പുഴ.കോം > ജ്യോതിഷം > വാരഫലം > കൃതി

വാരഫലം നവംബര്‍ 22 മുതല്‍ 29 വരെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. കെ. ദിവാകരൻ

അശ്വതി

തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാനാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള വഴി തെളിയും. മംഗളകര്‍മ്മങ്ങളിലും സത്കര്‍മ്മങ്ങളിലും പങ്കുകൊള്ളും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സിനിമ, സീരിയല്‍ രംഗങ്ങളിലുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടാകും.വ്യാപാര വ്യവസായരംഗത്തുള്ളവര്‍ നന്നായി ശോഭിക്കും.

ഭരണി

വിദ്യാര്‍ഥികള്‍ പഠനത്തോടൊടൊപ്പം പാഠ്യേതര വിഷയങ്ങളിലും നന്നായി ശോഭിക്കും. കലാസാംസ്ക്കാരിക രംഗങ്ങളില്‍ മിന്നി തിളങ്ങും. പല വിധ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കും. തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും.

കാര്‍ത്തിക

കുടുംബജീവിതം സന്തോഷകരമാകും. ഉന്നതസ്ഥാനീയരുടെ സഹായങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ ഉപരിപഠനത്തിനുള്ള തടസ്സം മാറിക്കിട്ടും. സര്‍ക്കാര്‍സര്‍വ്വീസിലുള്ളവര്‍ക്ക് സ്ഥാനമാറ്റവും പ്രമോഷനും സിദ്ധിക്കും. രാഷ്ട്രീയ സാമൂഹികരംഗങ്ങളിലുള്ളവര്‍ക്ക് ജനങ്ങളില്‍ സ്വാധീനം വര്‍ദ്ധിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം ഉണ്ടാകും.

രോഹിണി

ഈശ്വര പ്രീതികരങ്ങളായ ദാനധര്‍മ്മങ്ങള്‍ പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ ഇവ ധാരാളമായി ചെയ്യും ആഡംബര ഭോഗവസ്തുക്കള്‍ വാങ്ങിക്കൂട്ടും. ഔദ്യോഗികരംഗത്തുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. കായികരംഗത്തുള്ളവര്‍ക്ക് വിദേശയാത്രകള്‍ തരപ്പെടും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തും.

മകയിരം

കുടുംബസ്വത്തുക്കള്‍ ഭാഗം വച്ചു കിട്ടും. സ്വയം തൊഴിലില്‍ പുരോഗതിയുണ്ടാകും. അകാരണമായി തര്‍ക്കങ്ങളും കേസ്സുകളും ഉണ്ടാകും. മനസ്സ് അസ്വസ്ഥമാകും. സ്വജനങ്ങളെക്കൊണ്ട് ക്ലേശിക്കും. പലകാര്യങ്ങളിലും തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിയാതെ വരും. ധനനഷ്ടം, അലച്ചിലും വലച്ചിലും ഇവയുണ്ടാകും.

തിരുവാതിര

ധനപരമായി പ്രയാസങ്ങള്‍ നേരിടും. ഏജന്‍സി വ്യാപാരം നടത്തുന്നവര്‍ക്ക് നല്ല വ്യാപാരം ഉണ്ടാകും. ദേഹാരോഗ്യം കുറയും. വീട് സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടാകും. കേസ്സുകളും തര്‍ക്കങ്ങളും മൂലം മനസ്സ് വല്ലാതെ വ്യാകുലപ്പെടും. കര്‍മ്മരംഗത്ത് ശത്രു ശല്യം ഉണ്ടാകും.

പുണര്‍തം

പൊതുവേദികള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. മതാചാര കാര്യങ്ങളില്‍ കൂടുതല്‍ പണം ചിലവഴിക്കും. വിവാഹാദി മംഗളകാര്യങ്ങളില്‍ സംബന്ധിക്കും. വാക് സാമര്‍ഥ്യം കൊണ്ട് നടക്കാത്തകാര്യങ്ങള്‍ നടത്തിയെടുക്കും. ബന്ധുക്കളെ അകമഴിഞ്ഞ് സഹായിക്കും.

പൂയം

വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും. സ്ത്രീകളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. വിദേശജോലിക്കു ശ്രമിക്കുന്നവര്‍ക്ക് വിസ തുടങ്ങിയവ ലഭിക്കും. ധാരാളം യാത്രകള്‍ ജോലിയുമായി ബന്ധപ്പെട്ട് നടത്തും.

ആയില്യം

അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഭാഗ്യാനുഭവങ്ങള്‍ പലതും ഉണ്ടാകും. പ്രതീക്ഷിക്കാത്ത ധനം വന്നു ചേരും. താത്കാലികമായി ജോലി ചെയ്യുന്നവര്‍ക്ക് അത് സ്ഥിരമായി കിട്ടും. മേലധികാരികളില്‍ നിന്ന് നല്ല സഹായങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.

