പുഴ.കോം > ജ്യോതിഷം > വാരഫലം > കൃതി

വാരഫലം ഫെബ്രുവരി 1 മുതല്‍ 7 വരെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. കെ. ദിവാകരൻ

അശ്വതി

ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാല്‍ അശ്രദ്ധകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ഉപരി പഠനത്തിനു ശ്രമിക്കുന്നവര്‍ പണം കൊടുത്ത് ചേരേണ്ട സന്ദര്‍ഭം ഉണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഠിനശ്രമങ്ങള്‍ വേണ്ടി വരും.

ഭരണി

വികലചിന്തകളും അനാവശ്യമായ ആധിയും ഉപേക്ഷിക്കേണ്ടി വരും. എതിര്‍പ്പുകളെ അതിജീവിക്കും. പൊതുജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നീതിപൂര്‍വമുള്ള സമീപനം കൈക്കൊള്ളും. കീഴ്ജീവനക്കാര്‍ വരുത്തി വയ്ക്കുന്ന കുഴപ്പങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും. അധികാര മോഹം വര്‍ദ്ധിക്കും.

കാര്‍ത്തിക

ഭൂമി ഇടപാടുകളില്‍ ലാഭം ഉണ്ടാകും. ഗവേഷകര്‍ക്കും ശാസ്ത്രസാങ്കേതികരംഗത്തുള്ളവര്‍ക്കും നല്ല അഭിവൃദ്ധിയുണ്ടാകും. സംയുക്തമായി നടത്തുന്ന വ്യാപാരവ്യവസായങ്ങളില്‍ നിന്നും പിന്‍മാറും. സഹജമായ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. വിദേശയാത്രക്ക് ശ്രമിക്കും. യാത്ര സഫലമാകും.

രോഹിണി

അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തും. സുഹൃത് ബന്ധങ്ങള്‍ , പ്രേമബന്ധങ്ങള്‍ ഇവയില്‍ വിജയിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനത്തില്‍ കാര്യവിജയം നേടും.ഏറ്റെടുത്ത പ്രവൃത്തികള്‍ , വാഗ്ദാനങ്ങള്‍ തുടങ്ങിയവ പ്രാവര്‍ത്തികമാക്കും. മാതാപിതാക്കളുടെ സംരക്ഷണചുമതല ഏറ്റെടുക്കും. അനോരോഗ്യ പ്രശ്നങ്ങള്‍ ജോലിക്ക് തടസ്സമുണ്ടാക്കും.

മകയിരം

ദാമ്പത്യസൗഖ്യവും കുടുംബസൗഖ്യവും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പണം ചിലവഴിക്കുമ്പോള്‍ ശ്രദ്ധ ആവശ്യമായി വരും. അധികചിലവു മൂലം കടം വന്നു ചേരും. ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും. കര്‍മ്മരംഗങ്ങളില്‍ ക്രമാനുഗമമായ പുരോഗതി ഉണ്ടാകും.

തിരുവാതിര

രോഗികള്‍ ആരോഗ്യം വീണ്ടെടുക്കും. കലാകായിക മത്സരങ്ങളില്‍ വിജയിക്കും. ജീവിതഗതിയെ മാറ്റി മറിക്കുന്ന പല ഘടകങ്ങളും വന്നു ചേരും. സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കും. മിഥ്യാധാരണകള്‍ മൂലം മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളുണ്ടാകും.

പുണര്‍തം

ഉദ്യോഗമാറ്റത്തിനുള്ള ശ്രമം വിജയിക്കും. പലകാര്യങ്ങളിലും സ്വയം പര്യാപ്തത നേടും. ഗൃഹ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പുതിയ വാഹനം വാങ്ങും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ഉന്നത ജോലിക്കുള്ള പരീക്ഷകള്‍ പാസ്സാകും. പോലീസ് വകുപ്പിലുള്ളവര്‍ക്ക് സ്ഥാന ചലനം ഉണ്ടാകും.

പൂയം

ഊഹക്കച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും ഏര്‍പ്പെട്ട് ലാഭം ഉണ്ടാക്കും. അധിക വരുമാനം ഉണ്ടാക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ വകുപ്പുമേലധികാരികളില്‍ നിന്നും നല്ല സഹകരണം നേടും. വ്യാപാര വ്യവസായത്തില്‍ പുരോഗതിയുണ്ടാകും. തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയം നേടും.

ആയില്യം

ധാരാളം യാത്രകള്‍ തൊഴിലുമായി ബന്ധപ്പെട്ട് ചെയ്യേണ്ടി വരും. അന്യരെ സഹായിക്കാന്‍ ശ്രമിക്കും.അപവാദങ്ങളും ആരോപണങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. കുടുംബജനങ്ങളില്‍ നിന്ന് നല്ല സഹകരണം എല്ലാ കാര്യത്തിലും ഉണ്ടാകും.

