പുഴ.കോം > ജ്യോതിഷം > വാരഫലം > കൃതി

വാരഫലം ഫെബ്രുവരി 8 മുതല്‍ 14 വരെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. കെ. ദിവാകരൻ

അശ്വതി

വിദഗ്ധ ഉപദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കും. വിശ്രമരഹിതമായി ജോലി ചെയ്യും . വ്യാപാരവ്യവസായ രംഗങ്ങളില്‍ ആസൂത്രിതമായി മാറ്റങ്ങള്‍ വരുത്തും. ഐ.ടി മേഖലയിലുള്ളവര്‍ ജോലി മാറ്റത്തിനു ശ്രമിക്കും. ഉപരിപഠനത്തോടൊപ്പം ഉദ്യോഗവും വഹിക്കും.

ഭരണി

വിഭാവനം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കുവാന്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. അസൂയാലുക്കള്‍ വര്‍ദ്ധിക്കും. കടം കൊടുത്ത പണം തിരിച്ചെടുക്കാന്‍ വിഷമിക്കും. ഊഹക്കച്ചവടത്തിലും ഏറ്റുകച്ചവടത്തിലും പ്രതീക്ഷിച്ചപോലെ നേട്ടം കൈവരിക്കാന്‍ കഴിയാതെ വരും. ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടി വരും.

കാര്‍ത്തിക

ഉന്നത സ്ഥാനങ്ങള്‍ നേടാന്‍ നീചമാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. അധികാര സ്ഥാനങ്ങള്‍ക്കു നേരെ പ്രതികരിക്കും. വിദ്യാര്‍ത്ഥികളുടെ പഠിപ്പിന് തടസ്സം നേരിടും. അതിമോഹവും അസൂയയും എല്ലാ രംഗത്തും പ്രശ്നങ്ങളുണ്ടാക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും ആരോഗ്യ നില മോശമാകും വിശ്വാസവഞ്ചന, ചതി, മുതലായവ നടത്തും. കാര്യ തടസ്സവും ദൈവാദീനക്കുറവും അനുഭവപ്പെടും.

രോഹിണി

ഭാഗ്യാനുഭവങ്ങള്‍ തേടിയെത്തും ശാസ്ത്രസാങ്കേതിക രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലുള്ളവര്‍ക്ക് അംഗീകാരവും സ്ഥാനമാനങ്ങളും വന്നുചേരും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയും. പരസഹായത്തോടെ ലാഭം ഉണ്ടാക്കും. റിയല്‍ എസ്റ്റേറ്റ് വ്യാപാരം നന്നായി നടക്കും.

മകയിരം

കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ഗൃഹം മോടി പിടിപ്പിക്കും. ഈശ്വരപ്രീതികരമായ കാര്യങ്ങള്‍ക്ക് ധാരാളം പണവും സമയവും ചെലവഴിക്കും. ഔദ്യോഗികരംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകും. പോലീസ് മേധാവികള്‍ , പട്ടാളമേധാവികള്‍ ഇവര്‍ക്ക് അധികാരം ദുര്‍വിനിയോഗം ചെയ്യാനുള്ള പ്രവണതയുണ്ടാകും സ്വാര്‍ത്ഥതാത്പര്യങ്ങള്‍‍ക്ക് മുന്തൂക്കം നല്‍കും. അധികചെലവും ബാദ്ധ്യതകളും വന്നു ചേരും ആരോപണങ്ങള്‍ക്ക് വിധേയരാകും.

തിരുവാതിര

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ പ്രമോഷന്‍ ടെസ്റ്റുകളില്‍ വിജയിക്കും. സ്വത്തു വിഭജനത്തില്‍ വിദഗ്ദോപദേശങ്ങള്‍ തേടും . പല പുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കും. പുണ്യതീര്‍ത്ഥസ്നാനാദികള്‍ നടത്തും. ഐ. ടി മേഖലയിലുള്ളവര്‍ ജോലി മാറ്റത്തിനു ശ്രമിക്കും. സാമ്പത്തിക ഇടപാടുകള്‍ ധാരാളം നടത്തും. ഊഹക്കച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും ധാരാളം നിക്ഷേപം നടത്തും.

പുണര്‍തം

മംഗളകര്‍മ്മങ്ങളിലും വിവാഹ കര്‍മ്മങ്ങളിലും കാര്‍മ്മികത്വം വഹിക്കും. ഉന്നത ഉദ്യോഗസ്ഥന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. നടക്കാതിരുന്ന കാ‍ര്യങ്ങള്‍ നടത്തിയെടുക്കും. കാര്യ നിര്‍വ്വഹണത്തിനു സുഹൃത്തുക്കളുടെ സഹായം തേടും. റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തും.