മകം

വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുകയൊ ജോലി മതിയാക്കി നാട്ടിലേക്കു തിരിച്ചു വരികയോ ചെയ്യും. സന്താനങ്ങളുടെ ഉപരിപഠനത്തിന് തടസ്സം നേരിടും. ആഘോഷങ്ങളില്‍ പങ്കെടുക്കും. പണത്തിന് ഞെരുക്കം അനുഭവപ്പെടും

പൂരം

ഏഴര ശനിയുടെ ദോഷഫലങ്ങള്‍ ഉണ്ടാകും. കാര്യതടസ്സം, അലച്ചില്‍, ധനനഷ്ടം, ദൈവാധീനക്കുറവ് ഇവ മൂലം വിഷമിക്കും. വളരെ വേണ്ടപ്പെട്ടവരുടെ വേര്‍പാടുമൂലം ദു:ഖിക്കും. ഔദ്യോഗികസ്ഥാനത്തു നിന്നും വിരമിക്കും.

ഉത്രം

വിദ്യാര്‍ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും പരാജയപ്പെടും. ധനപരമായ പ്രയാസങ്ങളും ഉണ്ടാകും. ഉത്സവാദികള്‍ക്ക് നേതൃത്വം നല്‍കും. പുതിയ സുഹൃത് ബന്ധങ്ങളും സ്നേഹബന്ധങ്ങളും ഉണ്ടാകും. പഴയ വാഹനം വില്‍ക്കും.

അത്തം

കുടുംബത്തില്‍ സ്വസ്ഥത കുറയും. പഴയ കേസ്സുകള്‍ വീണ്ടും വന്നു കൂടും. വ്യാപാരവ്യവസായ രംഗത്തുള്ളവര്‍ക്ക് മാന്ദ്യം അനുഭവപ്പെടും. ബുദ്ധിപരമായി കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ച് മുന്നോട്ടുപോകും. വിലപിടിപ്പുള്ള രേഖകള്‍ കൈവശം വന്നു ചേരും. ശത്രുക്കളുടെ ഉപദ്രവങ്ങള്‍ മൂലം ചില പ്രശ്നങ്ങള്‍ ഉദയം ചെയ്യും.

ചിത്തിര

രാഷ്ട്രീയ നേതാക്കന്മാര്‍ തെരെഞ്ഞെടുപ്പുകളില്‍ നിന്നാല്‍ പരാജയപ്പെടും. ആദ്ധ്യാത്മികനേതാക്കന്മാര്‍ക്ക് നന്നായി ശോഭിക്കാനാകും. തര്‍ക്കങ്ങളും മറ്റും ഒത്തു തീര്‍പ്പാക്കാന്‍ മാദ്ധ്യസ്ഥത വഹിക്കും. ഉല്ലാസയാത്രകള്‍ നടത്തും. മൃഷ്ടാന്ന ഭോജനത്തിനും സൗന്ദര്യസാമഗ്രഹികള്‍ വാങ്ങിക്കൂട്ടുന്നതിനും വേണ്ടി ധാരാളം പണം ചിലവഴിക്കും.

ചോതി

അധികചിലവുകള്‍ ഉണ്ടാകും ദിനചര്യകളില്‍ വ്യത്യാസം വരുത്തും. ജംഗമസ്വത്തുക്കള്‍ അധീനതയില്‍ വന്നു ചേരും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. കലാരംഗത്തുള്ളവര്‍ പൊതുരംഗത്ത് നന്നായി ശോഭിക്കും. സമ്മാനങ്ങളും ബഹുമതികളും ലഭിക്കും. ദമ്പതികള്‍ സുഖവാസകേന്ദ്രങ്ങളില്‍ താമസിക്കും.

വിശാഖം

വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനു തടസ്സം ഉണ്ടാകും. പ്രമാണങ്ങളില്‍ ഒപ്പു വയ്ക്കും. പിതൃസ്വത്തുക്കള്‍ കൈവശം വന്നു ചേരും. വിശ്രമരഹിതമായി പണിയെടുക്കും. മറ്റുള്ളവര്‍ക്കു വേണ്ടി സമയവും പണവും ചെലവഴിക്കും.

അനിഴം

ദീര്‍ഘകാലമായിട്ടുള്ള ആഗ്രഹങ്ങള്‍ സഫലീകരിക്കും. ചതി മൂലം ധനനഷ്ടം ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കും. അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും. പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധികവരുമാനവും സ്ഥാനലബ്ധിയും ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും.

തൃക്കേട്ട

ആഢംബരത്തിനും വിനോദത്തിനും വേണ്ടി ധാരാളം പണം ചിലവഴിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും ബന്ധപ്പെട്ട് കുഴപ്പം പിടിച്ച അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബസുഖക്കുറവുണ്ടാകും. വീടുമാറിത്താമസിക്കും. സുഹൃത്തുക്കളും ബന്ധുക്കളും ഭിന്നിച്ചു നില്‍ക്കും.

മൂലം

കുടുംബസുഖവും ധനധാന്യങ്ങളുടെ ലാഭവും പ്രതീക്ഷിക്കാം. വീട് നിര്‍മ്മാണത്തിനുള്ള തടസ്സം മാറിക്കിട്ടും. ലോണുകളും ക്രെഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ആരോഗ്യനില മെച്ചപ്പെടും മന:സന്തോഷവും സുഖകരമായ അനുഭവങ്ങളും ഉണ്ടാകും.