മകം

അഭിവൃദ്ധി എല്ലാ കാര്യത്തിലും ഉണ്ടാകും. നിര്‍ത്തി വച്ചിരുന്ന കാര്യങ്ങള്‍ വീണ്ടും ആരംഭിക്കും. പ്രത്യേകിച്ച് ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ . ശത്രുക്കളുടെ ഉപദ്രവം വന്നു ചേരും. സ്നേഹബന്ധങ്ങള്‍ വിവാഹത്തില്‍ എത്തിച്ചേരും പുതിയ സുഹൃത് ബന്ധങ്ങള്‍ ഉണ്ടാകും. വിദ്യാത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകും.

പൂരം

പല കാര്യങ്ങളും നടക്കാതെ നീണ്ടു പോകും .യാത്രകളില്‍ ക്ലേശങ്ങളും ധനനഷ്ടവും ഉണ്ടാകും., ക്രയവിക്രയങ്ങളില്‍ നഷ്ടം വരാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ കലഹപ്രവണതയുണ്ടാകും. മനസ്സമാധാനം കുറയും. ജോലി സ്ഥലത്ത് പലതരത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടാകും

ഉത്രം

കാര്യ തടസ്സവും ബന്ധുക്കളില്‍ നിന്നു വിഷമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പില്‍ ശ്രദ്ധ കുറയും. പരീക്ഷകളും ടെസ്റ്റുകളിലും പരാജയം അനുഭവപ്പെടും. വാഹനയാത്രകകള്‍ ശ്രദ്ധിക്കണം. ബിസിനസ്സുകാര്‍ തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കണം.

അത്തം

ഷെയര്‍ വ്യാപരത്തിലും ഊഹക്കച്ചവടത്തിലും ലാഭം ഉണ്ടാകും. നാ‍നാ മാര്‍ഗങ്ങളില്‍ കൂടി ധനം വന്നുചേരും .ലക്ഷ്യ ബോധമില്ലാതെ യാത്രകള്‍ ചെയ്യും. പുതിയ വാഹനം വാങ്ങുവാനുള്ള ശ്രമം വിജയിക്കും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. വീട് മോടിപ്പിടിപ്പിക്കും. അലങ്കാര സുഗന്ധ പദാത്ഥങ്ങളോട് താല്‍പര്യം വര്‍ദ്ധിക്കും.

ചിത്തിര

സുഹൃത്തുക്കളെ തെറ്റിദ്ധരിക്കാന്‍ ഇടവരും. അകാരണമയി കലഹിക്കും. മനസുഖം കുറയാന്‍ ഇടയുണ്ട്. വ്യാപാര വിപണന മേഖലകളില്‍ നിന്ന് സാമ്പത്തിക പുരോഗതിയുണ്ടാകും. പുതിയ വ്യവസായം തുടങ്ങാന്‍ വ്യവസായികള്‍ക്ക് സാഹചര്യങ്ങള്‍ വന്നുചേരും. ഗൃഹാന്തരീക്ഷം സന്തോഷപൂര്‍ണ്ണമാകും.

ചോതി

വ്യവസായത്തിലും വ്യാപാരത്തിലും ഉള്ളവര്‍ക്ക് മെച്ചപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാകും. പൊതുസേവന രംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശസ്തി പത്രങ്ങളും ലഭിക്കാനും, ജനസ്വാധീനം വര്‍ദ്ധിക്കാനും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കാനും യോഗം ഉണ്ട്

വിശാഖം

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രമോഷന്‍ ടെസ്റ്റുകളില്‍ വിജയിക്കും. വിട്ടുവീഴ്ച്ചക്കു തയ്യാറാകാത്ത മനസ്ഥിതിമൂലം ദുഃഖിക്കേണ്ടിവരും. ഉദരരോഗങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. ഷെയര്‍ വ്യാപാരത്തില്‍ നഷ്ടം വരും.

അനിഴം

പഴയ വീട് വിറ്റ് പുതിയവ വാങ്ങും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. മംഗള കര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കാനാകും. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ഗുരുജനങ്ങളെ ആദരിക്കും.

തൃക്കേട്ട

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രിയനേതാക്കന്മാര്‍, തൊഴിലാളി പ്രവര്‍ത്തകര്‍ ഇവര്‍ക്ക് നന്നായി ശോഭിക്കാനാകും. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥലമാറ്റത്തിനു ശ്രമിക്കും. റിയല്‍ എസ്റ്റേറ്റ് വ്യാപാരം നന്നായി നടക്കും. വിദേശ നിര്‍മ്മിത വസ്തുകള്‍ വന്നു ചേരും. സന്താനങ്ങളെ കൊണ്ട് ഗുണഫലങ്ങള്‍ ഉണ്ടാകും.

