംഗത്തുള്ള കുഴപ്പങ്ങള്‍ പരിഹരിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

മീനക്കൂറ്

പൂരുരുട്ടാതി അവസാനത്തെ 4/1 ഉത്രട്ടാതി രേവതി ജന്മാധിപത്യവും കര്‍മ്മാധിപത്യവും വഹിച്ച വ്യാഴം കര്‍മ്മത്തിനും ധനസ്ഥാനാധിപത്യവും ഭാഗ്യാധിപത്യവും വഹിച്ച ചൊവ്വ അഷ്ടമത്തിലും വിക്രമസ്ഥാനാധിപത്യവും അഷ്ടമാധിപത്യവും വഹിച്ച ശുക്രന്‍ ഭാഗ്യത്തിലും ഷഷ്ടമാധിപത്യം വഹിച്ച സൂര്യന്‍ മാതൃസ്ഥാനാധിപത്യവും സഞ്ചാരസ്ഥാനാധിപത്യവും വഹിച്ച ബുധന്‍ സഞ്ചാര സ്ഥാനത്തും ഒക്ടോബര്‍ 17 നു ഷഷ്ടാ‍ധിപത്യം വഹിച്ച സൂര്യന്‍ സഞ്ചാര ഭാവത്തില്‍ വന്ന് അഷ്ടമത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പരാജയം ഉണ്ടാകും പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും ലോണുകളും ക്രഡിറ്റ് സൌകര്യങ്ങളും ഉപയോഗപ്പെടുത്തും. ബിസിനസ്സ് രംഗത്ത് നേട്ടങ്ങളുണ്ടാകും.

മേടക്കൂറ്

അശ്വതി ഭരണി കാര്‍ത്തിക ആദ്യത്തെ 15 നാഴിക 2014 ജൂണ്‍ 19 വരെ മൂന്നിലും പിന്നെ നാലിലും വ്യാഴം സഞ്ചരിക്കുന്നു.

പുതിയ ഗൃഹം വാങ്ങുന്നതിനു സാധിക്കും. ഗുരുക്കന്‍മാരില്‍ നിന്നും പിതൃതുല്യരായവരില്‍ നിന്നും അനുഗ്രഹങ്ങല്‍ വാങ്ങും. സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. മിത്രങ്ങളെന്നു കരുതുന്നവര്‍ ശത്രുക്കളായി തീരും. കലാകായിക രംഗത്ത് പ്രവത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും സ്ഥാനമാനങ്ങളും ലഭിക്കും. ഹൃദ്രോഗം നേത്രരോഗം എന്നീ രോഗങ്ങള്‍ വരാന്‍ ഇടയുണ്ട്. ഈശ്വരാധീനമുള്ള സമയമായതിനാല്‍ മനസന്തോഷവും സംതൃപ്തിയും ലഭിക്കും. വിവാഹത്തിനു ശ്രമിക്കുന്നവര്‍ക്ക് അത് നടക്കാന്‍ ഇടയുണ്ട്. നീതിന്യായ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നീതിപാലകര്‍ക്കും നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഓര്‍മ്മയും ശ്രദ്ധയും വര്‍ദ്ധിക്കും. ഭാര്യാഭര്‍ത്താക്കന്മാര്‍ അകന്നു കഴിയേണ്ടി വരും. കൃഷിക്കാര്‍ക്ക് വന്‍ നഷ്ടം സംഭവിക്കും. ഉന്നതായ വ്യക്തികളില്‍ നിന്ന് സഹായം ലഭിക്കും. പണത്തിന്റെ ഞെരുക്കം മൂലം പല കാര്യങ്ങളും നീട്ടി വെക്കേണ്ടി വരും.

ഇടവക്കൂറ്

കാര്‍ത്തിക 3/4 രോഹിണി മകയിരത്തിന്റെ ആദ്യത്തെ 30 നാഴിക ജന്മാധിപത്യവും ഷഷ്ടാധിപത്യവും വഹിച്ച ശുക്രന്‍ കര്‍മ്മത്തിലും ധനസ്ഥാനാധിപത്യവും പഞ്ചമാധിപത്യവും വഹിച്ച ബുധനും മാതൃസ്ഥാനാധിപത്യവും വഹിച്ച സൂര്യനും അഷ്ടമാധിപത്യവും ലാഭാധിപത്യവും വഹിച്ച വ്യാഴവും രാഹുവും യോഗം ചെയ്ത് ഭാഗ്യത്തിലും ഭാഗ്യാധിപത്യവും കര്‍മ്മാധിപത്യവും വഹിച്ച ശനി മാതൃസ്ഥാനത്തും വിക്രമസ്ഥാനത്ത് കേതുവും സഞ്ചരിക്കുന്നു.

