പുഴ.കോം > ജ്യോതിഷം > വാരഫലം > കൃതി

വരഫലം - സെപ്റ്റംബര്‍ 6 മുതല്‍ 13 വരെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. കെ. ദിവാകരൻ

അശ്വതി

തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനത്തിനുള്ള വഴി തെളിയും. മംഗളകര്‍മ്മങ്ങളിലും സല്‍കര്‍മ്മങ്ങളിലും പങ്കുകൊള്ളും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സിനിമാ, സീരിയല്‍ രംഗങ്ങളിലുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടാകും. വ്യാപാരവ്യവസായങ്ങളിലുള്ളവര്‍ നന്നായി ശോഭിക്കും.

ഭരണി

വിദ്യാര്‍ഥികള്‍ പഠനത്തോടോപ്പം പാഠ്യേതരവിഷയങ്ങളിലും നന്നായി ശോഭിക്കും. കലാസാംസ്ക്കാരിക രംഗങ്ങളില്‍ മിന്നിതിളങ്ങും. പലവിധപുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കും. തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും.

കാര്‍ത്തിക

കുടുംബജീവിതം സന്തോഷകരമാകും. ഉന്നതസ്ഥാനീയരുടെ സഹായങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ ഉപരി പഠനത്തിനുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് സ്ഥാനമാറ്റവും പ്രമോഷനും സിദ്ധിക്കും. രാഷ്ടീയ സാമൂഹിക രംഗങ്ങളിലുള്ളവര്‍ക്ക് ജനങ്ങളില്‍ സ്വാധീനം വര്‍ദ്ധിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം ഉണ്ടാകും.

രോഹിണി

ഈശ്വരപ്രീതികരങ്ങളായ ദാനധര്‍മ്മങ്ങള്‍ പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ ഇവ ധാരാളമായി ചെയ്യും. ആഡംബര വസ്തുക്കള്‍ വാങ്ങി കൂട്ടും. ഔദ്യോഗികരംഗത്തുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. കായികരംഗത്തുള്ളവര്‍ക്ക് വിദേശയാത്രകള്‍ തരപ്പെടും.

മകയിരം

കുടുംബസ്വത്തുക്കള്‍ ഭാഗം വച്ചു കിട്ടും. സ്വയം തൊഴിലില്‍ പുരോഗതി ഉണ്ടാകും. അകാരണമായി തര്‍ക്കങ്ങളൂം കേസ്സുകളും ഉണ്ടാകും. മനസ് അസ്വസ്ഥമാകും. സ്വജനങ്ങളെ കൊണ്ട് ക്ലേശിക്കും. പല കാര്യങ്ങളിലും തീര്‍പ്പു കല്പ്പിക്കാന്‍ കഴിയാതെ വരും. ധനനഷ്ടവും അലച്ചിലും വലച്ചിലും ഉണ്ടാകും.

തിരുവാതിര

രോഗികള്‍ ആരോഗ്യം വീണ്ടെടുക്കും കലാകായിക മത്സരങ്ങളില്‍ വിജയിക്കും. ജീവിത ഗതിയെ മാറ്റിമറിക്കുന്ന പല ഘടകങ്ങളും വന്നു ചേരും. സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കും. മിഥ്യാധാരണകള്‍ മൂലം മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളുണ്ടാകും.

പുണര്‍തം

ഉദ്യോഗമാറ്റത്തിനുള്ള ശ്രമം നടത്തും. പലകാര്യങ്ങളിലും സ്വയം പര്യാപ്തതനേടും. ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തും. പുതിയ വാഹനങ്ങള്‍ വാങ്ങും. ലോണുകളും ക്രെഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ഉന്നത ജോലിക്കുള്ള പരീക്ഷകള്‍ പാസാകും. പോലീസ് വകുപ്പിലുള്ളവര്‍ക്ക് സ്ഥാനചലനം ഉണ്ടാകും.