മൂലം

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുള്ളവര്‍ക്ക് ബഹുമതികളും പുരസ്കാരങ്ങളും ലഭിക്കും. വിദേശത്തുള്ളവര്‍ ഗൃഹത്തില്‍ വന്നുചേരും. നിര്‍ത്തിവച്ചിരുന്ന പ്രസ്ഥാനങ്ങള്‍ വീണ്ടും ആരംഭിക്കും. ഉദ്യോഗത്തില്‍ സ്ഥിതീകരണമാകത്തവര്‍ക്ക് സ്ഥിതീകരണം ഉണ്ടാകും.

പൂരാടം

ഉയര്‍ന്ന ഉദ്ദ്യോഗസ്ഥന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മനസാക്ഷിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കും. പലകാര്യങ്ങളിലും ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെവരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ സടക്കും. സ്വജനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും.

ഉത്രാടം

സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. മനസ്സ് സന്തോഷിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. പലകാര്യങ്ങളിലും ധീരമായ തീരുമാനം കൈക്കോള്ളും. ഹര്‍ജികളും നിവേദനങ്ങളും അംഗീകരിക്കപ്പെടും

തിരുവോണം

പ്രവര്‍ത്തന രംഗത്ത് ഊര്‍ജസ്വലത പ്രകടിപ്പിക്കും. ഊഹക്കച്ചവടത്തിലും ഷെയറുകളിലും നിക്ഷേപങ്ങള്‍ നടത്തും. ഉന്നതവ്യക്തികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. മെഡിക്കല്‍ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ ലഭിക്കും. അലസത മനോഭാവം കൈവിടും. പൂര്‍വ്വസ്വത്തുക്കള്‍ കൈവശം വന്നു ചേരും. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.

അവിട്ടം

പ്രവര്‍ത്തന രംഗത്ത് ഊര്‍ജസ്വലത പ്രകടിപ്പിക്കും. ഷെയര്‍ വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും നേട്ടങ്ങളുണ്ടാകും. ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ഇന്റെര്‍വ്യൂകളിലും പരീക്ഷകളിലും വിജയിക്കും. പിതൃസ്വത്തുക്കള്‍ കൈവശം വന്നു ചേരും. പുതിയ സുഹൃത് ബന്ധങ്ങളുണ്ടാകും. ശത്രുക്കളുടെ മേല്‍ വിജയം നേടും.

ചതയം

സാഹിത്യകാരന്മാര്‍ , കവികള്‍ , സംഗീതഞ്ജന്മാര്‍ ഇവര്‍ക്ക് നന്നായി ശോഭിക്കാനാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. ഉന്നതവ്യക്തികളുമായി ചേന്ന് പ്രവര്‍ത്തിക്കും. അലസതാമനോഭാവം മാറും. നിഗൂഢ ശാസ്ത്രങ്ങള്‍ പഠിക്കാന്‍ ശ്രമിക്കും.

പൂരുരുട്ടാതി

രഹസ്യങ്ങള്‍ പരസ്യമാകും. ഔദ്യോഗികരംഗത്ത് പ്രതീക്ഷിക്കാത്ത പരിവര്‍ത്തനങ്ങള്‍ വന്നു ചേരും. പഴയ വാഹനങ്ങള്‍ വിറ്റ് പുതിയവ വാങ്ങും. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും വിമര്‍ശനങ്ങളുണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും . മുടങ്ങികിടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.

ഉത്രട്ടാതി

രഹസ്യ ബന്ധങ്ങളുണ്ടാകും. ക്രയവിക്രയങ്ങളില്‍ ലാഭമുണ്ടാകും. ബന്ധുക്കള്‍ മൂലം ധനനഷ്ടം ഉണ്ടാകും. ധനാഗമനമാര്‍ഗങ്ങള്‍ മന്ദഗതിയിലാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധക്കുറവുണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും . ഗുരു തുല്യരായവരുടെ നിയോഗം മൂലം ദു:ഖിക്കേണ്ടി വരും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധക്കുറവുണ്ടാകും.

രേവതി

പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. സല്‍ക്കീര്‍ത്തിയും സ്ഥാനമാനങ്ങളും ലഭിക്കും. മത്സര പരീക്ഷകളില്‍ വിജയിക്കും. രാഷ്ട്രീയ നേതാക്കന്മാര്‍ കൂടുതല്‍ ശോഭിക്കും. ഭൂമിയിടപാടുകളില്‍ ലാഭം വര്‍ദ്ധിക്കും. ഭാഗ്യക്കുറി, ചിട്ടി മുതലായവ വീണുകിട്ടും. അപ്രതീക്ഷിതമായ ധനലാഭമുണ്ടാകും. ആത്മസംതൃപ്തി ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണഫലങ്ങള്‍ ഉണ്ടാകും.

ഡോ. കെ. ദിവാകരൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.