പൂരാടം

അകാരണമായി ഭയം തോന്നും. കാര്യാദികള്‍ക്ക് തടസ്സം നേരിടും ഹൃദ്രോഗികള്‍ ശ്വാസകോശരോഗികള്‍ ഇവര്‍ക്ക് രോഗം മൂര്‍ഛിക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും ഇടവരും. അധിക ചിലവും അനാവശ്യചിലവും ഉണ്ടാകും. കൃഷിക്കാര്‍ക്ക് വിളനാശവും നഷ്ടകഷ്ടങ്ങളും ഉണ്ടാകും.

ഉത്രാടം

ദൈവാദീനക്കുറവും കാര്യതടസവും ഉണ്ടാകും. പുതിയ പദ്ധതികള്‍ ആസുത്രണം ചെയ്ത് നടപ്പിലാക്കും. അഭിനയരംഗത്തുള്ളവര്‍ക്ക് തങ്ങളുടെ മികവ് തെളിയിക്കാനാകും. വീട്ടമ്മമാര്‍ക്ക് ആഭരണാലങ്കാര വസ്തുക്കളുടെ ലാഭം ഉണ്ടാകും. ഏഷണികള്‍ കേട്ട് മന:ചാഞ്ചല്യം വരാതെ നോക്കണം.

തിരുവോണം

കുടുംബത്തില്‍ സ്വസ്ഥത കുറയും. പിതൃജനങ്ങള്‍ക്ക് രോഗക്ലേശങ്ങളുണ്ടാകും. വ്യാപാരവ്യവസായരംഗത്തുള്ളവര്‍ക്ക് നല്ല പുരോഗതിയുണ്ടാകും. വീട്, വാഹനം, ഫ്ലാറ്റ് മുതലായവ വാങ്ങുന്നതിനുള്ള ശ്രമം വിജയിക്കും. സ്ത്രീകളുമായി കലഹിക്കും കുറ്റാരോപണത്തിന് ഇടയുണ്ട്.

അവിട്ടം

കുടുംബത്തില്‍ ശാന്തിയും സമാധാനവും കുറയും. ദാമ്പത്യജീവിതം ക്ലേശകരമാകും. പങ്കുവ്യാപാരത്തില്‍ സുതാര്യത കുറയും. അഭിനയരംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശംസാപത്രങ്ങളും ലഭിക്കും. വീടു നിര്‍മ്മിക്കാനുള്ള ശ്രമം വിജയിക്കും.

ചതയം

അലച്ചിലും വലച്ചിലും അനുഭവപ്പെടും. പ്രായമായവര്‍ക്ക് രോഗാദിക്ലേശങ്ങളും ദുരിതവും ഉണ്ടാകും ക്രയവിക്രയാദികളില്‍ നഷ്ടം ഉണ്ടാവും. മാധ്യമരംഗത്തുള്ളവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താനാകും. അയല്‍ക്കാരുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടും കലഹം ഉണ്ടാ‍കും. ജോലിക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെ വരും

പൂരുരുട്ടാതി

വിവാഹാദി മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കുകൊള്ളും. മാധ്യമരംഗത്തുള്ളവര്‍ക്ക് പ്രശംസനീയമായ പ്രകടനം കാഴ്ച വയ്ക്കാനാകും. ധനലാഭം, സ്ഥാനലബ്ധി, അംഗീകാരം, സാമ്പത്തിക നേട്ടങ്ങള്‍ ഇവ ഈ വാരത്തില്‍ ഉണ്ടാകും. ചികിത്സാരംഗത്തുള്ളവര്‍ക്ക് അധികവരുമാനം ഉണ്ടാകും.

ഉത്രട്ടാതി

ചിരകാലമോഹങ്ങള്‍ പൂവണിയും. മാനസിക പിരിമുറുക്കം മാറിക്കിട്ടും. ബന്ധു സമാഗമം, സുഹൃത്തുക്കളുടെ സഹായം അഭീഷ്ടകാര്യലാഭം സാമ്പത്തികനേട്ടങ്ങള്‍ തൊഴില്‍ രംഗത്ത് പുരോഗതി സ്വജനങ്ങളില്‍ നിന്ന് സഹായം ഇത്യാദി ഫലങ്ങള്‍ ഉണ്ടാകും.

രേവതി

സാമ്പത്തിക നേട്ടങ്ങളും സ്ഥാനമാനാദി അര്‍ഥലാഭങ്ങളും പ്രതീക്ഷിക്കാം. വിദേശത്തുള്ള സന്താനങ്ങള്‍ ഗൃഹത്തില്‍ വന്നു ചേരും. സുഖഭോഗവസ്തുക്കളും ഇലട്രിക് വസ്തുക്കളും കൈവശം വന്നു ചേരും. കുടുംബസ്വത്തുക്കള്‍ കൈവശം വന്നു ചേരും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കൃഷി നാല്‍ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും.

ഡോ. കെ. ദിവാകരൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.