പൂയം

കുടുംബസുഖം കുറയും. സന്താനങ്ങളില്‍ നിന്ന് ക്ലേശങ്ങളുണ്ടാകും. തര്‍ക്കങ്ങളിലും വ്യവഹാരങ്ങളിലും ഏര്‍പ്പെടും. ശത്രുക്കളുടെ ഉപദ്രവം അനുഭവപ്പെടും. തൊഴില്‍ രംഗത്ത് മന്ദത അനുഭവപ്പെടും ചതി, വഞ്ചന, ഇവയില്‍ ഏര്‍പ്പെട്ട് ധനനഷ്ടം ഉണ്ടാകും. ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ കഴിയാതെ വരും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും മേലുദ്ദ്യോഗസ്ഥരുടേയും സഹായം കുറയും.

പൂരം

സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. നാനാ മാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. ഗൃഹനിര്‍മ്മാണം നടക്കും. വൈരാഗ്യ മനോഭാവം വെടിഞ്ഞ് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും.

ഉത്രം

ബുദ്ധിപരമായി പ്രവര്‍ത്തിച്ച് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. ഉദ്യോഗ മാറ്റത്തിനുള്ള ശ്രമം വിജയിക്കും. ആരോഗ്യ പരിപാലനത്തിന് ഔഷധങ്ങള്‍ സേവിക്കും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പ്രേമബന്ധങ്ങളില്‍ വിജയിക്കും.

അത്തം

കര്‍മ്മരംഗത്ത് വിഘ്നങ്ങളും കാര്യ തടസ്സവും ഉണ്ടാകും. മനസ്സ് വ്യാകുലപ്പെടും വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളീലും വിജയിക്കാനാവാതെ കുഴങ്ങും. പിതൃതുല്യരായവരില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. സകലകാര്യങ്ങള്‍ക്കും മന്ദത അനുഭവപ്പെടും. ബന്ധുക്കളെ അകമഴിഞ്ഞ് സഹായിക്കും. ബന്ധു ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടത്തിക്കൊടുക്കും. മതമേലദ്ധ്യക്ഷന്‍മാരുമായും മതപരമായും പ്രവൃത്തിക്കും. അതിനു വേണ്ടി ധാരാളം പണവും സമയവും ചിലവഴിക്കും.

ചിത്തിര

ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് കേസ്സുകളും നികുതി വകുപ്പുകളില്‍ നിന്ന് ഉപദ്രവവും ഉണ്ടാകും. റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തുന്നവര്‍ക്ക് പ്രതീക്ഷിച്ചപോലെ വ്യാപാരം നടക്കാതെ വരും. സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലുള്ളവര്‍ വിമര്‍ശിക്കപ്പെടും. സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.

ചോതി

അവിവാഹിതരുടെ വിവാഹം നടക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങളും സല്‍ക്കര്‍മ്മങ്ങളും നടക്കും. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. തൊഴില്‍ മാറ്റം ഉണ്ടാകും ഉയര്‍ന്ന പദവികള്‍ അലങ്കരിക്കും. സ്ഥാനമാനാദികളും അര്‍ത്ഥലാഭവും സിദ്ധിക്കും.

വിശാ‍ഖം

വിദേശ ജോലിക്കുള്ള ശ്രമം പരാജയപ്പെടും. അലച്ചിലും വലച്ചിലും ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്ന് ചതി പറ്റും. മാനസികവും ശാരീരികവുമായ വിഷമതകള്‍ ഉണ്ടാകും. കടക്കാരുടെ ശല്യം ഉണ്ടാകും. പിതൃ സ്വത്ത് സംബന്ധിച്ച് തര്‍ക്കം ഉണ്ടാകും. പഴയ വീട് വില്‍ക്കും. ക്രഡിറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാകാതെയാകും.

അനിഴം

വിശ്രമരഹിതമായി ജോലി ചെയ്യേണ്ടി വരും. വീട് കടപ്പെടുത്തി ധനം എടുക്കും. വ്യാപാരവ്യവസായത്തിലുള്ളവര്‍ക്ക് നികുതി വകുപ്പിലുള്ളവരില്‍ നിന്നും ഉപദ്രവങ്ങളുണ്ടാകും. നേവി, മിലട്ടറി തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. മാതൃ പിതൃ ബന്ധം വഷളാകും.

തൃക്കേട്ട

കാര്യ തടസ്സം, ദൈവാധീനക്കുറവ്, കുടുംബദുരിതം, തൊഴില്‍ പരമായി തടസ്സം ഇവയ്ക്ക് ഇടയുണ്ട്. മാനസികക്ലേശങ്ങളും കുടുംബ ജനങ്ങളില്‍ നിന്ന് ദു:ഖവും അനുഭവമാകും. പോലീസ് വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശിക്ഷാനടപടികള്‍ക്ക് വിധേയരാകും. ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്ക് കീഴ് ജീവനക്കാരില്‍ നിന്ന് സഹകരണം കുറയും. ആരോഗ്യ നില മോശമാകും.