പൂരം

ഊഹക്കച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും ഏര്‍പ്പെട്ടവര്‍ക്ക് ലാഭം ഉണ്ടാകും. അധികവരുമാനം ഉണ്ടാക്കും. സര്‍ക്കാര്‍സര്‍വ്വീസിലുള്ളവര്‍ വകുപ്പുമേലധികാരികളില്‍ നിന്ന് നല്ല സഹകരണം നേടും. വ്യാപാരവ്യവസായത്തില്‍ നല്ല പുരോഗതിയുണ്ടാകും. തര്‍ക്കങ്ങളിലും കേസുകളിലും വിജയം നേടും.

ആയില്യം

ധാരാളം യാത്രകള്‍ തൊഴിലുമായി ബന്ധപ്പെട്ട് ചെയ്യേണ്ടിവരും. അന്യരെ സഹായിക്കാന്‍ ശ്രമിക്കും. അപവാദങ്ങളും ആരോപണങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. കുടുംബജനങ്ങളില്‍ നിന്ന് നല്ല സഹകരണം എല്ലാകാര്യത്തിലും ഉണ്ടാകും.

മകം

അഭിവൃദ്ധി എല്ലാ രംഗത്തും പ്രതീക്ഷിക്കാം. നിര്‍ത്തി വച്ചിരുന്ന കാര്യങ്ങള്‍ വീണ്ടും ആരംഭിക്കും. പ്രത്യേകിച്ച് ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വം വന്നു ചേരും. സ്നേഹബന്ധങ്ങള്‍ വിവാഹത്തില്‍ എത്തിചേരും. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകും.

പൂരം

മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കുചേരും. അധ്യാപകര്‍ക്കും പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും അവാര്‍ഡും പ്രശംസാപത്രങ്ങളും ലഭിക്കും. പൊതുജനങ്ങളുടെ ആദരവിന് പാത്രീഭവിക്കും. രാഷ്ടീയനേതാക്കന്മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ഇവര്‍ക്കു അണികളില്‍ സ്വാധീനം വര്‍ദ്ധിക്കും.

ഉത്രം

പിതാവിന് ശ്രേയസ്കമായ കാര്യങ്ങള്‍ ചെയ്യും. നാനാമാര്‍ഗ്ഗങ്ങളില്‍ കൂടി ആദായം വര്‍ദ്ധിക്കും. സംഗീത സാഹിത്യരംഗങ്ങളിലുള്ളവര്‍ക്ക് പലവിധനേട്ടങ്ങള്‍ കൈവരിക്കാനാകും. അവിവാഹിതരുടെ വിവാഹം നടക്കും. പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കും.

അത്തം

വിലപ്പെട്ട രേഖകള്‍ കൈവശം വന്നു ചേരും. വീട് മോടി പിടിപ്പിക്കും. അലങ്കാര വേലകളില്‍ താത്പര്യം ജനിക്കും. സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്മാര്‍ക്ക് പ്രമോഷനും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പോലീസ്, നേവി, പട്ടാളം തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് ഭീകരവാദികളില്‍ നിന്ന് കുഴപ്പങ്ങള്‍ ഉണ്ടാകും.

ചിത്തിര

പലകാര്യങ്ങളിലും ഒരു തടസ്സം അനുഭവപ്പെടും. സ്വജനങ്ങളുമായി വിരോധം സൃഷ്ടിക്കും. പ്രതിയോഗികളെ പരാജയപ്പെടുത്തും. കോണ്‍ട്രാക്റ്റ് വ്യാപാരം നന്നായി നടക്കും. കിട്ടാതിരുന്ന ധനം തിരികെ ലഭിക്കും. കുടുംബാംഗങ്ങളുമൊത്ത് ഉല്ലാസയാത്രകള്‍ നടത്തും.

ചോതി

യന്ത്രവാഹനങ്ങള്‍ മൂലം അപകടം ഉണ്ടാകും. പൊട്ടിത്തെറികള്‍, നഷ്ടകഷ്ടങ്ങള്‍ ഇവ കാണുകയാല്‍ എല്ലാ രംഗത്തും കൂടുതല്‍ ശ്രദ്ധ അവശ്യമാണ്. ചതി, വഞ്ചന‍ ഇവയില്‍ പെടാനുള്ള സാധ്യത കൂടുതലാണ്. ധനനഷ്ടം, ബന്ധുമിത്രാദികളെകൊണ്ട് വിഷമങ്ങള്‍‍ ഇവ ഈ വാരത്തില്‍ അനുഭവമാകും.

