പുഴ.കോം > ജ്യോതിഷം > വാരഫലം > കൃതി

ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. കെ. ദിവാകരൻ

അശ്വതി

പലതുറകളിലുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കും. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. വൈദ്യശാസ്ത്രരംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശംസാപത്രങ്ങളും ലഭിക്കും. വിദേശയാത്ര തരപ്പെടും. അവിവാഹിതരായ യുവാക്കളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊള്ളും.

ഭരണി

നാനാമാര്‍ഗങ്ങളില്‍ കൂടി ആദായം ഉണ്ടാക്കാന്‍ ശ്രമിക്കും. സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ കിട്ടും. തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയം നേടാനാകും. കലാസാംസ്ക്കാരിക രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ വന്നു ചേരും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.

കാര്‍ത്തിക

സാമ്പത്തിക ക്ലേശങ്ങളും അധിക ചെലവും അനാവശ്യ ചെലവും ഉണ്ടാകും. സ്വജനങ്ങളില്‍ നിന്ന് ദു:ഖമുണ്ടാകും. ചെയ്യാത്ത കാര്യത്തിന് പഴികേള്‍ക്കേണ്ടി വരും. തൊഴിലുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. ഉത്സവങ്ങളിലും ആഘോഷങ്ങളും നന്നായി ഘോഷിക്കും.

രോഹിണി

കുടുംബപരമായി വിഷമതകള്‍ ഉണ്ടാകും. തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയിക്കും. ആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടത്തി എടുക്കും. സിനിമ സീരിയല്‍ രംഗത്തുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ വന്നു ചേരും പ്രേമബന്ധങ്ങളില്‍ വിജയിക്കും. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തും. വ്യാപാരവ്യവസായത്തില്‍ നഷ്ടം അനുഭവപ്പെടും. ഷെയര്‍ വ്യാപാരത്തില്‍ ഏര്‍പ്പെടും.

മകയിരം

വിദേശയാത്ര തരപ്പെടും. അവിവാഹിതരായ യുവാക്കളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ആദ്ധ്യാത്മികരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കും. നാനാമാര്‍ഗങ്ങളില്‍ കൂടി ആദായം ഉണ്ടാക്കാന്‍ ശ്രമിക്കും.കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഉല്ലാസയാത്രകള്‍ ,തീര്‍ഥാടനങ്ങള്‍ ഇവ നടത്തും.

തിരുവാതിര

അലച്ചിലും വലച്ചിലും അനുഭവപ്പെടും , ബന്ധുക്കള്‍ സുഹൃത്തുക്കള്‍ ഇവര്‍ മുഖേനേ വിഷമിക്കും. ചതി, വഞ്ചന ഇവയില്‍ പെടാതെ സൂക്ഷിക്കണം. വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് തടസ്സം അനുഭവപ്പെടും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.

പുണര്‍തം

ഉദ്യോഗമാറ്റത്തിന് ശ്രമിക്കും. വാടകയിനത്തില്‍ ധനം വന്നു ചേരും. പൂര്‍വ്വിക സ്വത്തുക്കള്‍ അനുഭവയോഗ്യമാകും. ഗൃഹത്തില്‍ ശാ‍ന്തിയും സമാധാനവും ഉണ്ടാകും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.

പൂയം

ആരോഗ്യപരിപാലനത്തിന് വേണ്ടി പണവും സമയവും ചെലവഴിക്കും. ധാരാളം യാത്രകള്‍ നടത്തും. തൊഴില്‍ മാറ്റത്തിന് ശ്രമിക്കും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. കുടുംബസ്വത്തുക്കള്‍ വീതം വയ്ക്കും. വൈദ്യശാസ്ത്രരംഗത്തുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും.

ആയില്യം

കാര്യങ്ങള്‍ സുഖമായി നടക്കും. കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഉല്ലാസയാത്രകള്‍ ,തീര്‍ഥാടനങ്ങള്‍ ഇവ നടത്തും. സന്താനങ്ങള്‍ മുഖേന സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായത്താല്‍ ബാദ്ധ്യതകളും കടങ്ങളും തീര്‍ത്തെടുക്കും. ആദ്ധ്യാത്മികരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കും.