മൂലം

തൊഴില്‍ രംഗത്ത് പ്രശ്നങ്ങള്‍ പരിഹരിക്കും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും സ്വന്തക്കാരില്‍ നിന്നും സ്വജനങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ധിക്കാരപരമായി മറ്റുള്ളവരോട് പെരുമാറുവാനുള്ള പ്രവണതയുണ്ടാകും. വിശ്വസ്തരില്‍ നിന്ന് വഞ്ചനയുണ്ടാകും ഒരേ സമയം ഒന്നിലധികംകാര്യങ്ങളില്‍ വ്യാപൃതരാകും. ഇറങ്ങുന്ന കാര്യങ്ങള്‍‍ക്ക് തടസ്സം കാണാം. മന‍സില്‍ വിചാരിച്ച കാര്യങ്ങള്‍ നടക്കില്ല.

പൂരാടം

വസ്തുതര്‍ക്കങ്ങള്‍ മധ്യസ്ഥര്‍ മുഖേനേ പരിഹരിക്കും. ഗൃഹനിര്‍മ്മാണത്തിനുള്ള ശ്രമം വിജയിക്കും. ചില കരാരുകളില്‍ ഒപ്പു വയ്ക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കു ചേരും. കലാകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍ ഇവര്‍ക്ക് നന്നായി ശോഭിക്കാനാകും. യാത്രകളില്‍ മംഗളകരമായ അനുഭവങ്ങള്‍ ഉണ്ടാകും .വിദേശത്തുള്ള വര്‍ക്ക് ജോലി മാറ്റം ഉണ്ടാ‍കും.

ഉത്രാടം

ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ പൂജാദി കര്‍മ്മങ്ങള്‍ നടക്കും. അകാരണമായി മനസ്സ് വേദനിക്കും കേസ്സുകളില്‍ വിജയം ലഭിക്കും. ഗുരുജനങ്ങള്‍ക്ക് ദേഹാരിഷ്ടതയുണ്ടാകും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നല്ല അഭിവൃദ്ധിയുണ്ടാകും.

തിരുവോണം

കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡുകളും സമ്മാനങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും വിദ്യാര്‍ത്ഥികള്‍ പുതിയ കോഴ്സുകള്‍‍ക്ക് ചേര്‍ന്ന് പഠിക്കും സ്നേഹിതരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണ വര്‍ദ്ധിക്കും. വാസ ഗൃഹം മോടി പിടിപ്പിക്കും.

അവിട്ടം

കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടും. സാമ്പത്തിക നേട്ടം ഉദ്ദേശിച്ചു ചെയ്യുന്ന കാര്യങ്ങള്‍ കടബാദ്ധ്യത വരുത്തി വയ്ക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടും. അയല്‍ക്കാരുമായി കലഹിക്കാനുള്ള വാസനയുണ്ടാകും.

ചതയം

വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്രസാമഗ്രഹികളോ കളവുപോകുകയോ നഷ്ടപ്പെടുകയോ ചെയ്യും. ജോലി സ്ഥലത്ത് മാ‍റ്റങ്ങള്‍ വരും. കലാകാരന്മാര്‍ മത്സരത്തില്‍ വിജയം നേടാന്‍ വിഷമിക്കും. രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശിക്കപ്പെടും. പിതൃജനങ്ങളുമായി കലഹിക്കും.

പൂരുട്ടാതി

ശത്രുക്കളുടെ മേല്‍ വിജയം നേടും ഊഹക്കച്ചവടത്തിലും നമ്പര്‍ ടു വ്യവസായത്തിലും നേട്ടങ്ങളുണ്ടാകും. വാഗ്വാദങ്ങളില്‍ വിജയിക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സ്വന്തം പ്രശ്നമായിക്കണ്ട് പരിഹരിക്കും. ആനന്ദകരമായ വാര്‍ത്തകള്‍ ശ്രവിക്കും.

ഉത്രട്ടാതി

മാതൃതുല്യര്‍ക്ക് രോഗാദി ക്ലേശങ്ങള്‍ ഉണ്ടാകും. വീട് വിട്ട് മാറി നില്‍ക്കും. സേവന തുറകളില്‍ മാറ്റമുണ്ടാക്കും. മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ നടക്കും. ധാരാളം യാത്രകള്‍ തൊഴില്‍ സംബന്ധമായി ബന്ധപ്പെട്ട് ഉണ്ടാകും.

രേവതി

ജാമ്യം നില്‍ക്കേണ്ടി വരും. മറ്റുള്ളവരുടെ കടം ഏറ്റെടുക്കും. ഉന്നതാധികാരങ്ങള്‍ കൈ വരും. ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടത്തും കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും.

ഡോ. കെ. ദിവാകരൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.