വിശാഖം

കുടുംബസ്വത്തുക്കള്‍ ഭാഗം വെയ്ക്കും. പുണ്യതീര്‍ത്ഥസ്നാനാദികള്‍ നടത്തും. മറവിമൂലം ധനനഷ്ടം ഉണ്ടാകും. കാര്യങ്ങള്‍ നടത്തി എടുക്കുവാന്‍ നന്നേ വിഷമിക്കും. സുഹൃത്തുക്കള്‍ മുഖേന ധനലാഭം ഉണ്ടാകും. ഭൂമി വീട് വാഹനം മുതലായവ വാങ്ങുന്നതിന് ശ്രമിക്കും.

അനിഴം

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഉത്സാഹം കുറയും. ആവശ്യമില്ലാത്ത ചിന്തകള്‍ മനസ്സിനെ വല്ലാതെ വിഷമിപ്പിക്കും. അപകടത്തില്‍ നിന്ന് രക്ഷപ്പെടാനാകും. അധിക ചെലവും അനാവശ്യ ചെലവും ഉണ്ടാകും. രാഷ്ട്രീയ നേതാക്കള്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും.

തൃക്കേട്ട

വ്യാപാരവ്യവസായ രംഗത്തുള്ളവര്‍ക്ക് സാമ്പത്തിക കുഴപ്പങ്ങള്‍ ഉണ്ടാകും. കടക്കാരുടെ ശല്യം നന്നായിട്ട് അനുഭവപ്പെടും. കുടുംബസുഖക്കുറവും സ്വജനങ്ങളുടെ വിരോധവും സമ്പാദിക്കും. കലാസാംസ്കാരിക രംഗങ്ങളിലുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും. സ്വത്തുസംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാകും.

മൂലം

കാലം വളരെ മോശമാണ്. കണ്ടകശ്ശനിയുടെ ദോഷഫലങ്ങള്‍ നന്നായിട്ട് അനുഭവപ്പെടും. സാംസ്കാരിക നായകന്മാരുടെ സഹായങ്ങള്‍ മൂലം ഗുണഫലങ്ങള്‍ ഉണ്ടാകും. വീഴ്ച, പതനം, അപവാദം ഇവയ്ക്ക് ഇടയുണ്ട്. ആത്മീയ രംഗത്ത് നന്നായി ശോഭിക്കും. സന്താനങ്ങളുടെ ഉപരിപഠനത്തിന് തടസ്സം നേരിടും. കടം വാങ്ങേണ്ടി വരും.

പൂരാടം

കഷ്ടനഷ്ടങ്ങളും സുഖാദിഹാനിയും ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. വാക്ക് പാലിക്കാന്‍ കഴിയാതെ വരും. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. കുടുംബസുഖക്കുറവുണ്ടാകും. ആവശ്യമില്ലാത്ത പ്രശ്നങ്ങളില്‍ ചെന്നു ചാടും. കേസ്സുകളും തര്‍ക്കങ്ങളും ഉണ്ടാകും. ഭൂമി ഇടപാടുകളില്‍ നഷ്ടം ഉണ്ടാകും.

ഉത്രാടം

വിദ്യാര്‍ത്ഥികള്‍ പഠിച്ച വിഷയങ്ങള്‍ വേണ്ട വിധത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കും. യുക്തമായ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ ജീവിത പങ്കാളിയുടെ നിര്‍ദ്ദേശങ്ങള്‍ സഹായകമാകും. I T മേഖലയിലുള്ളവര്‍ക്ക് ജോലിമാറ്റം ഉണ്ടാകും. അവ്യക്തമായ പണമിടപാടുകളില്‍ നിന്ന് യുക്തിപൂര്‍വ്വം പിന്മാറും. രോഗാദരിഷ്ടതകള്‍ ഉണ്ടാകും.

തിരുവോണം

മതപരമായ കാര്യത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരും. നാനാമാര്‍ഗ്ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. ഷെയര്‍ വ്യാപാരത്തില്‍ പുരോഗതിയുണ്ടാകും. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് സുദീര്‍ഘമായ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടും.