ജനുവരി 13 ബുധന്‍ വക്രഗതിയില്‍ ഭാഗ്യത്തില്‍ നിന്ന് അഷ്ടമത്തിലേക്കും ജനുവരി 14 നു ദുരിതാധിപത്യവും സഞ്ചാര സ്ഥാനാധിപത്യവും വഹിച്ച കുജന്‍ അഷ്ടമത്തില്‍ നിന്ന് ഭാഗ്യത്തിലേക്കും ശുക്രന്‍ കര്‍മ്മനില്‍ നിന്ന് ലാഭത്തിലേക്കും പരിവര്‍ത്തനം ചെയ്യുന്നു. പല തുറകളിലുള്ള വരില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. വീടു മോടി പിടിപ്പിക്കും സന്താനങ്ങളില്‍ നിന്ന് ഗുണഫലങ്ങള്‍ ഉണ്ടാകും. പിണങ്ങി നില്‍ക്കുന്നവര്‍ കൂടി ചേരും. ഭവന വായ്പ്പകള്‍ എടുക്കും. എല്ലാ കാര്യങ്ങളിലും ലക്ഷ്യ ബോധം ഉണ്ടാകും.

മിഥുനക്കൂറ്

മകരത്തിന്റെ അവസാനത്തെ 30 നാഴിക തിരുവാതിര പുണര്‍തത്തിന്റെ 45 നാഴിക അപ്രതീക്ഷിതമായ ധനനഷ്ടം ഉണ്ടാകും. കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കും പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ നല വിജയം കരസ്ഥമാക്കാനാകും. ജീവിതത്തില്‍ അടുക്കും ചിട്ടയും അച്ചടക്കവും ഉണ്ടാകും. ആജ്ഞകള്‍ അനുസരിപ്പിക്കാനും നയിക്കുവാനും കഴിവുണ്ടാകും. സ്വതന്ത്ര സ്വഭാവം നിയന്ത്രിച്ചില്ലങ്കില്‍ മറ്റുള്ളവരോടു കടപ്പെട്ടുകൊണ്ടുള്ള ജീവിതം ദുസ്സഹമായിരിക്കും. ഏറ്റെടുക്കുന്ന ജോലി ഭംഗിയായി നിര്‍വഹിക്കും. വിവാഹത്തിനു ശ്രമിക്കുന്നവര്‍ക് വിവാഹകര്‍മ്മങ്ങള്‍ നടക്കുവാന്‍ സാധ്യത കാണുന്നു. എന്നാല്‍ ചതിയിലും വഞ്ചനയിലും അകപ്പെടാതെ സൂക്ഷിക്കണം. രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും അനുകൂല കാലമാണ്. ആഗ്രഹങ്ങള്‍ സഫലമാകും. വ്യാപാരികള്‍ വ്യവസായികള്‍ ഭൂമിയുടെ ക്രയവിക്രയം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ റിയല്‍ എസ്റ്റേറ്റ് നടത്തുന്നവര്‍ ഇവര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാനാകും. ചെലവുകള്‍ വര്‍ദ്ധിക്കും കുടുംബത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വരും. ദൈവാനുകൂല്യം കൊണ്ട് വലിയ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും.

കര്‍ക്കടകക്കൂറ്

പുണര്‍തത്തിന്റെ അവസാന 15 നാഴിക പൂയം ആയില്യം

ജന്‍മത്തില്‍ കേതുവും ധനാധിപത്യം വഹിച്ച സൂര്യന്‍ ദുരിതാധിപത്യവും വിക്രമസ്ഥാനാധിപത്യവും ഭാഗ്യാധിപത്യവും വഹിച്ച വ്യാഴത്തോടും രാഹുവിനോടും ചേര്‍ന്ന് സഞ്ചാരസ്ഥാനത്തും ലാഭാധിപത്യമാതൃസ്ഥാനാധിപത്യവും വഹിച്ച ശുക്രന്‍ അഷ്ടമത്തിലും അഷ്ടമാധിപത്യവും സഞ്ചാരാധിപത്യവും വഹിച്ച ശനി ഏഴരശനിയായി ധന സ്ഥാനത്തും സഞ്ചരിക്കുന്നു.

കുടുംബജനങ്ങള്‍ക്കു വേണ്ടി ധാരാളം പണം ചെലവഴിക്കും ഒന്നിനോട് ബന്ധമില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടും. വ്യപാരവ്യവസായസ്ഥാപനങ്ങളില്‍ നികുതി ഉദ്യോഗസ്ഥരുടെ ശല്യം ഉണ്ടാകും. പോലീസ് പട്ടാളം തുടങ്ങിയ വകുപ്പിലുള്ളവര്‍ക്ക് ജോലി ഭാരം വര്‍ദ്ധിക്കും. അലച്ചിലുണ്ടാകും. വരുമാനത്തില്‍ കവിഞ്ഞ ചിലവുകള്‍ വന്നു ചേരും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കു കൊള്ളൂം.

ഡോ. കെ. ദിവാകരന്‍


Phone: 0484 2535440
E-Mail: drdivakaran@mayoorajyothisha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.