മകം

മനസ്സുഖം കുറയും. അധികചിലവും അനാവശ്യ ചിലവും ഉണ്ടാകും. കടം വാങ്ങേണ്ടി വരും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കും. പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. കൃഷിനാല്‍ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ സംബന്ധമായി കുഴപ്പങ്ങള്‍ ഉണ്ടാകും.

പൂരം

ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. ഉന്നതസ്ഥാനീയരുടെ സഹായങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും .ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.

ഉത്രം

നാനാമാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഏജന്‍സി വ്യാപാരം ചെയ്യുന്നവര്‍ക്കും വരുമാനം വര്‍ദ്ധിക്കും. നിര്‍മ്മാണരംഗങ്ങളില്‍ ഉള്ളവര്‍ക്ക് അധികവരുമാനം കിട്ടും. പ്രതീക്ഷിക്കാത്ത കാര്യങ്ങളില്‍ പ്രവര്‍ത്തിക്കും.

അത്തം

ദീര്‍ഘകാലനിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കും. പുതിയ സുഹൃത് ബന്ധങ്ങള്‍ ഉണ്ടാകും. ആത്മീയ നേതാക്കന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എല്ലാകാര്യങ്ങളില്‍ അമിതമായ വിശ്വാസം അര്‍പ്പിച്ച് പ്രവര്‍ത്തിക്കും. ഭൂമി, വീട്, മുതലായവ വാങ്ങുന്നതിനുള്ള ശ്രമം വിജയിക്കും.

ചിത്തിര

സൈനീക ,അര്‍ദ്ധസൈനീക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. അധികചിലവുണ്ടാകും. വ്യാപാരവ്യവസായങ്ങള്‍ നടത്തുന്നവര്‍ പുതിയ ശാഖകള്‍ തുടങ്ങാനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും കഴിയും. നാനാ മാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും.

ചോതി

രോഗാദിക്ലേശങ്ങള്‍കൊണ്ട് വിഷമിക്കും. പ്രായമായവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരും. തൊടുന്നകാര്യങ്ങളിലെല്ലാം നഷ്ടം ഉണ്ടാകും. ഔഷധം വിഷമായി പരിണമിക്കാന്‍ ഇടയുണ്ട്. അതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കുക.

വിശാഖം

കാര്യതടസ്സവും ധനനഷ്ടവും ഉണ്ടാകും. കുടുംബജനങ്ങള്‍ മൂലം വിഷമിക്കും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.

അനിഴം

കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. കിട്ടാതിരുന്ന ധനം തിരികെ ലഭിക്കും. വ്യാപാര വ്യവസായത്തില്‍ പുരോഗതിയുണ്ടാകും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. എല്ലാ കാര്യങ്ങളിലും മനോനിയന്ത്രണം വരുത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ( ഡിപ്പാര്‍ട്ട് മെന്റ് ടെസ്റ്റ്) വകുപ്പു പരീക്ഷകളില്‍ വിജയിക്കും. കുടുംബവിഹിതം വാങ്ങും.

തൃക്കേട്ട

പ്രേമബന്ധങ്ങള്‍ക്കും സ്നേഹബന്ധങ്ങള്‍ക്കും തടസ്സം അനുഭവപ്പെടും. മാനസിക പിരിമുറുക്കം ഉണ്ടാകും. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശംസപത്രങ്ങളും ലഭിക്കും. കായികതാരങ്ങള്‍ അഭിനന്ദിക്കപ്പെടും .

മൂലം

വീട്, വാഹനം, ഫ്ലാറ്റ് മുതലായവ വാങ്ങുന്നതിന് കരാറുകളില്‍ ഒപ്പു വയ്ക്കും. വീട്ടമ്മമാര്‍ക്ക് ആഭരണ അലങ്കാര സുഖഭോഗവസ്തുക്കളുടെ ലാഭം ഉണ്ടാകും. വിവാഹാദി മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കുകൊള്ളും. ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയും. പ്രൊജക്ട് വര്‍ക്കുകള്‍ യഥാസമയം ചെയ്തുതീര്‍ക്കാനാകും

പൂരാടം

ദാമ്പത്യ ക്ലേശം അനുഭവപ്പെടും അകാരണമായകലഹങ്ങളും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളും കൈക്കൊള്ളും .സ്വത്തുസംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാകും ക്രയവിക്രയാദികള്‍ ധാരാളം നടത്തും. പൊതുമേഖലാസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും.