അവിട്ടം

ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തും. വീട്, വാഹനം,ഫ്ലാറ്റ് മുതലായവ വാങ്ങുവാന്‍ കരാറുകളില്‍ ഒപ്പുവെയ്ക്കും. തുടങ്ങിവെച്ച പല കാര്യങ്ങളും മുന്നോട്ട് പോകാന്‍ കഴിയാതെ വിഷമിക്കും. പുതിയ സുഹൃദ് ബന്ധങ്ങളും പ്രേമബന്ധങ്ങളും ഉണ്ടാകും.

ചതയം

സാമ്പത്തിക വരുമാനം കുറഞ്ഞുവരും, അതിനാല്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കും. അവലംബിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ അശ്രാദ്ധപരിശ്രമം വേണ്ടിവരും. അപ്രധാനകാര്യങ്ങളായ കാര്യങ്ങളില്‍ അനാവശ്യമായി ഇടപ്പെടുന്നത് അബന്ധങ്ങള്‍ക്ക് വഴിയൊരുക്കും.

പൂരുരുട്ടാതി

സ്വയം രംഗത്തുള്ളവര്‍ക്ക് അമിതലാഭം ഉണ്ടാകും. പുതിയ സുഹൃത്തുക്കളുണ്ടാകും. പ്രേമബന്ധങ്ങളില്‍ വിജയിക്കും. പങ്കുവ്യാപാരം നടത്തുന്നവര്‍ക്ക് പങ്കാളിയില്‍ നിന്ന് പ്രശ്നങ്ങളുണ്ടാകും. വാഹനങ്ങളില്‍ നിന്നും നാല്‍ക്കാലികളില്‍ നിന്നും വരുമാനം സിദ്ധിക്കും. പൊതുവെ സാമ്പത്തിക പ്രയാസങ്ങള്‍ മാറും. മനസ്സുഖം വര്‍ദ്ധിക്കും. വീട് വിട്ട് മാറിനില്‍ക്കേണ്ടി വരും. സഹോദരങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. സകലകാര്യങ്ങളിലും ശ്രദ്ധയും ബുദ്ധിയും ഉപയോഗപ്പെടുത്തും. സര്‍ക്കര്‍ ഉദ്യോഗസ്ഥന്മാര്‍ ഡിപ്പാര്‍ട്ട് മെന്റ് ടെസ്റ്റുകളില്‍ വിജയം നേടും.

ഉത്രട്ടാതി

ദാമ്പത്യജീവിതത്തില്‍ ക്ലേശങ്ങളുണ്ടാകും. അകാരണമായി കലഹവും മനക്ലേശവും ഉണ്ടാകും. തൊഴില്പരമായി തടസ്സങ്ങളുണ്ടാകും. ശത്രുക്കളുടെ പ്രവര്‍ത്തനം മൂലം ദുരിതം അനുഭവിക്കും. വീട് മോടിപ്പിടിപ്പിക്കും. അധികചെലവും അനാവശ്യ ചെലവുകളും ഉണ്ടാകും. സുഖഭോഗ വസ്തുക്കള്‍ വാങ്ങിക്കൂട്ടും. വിദേശയാത്രയ്ക്ക് ശ്രമിക്കും. കായിക രംഗത്തുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും.

രേവതി

കീഴ്ജീവനക്കാരുടെ സഹകരണം കുറയും. നേത്രരോഗാദികളില്‍ ദുരിതം ഉണ്ടാകും. കള്ളക്കേസ്സുകള്‍, തര്‍ക്കങ്ങള്‍ ഇവയില്‍ നഷ്ടം ഉണ്ടാകും. പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ആദായം ഉണ്ടാകും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മചെയ്യും. രാഷ്ട്രീയ നേതാക്കന്മാര്‍ മന്ത്രിമാര്‍ തൊഴിലാളി പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ജനസ്വാധീനം കുറയും. ഗവേഷണരംഗത്തുള്ളവര്‍ക്ക് ശോഭിക്കാന്‍ കഴിയാതെ വരും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും.

ഡോ. കെ. ദിവാകരൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.