ഉത്രാടം

സന്താനങ്ങളുടെ വിവാക്കാര്യത്തില്‍ തീരുമാനമാകും. നാനാമാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. കൃഷിനാല്‍ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും. സദ്സംഗങ്ങളിലും ധാര്‍മ്മികപ്രവര്‍ത്തനങ്ങളിലും ഭാഗഭാകാകും. ഇലട്രിക്ക്, ഇലട്രോണിക് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടും. ഭാഗ്യക്കുറി, ചിട്ടി, മുതലായവ വീണുകിട്ടും. .

തിരുവോണം

ഉദ്യോഗസംബന്ധമായി ദീര്‍ഘദൂരയാത്രകള്‍ ചെയ്യേണ്ടി വരും. കലാസാംസ്ക്കാരികരംഗങ്ങളില്‍ നന്നായി ശോഭിക്കും. ഉന്നതവ്യക്തികളുടെ സഹായം തേടും. പ്രായമായ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്വജനങ്ങളുമായി അഭിപ്രായഭിന്നത രൂക്ഷമാകും വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും. വാരത്തിന്റെ അവസാനത്തില്‍ അലച്ചില്‍ ഉണ്ടാകും.

അവിട്ടം

അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് തൊഴില്‍ മന്ദത അനുഭവപ്പെടും. മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സം നേരിടും. രാഷ്ട്രീയനേതാക്കന്മാര്‍ , മന്ത്രിമാര്‍ ,തൊഴിലാളി പ്രവര്‍ത്തകര്‍ ഇവര്‍ക്ക് അണികളില്‍ സ്വാധീനം വര്‍ദ്ധിക്കും. പല പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും.

ചതയം

പോലീസ് ,പട്ടാളം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും. വിശ്രമരഹിതമായി ജോലിചെയ്യേണ്ടി വരും. ക്രയവിക്രയാദികള്‍ ധാരാളം നടത്തും. കുടുംബസ്വത്ത് ഭാഗം വയ്ക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.

പൂരുരുട്ടാതി

കുടുംബപരമായി വിഷമതകള്‍ ഉണ്ടാകും. എല്ലാക്കാര്യത്തിലും ശുഷ്ക്കാന്തി കാണിക്കും. മേലധികാരികള്‍ ആവശ്യമില്ലാതെ പലകാര്യങ്ങളിലും ഇടപെടും. ബാങ്ക് ജീവനക്കാര്‍ക്ക് സ്ഥാനമാ‍റ്റം ഉണ്ടാകും. ചതി, വഞ്ചന, ഇവ മൂലം നഷ്ടം സംഭവിക്കും. വിരോധികളുമായി ഏറ്റുമുട്ടും. സഹോദരസഹായം ലഭിക്കും.

ഉത്രട്ടാതി

മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സം നേരിടും. സാമ്പത്തികക്ലേശം അനുഭവപ്പെടും. ലോണുകള്‍ക്കും ക്രഡിറ്റ് സൗകര്യങ്ങള്‍ക്കും തടസ്സം ഉണ്ടാകും. മാനസികവും ശാരീരികവുമായ വിഷമതകള്‍ ഉണ്ടാകും ആത്മാഭിമാനം തോന്നുന്ന ചില കാര്യങ്ങള്‍ നിര്‍വഹിക്കും. സ്ത്രീജനങ്ങള്‍ മുഖേന പണപരമായ നേട്ടങ്ങള്‍ ഉണ്ടാകും.

രേവതി

പൊതുവേ ശാരീരികക്ഷീണം അനുഭവപ്പെടും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും ഉദാരമായി സഹായിക്കും. മനസ്സിന് ഉത്സാഹവും ഉന്മേഷവും തോന്നും . ദൈവീകകാര്യങ്ങള്‍ക്കുവേണ്ടി ധാരാളം പണം ചെലവഴിക്കും. ജോലിയില്‍ സ്ഥിതീകരണം കിട്ടാത്തവര്‍ക്ക് അത് കിട്ടും. പ്രേമകാര്യങ്ങളെകൊണ്ട് ആരോപണങ്ങള്‍ ഉണ്ടാകും.

ഡോ. കെ. ദിവാകരൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.